അവന്‍ എന്നും അവളുടെ മിസ്സ് കാളിനായി കാത്തിരുന്നു, തിരിച്ചു വിളിക്കാന്‍...അവന്‍ അവളുമായി എല്ലാം പങ്കു വച്ചു...കളികള്‍, ചിരികള്‍, രഹസ്യങ്ങള്‍, അങ്ങനെയങ്ങനെ എല്ലാമെല്ലാം.....പക്ഷെ അവനരിയുന്നുണ്ടയിരുന്നോ എന്തോ....അവള്ക്ക് അവന്‍ ടൈം പാസ് നുള്ള വെറും ഒരു വിദൂഷകന്‍ മാത്രമാണെന്നു....
നഗരത്തില്‍ വച്ചു പരിചയപ്പെട്ട സുന്ദരനായ ആ യുവാവിനെ അവള്‍ ജീവനുതുല്യം പ്രണയിച്ചു...അവള്‍ ,അവളെ തലയിലും താഴ്ത്തും വയ്ക്കാതെ ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു പുതിയൊരു ജീവിതം തുടങ്ങാനായി ഇറങ്ങിത്തിരിച്ചു... അവള്‍ അവനെ "തന്‍റെ പാതി " എന്ന് സംബോധന ചെയ്തു , അവന്‍ അവളുടെ എല്ലാമെല്ലാമായ കന്യകാത്വവും , ആഭരണങ്ങളും ആയി നാട് വിടുന്നത് വരെ.....
ഒരു യുവതി ഒരു വീട്ടില്‍ വിരുന്നിനു പോയപ്പോള്‍, ആ വീട്ടില്‍ വളരെ സന്തോഷവാനും, ആരോഗ്യ ദൃഡഗാത്രനുമായ ഒരു വയസ്സനെ കണ്ടു...അദ്ധേഹത്തിന്റെ പ്രസരിപ്പ് കണ്ടു അത്ഭുതത്തോടെ ആ യുവതി ചോദിച്ചു,.." നിങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം എന്താണ്?" , അപ്പോള്‍ ആ വൃദ്ധന്‍ പറഞ്ഞു, ഞാന്‍ ദിവസവും 3 പാക്കറ്റ് സിഗെരെട് വലിക്കാറുണ്ട്, പിന്നെ കുടിക്കാരും ഉണ്ട്... ഇതു കേട്ടു ആശ്ചര്യത്തോടെ ആ യുവതി ചോദിച്ചു, "നിങ്ങള്‍കെത്ര വയസ്സായി ?"....
അയാള്‍ പറഞ്ഞു "26",,.................
Smoking kills...
എത്രയോ തവണ കേട്ടു മടുത്ത വാക്കുകള്‍ , അല്ലെങ്കില്‍ ഉപദേശങ്ങള്‍ അല്ലേ!!!
വീണ്ടും പറയുന്നില്ല....ഈ ചിത്രങ്ങള്‍ കാണൂ...സമയം കിട്ടുമ്പോള്‍ ആലോചിക്കൂ...നിങ്ങള്‍ക്ക് കിട്ടിയ ഈ ജീവിതം എത്ര അമൂല്യമാണ്.... അത് വെറും ഒരു നിമിഷനേരത്തെ സുഖത്തിനു വേണ്ടി പാഴാക്കണോ ????
പ്രിയ സുഹൃത്തുക്കളെ...നിങ്ങള്ക്ക് ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്.....





