ഞാന്‍ അന്റാര്‍ക്ടിക്കില്‍ പോകുന്ന വിവരം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സമയം, ഞാന്‍നാട്ടിലായിരുന്നു..
ഒരു ദിവസം ഞാന്‍ വെറുതെ വേലായുധന്റെ ചായക്കടയില്‍ ചായ കുടിക്കാന്‍കയറിയതായിരുന്നു..അവിടെ സന്ധ്യ സമയത്തു നല്ല മേളമായിരിക്കും, നാട്ടിലെ പ്രധാന പരദൂഷണവിദഗ്ധരോക്കെ അവിടെയുണ്ടാകും..അടാട്ട് ദേശത്തിന്റെ ഒരു മിനി ഇന്ത്യാവിഷന്‍ തെന്നെയാനെന്നുപറയാം ആ ചായക്കട. എല്ലാ വിധ വാര്ത്തകളും പൊടിപ്പും തൊങ്ങലും മസാലയും എല്ലാം ചേര്ത്തുഅവതരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും എന്തൊരു തിടുക്കമാനെന്നോ, ഇവരുടെയൊക്കെ മറ്റും ഭാവവുംകണ്ടാല്‍ ഇവരില്ലേല്‍ നാടു സ്തംഭിച്ചു പോകും എന്ന് തോന്നിപ്പോകും.
അതില്‍ എനിക്ക് പെട്ടെന്നൊര്മവരുന്ന കഥ എന്റെ കൂട്ടുകാരന്‍ രൂപേഷിന്റെ ആക്സിടെന്റ്റ് കഥയാണ്..രൂപേഷിനു ആക്സിടെന്റ്റ് പറ്റിയവിവരം കാട്ടുതീ പോലെ നാട്ടില്‍ പരന്നു, ഓരോരുത്തരും അവരുടെതായ രീതിയില്‍ പലതുംകൂട്ടിച്ചേര്‍ത്ത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തു..ഞാന്‍ കേട്ടത് ആ വാര്ത്തയുടെ എത്രാം വാല്യംആണാവോ..എന്തെന്നാല്‍ ഞാന്‍ കേട്ടത്, രൂപേഷിന്റെ കാല്‍ ആക്സിടെന്റില്‍ അറ്റ് പോയി എന്നും, തലയ്ക്കു കാര്യമായ പരിക്ക് ഉണ്ട് എന്നും ആണ്...ഇതും കെട്ട് പരിഭ്രമിച്ച ഞാനും കൂട്ടുക്കാരുംവണ്ടിയെടുത്തു ആശുപത്രിയില്‍ ചെല്ലുംപോഴല്ലേ രസം, ആള്‍ വളരെ കൂള്‍ ആയി ബെഡില്‍കിടക്കുന്നു.കയിനൊരു ഒടിവ് മാത്രം, അതും അത്ര കാര്യമാക്കാനോന്നും ഇല്ലാത്തത്...നോക്കണേവാര്‍ത്ത പോയ ഒരു പോക്ക്..അങ്ങനെ പലപല കഥകള്‍...ഹൊ...
ഞാന്‍ പറഞ്ഞു വന്നത്അതൊന്നുമല്ല... അന്ന് ഞാന്‍ ചായക്കടയില്‍ പോയപ്പോള്‍ നാട്ടുകാര്‍ വളരെ സ്നേഹപൂര്‍വ്വംഇരട്ടത്തലയന്‍ എന്ന് വിളിക്കുന്ന ജോസ് എന്റടുത്തു വന്നു പറഞ്ഞു, "വാര്ത്ത ഞാന്‍ കണ്ടിരുന്നുമാതൃഭൂമിയില്‍ , എന്നാ പോണേ? അല്ല..എന്റെ കൂട്ടുകാരനവിടെ ഉണ്ടേ...അവന്‍വിളിക്കാറുണ്ട്..അവിടത്തെ ഭരണം ഒന്നും അത്ര ശരിയല്ല..."...കുറച്ചു സയന്റിസ്റ്റുകള്‍ അല്ലാതെ വേറെആരും അവിടെ താമസിക്കുന്നില്ല എന്നറിയാവുന്ന ഞാന്‍ ചോദിച്ചു..." അതെന്താ ജോസേട്ടാ..അവിടെഏത് പാര്‍ട്ടിയാ ഭരിക്കണേ..."..ജന്മനാ കമ്മ്യൂണിസ്റ്റുകാരനായ ജോസേട്ടന്റെ വാക്കുകള്‍കേള്‍ക്കണേ..വല്യ വല്യ നുണകള്‍ പറയാറുള്ള ഞാന്‍ പോലും ഞെട്ടിപ്പോയി..." അവിടെരാജഭരനമല്ലേ..അവിടത്തെ രാജാവ് ശരിയല്ലത്രേ..ഞങ്ങള്‍ കമ്മുനിസ്ടുകാര്ശ്രമിക്കനുണ്ട്...ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ പാര്‍ട്ടി അവിടെ ഭരണം തിരിച്ചു പിടിക്കും...".....എന്നാലുംജോസേട്ടനെ സമ്മതിക്കണം..ഇനി ഇതെല്ലം ശരിയാണോ എന്നായിരുന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍എന്റെ ചിന്ത...!!!!

1 comment:
പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.
അതു പോലെ പോസ്റ്റുകള്‍ തമ്മില്‍ കുറച്ചു ദിവസങ്ങളുടെ ഇടവേളയു, ഇടുന്നത് നല്ലതാണ്. കൂടുതല്‍ പേര്‍ക്ക് വായിയ്ക്കാന്‍ അവസരം ഉണ്ടാകും
Post a Comment