Wednesday, July 29, 2009
ഇലക്ട്രോണിക് വേസ്റ്റ് ......
പത്രത്തില്‍ വന്ന ആഡ് കണ്ടപ്പോള്‍ രാഘവന്‍ മാഷ് വളരെ സന്തോഷിച്ചു.. കുട്ട്യോള്‍ക്ക് കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടര് കൊടുക്കനുണ്ടാത്രേ....നല്ല കാര്യം..എന്തായാലും സര്കാര് പിള്ളേര്‍ക്ക് വേണ്ടി ഇത്രേം എങ്കിലും ചെയ്യനുണ്ടല്ലോ...പുത്യ തലമുറ ആണേ ... കമ്പ്യൂട്ടര് പഠിച്ചില്ലേല്‍ കുറച്ചിലാ....എന്റെ കുട്ട്യോള്‍ക്കും വേണം സ്കൂളില്‍ കമ്പ്യൂട്ടര്...ഉണ്ണി മാഷേ വിളിച്ചു പെട്ടെന്ന് അപേക്ഷിക്കാന്‍ പറഞ്ഞു..ഒരാഴ്ച കഴിഞ്ഞില്ല, സ്കൂളിന് വേണ്ടി പറഞ്ഞ 10 കമ്പ്യൂട്ടറും വന്നു...പക്ഷെ ഒരു കുഴപ്പം..പത്തില്‍ ആറും വര്‍ക് ചെയ്യുന്നില്ല...ആളെ വിളിച്ചു അഴിച്ചു നോക്കിയപ്പോഴല്ലേ സര്‍കാരിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്...ഉണ്ണിമാഷ് തലയില്‍ കൈ വച്ചു പറഞ്ഞു " ചതിച്ചു മാഷേ , അമേരിക്കക്കാരും ജപ്പാന്‍ കാരുമെല്ലാം ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഇലക്ട്രോണിക് വേസ്റ്റ് ആണല്ലോ നമ്മുടെ സര്കാര് പാവം പിള്ളേര്‍ക്ക് വേണ്ടി കൊടുക്കുന്നെ...?"...
Subscribe to:
Post Comments (Atom)
No comments:
Post a Comment