Thursday, July 30, 2009

മുത്തശ്ശിമാവിന്റെ വിഷമം....


എല്ലാ മാമ്പഴക്കാലങ്ങളിലും ആ മാവു കൈ നിറയെ മാമ്പഴവുമായി കുട്ട്യോളെ വിളിക്കാറുണ്ടായിരുന്നു....കുട്ട്യോളാകട്ടെ മാവ് തരുന്നത് പോരാതെ കല്ലെറിഞ്ഞും മാമ്പഴം ധാരാളം കഴിച്ചു പോന്നു...അപ്പോള്‍, കുട്ട്യോള്‍ക്ക് ആ മാവ് വയറു നെറയെ മാമ്പഴം തരുന്ന "മുത്തശ്ശി മാവ്" ആയിരുന്നു..മുത്തശ്ശിമാവിന്റെ കൊമ്പുകളിലും ചില്ലകളിലും കേറിക്കളിച്ചു അവര്‍ മിടുക്കന്മാരായി വളര്‍ന്നു....വളര്‍ന്നപ്പോള്‍ അവര്‍ മുത്തശ്ശിമാവിനെ മറന്നു പോയി, ആ പാവം മുത്തശിമാവ് അവര്‍ക്ക് വെറും തടി മാത്രമായി മാറി...ഒരു ദിവസം അവള്‍ ആയുധങ്ങളുമായി വന്നു മാവ് മുറിക്കാന്‍ തുടങ്ങി..അപ്പോഴും ആ മുത്തശ്ശിമാവ് തന്‍റെ കുട്ട്യോള്‍ക്ക് കൈ വിരിച്ചു തണല്‍ നല്കി...സന്തോഷത്തോടെ....പക്ഷെ ഒരു വിഷമം മാത്രം ആ പാവം മുത്തശ്ശിയുടെ മനസ്സില്‍ അവശേഷിച്ചു ..................."അടുത്ത മാമ്പഴക്കാലത്ത് എന്റെ കുട്ട്യോള്‍ക്ക് മാമ്പഴം കൊടുക്കാന്‍ പറ്റില്ലാല്ല്യൊ എന്ന്.....".....പാവം ല്ലേ....

No comments:

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails