ആമ്പല്ലൂര്‍നു അടുത്തുള്ള കല്ലൂര്‍ ആണ് എന്റെ അമ്മാവന്റെ വീട്, മധ്യവേനല്‍ അവധിക്കു ഞാനും എന്റെ അനിയനും അവിടെ പോയി നിക്കാറുണ്ട്, അവിടെ എനിക്ക് ധാരാളം അനിയന്മാരും, അനിയത്തിമാരും ഉണ്ട്. പിന്നെ എന്റെസമപ്രായക്കാരും. അവിടെ പോയാല്‍ ആകെ ഒരു മേളമാണ്, നാലഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു പോരാന്‍നേരം ഭയങ്കര വിഷമമായിരിക്കും. കസിന്‍സ് എല്ലാം പോകണ്ടാന്നു പറഞ്ഞു വാശി പിടിക്കും. ഞങ്ങള്‍ തിരിച്ചു പോകാതിരിക്കാന്‍ എന്റെ കസിന്‍സ് ഇടക്കൊക്കെ എന്റെയും അനിയന്റെയും ഡ്രെസ്സും ബാഗുമെല്ലാം എവിടെയെങ്കിലും ഒളിപ്പിച്ചു വക്കും.. അത് അന്ത കാലം, ഇപ്പോള്‍ എല്ലാരും മുതിര്‍ന്നു മുടുക്കന്മാരായി..ഇടക്കൊക്കെ എല്ലാരും ചേര്ന്നു ടൌണില്‍ പോയി സിനിമ കാണും..അതൊക്കെ ഒരു രസം തന്നെ ആണേ..
കഴിഞ്ഞ മഴക്കാലത്ത് ഞങ്ങള്‍ അവിടെ പോയപ്പോള്‍ എന്റെ കസിന്‍സും , അവരുടെ കൂട്ടുകാരും ഉണ്ടായിരുന്നു. മഴയല്ലേ, പുറത്തു പോയോന്നും കളിയ്ക്കാന്‍ പറ്റില്ലല്ലോ. എങ്ങാനും മഴയത്ത് ഇറങ്ങിയാല്‍ പിന്നെ വീട്ടുകാരുടെ വക കണക്കിന് കിട്ടും. അപ്പൊ പിന്നെ വീട്ടില്‍ ചടഞ്ഞു കൂടി ഇരുന്നു ടിവി കാണും. അങ്ങനെ സസുഖം ഒരു വിരുന്നു കാരനായി ചമയുന്ന നേരം, ആര്‍ക്കോ തോന്നിയ ഒരു കുരുത്തക്കേട്...തവള പിടിക്കാന്‍ പോയാലോ എന്ന്..എല്ലാര്ക്കും കേട്ട ഉടനെ ആവേശം മൂത്തു, അടുത്തൊന്നും അല്ല കേട്ടോ, വളരെ ദൂരെ ഒരു പാടം ഉണ്ട്, ആ പാടത്തിന്റെ അറ്റത്തുള്ള ഒരു കനാല്‍ മുറിച്ചു കടന്നു വേണം ഇപ്പറഞ്ഞ തവളകള്‍ ധാരാളമുള്ള, കാട് പിടിച്ചു കിടക്കുന്ന ചതുപ്പ് പ്രദെശത്തെതാന്....അതും വേറൊരു പാടശേഖരത്തിന്റെ ഭാഗമാണ്.
അങ്ങനെ ഞങ്ങള്‍ ഹണ്ടിംഗ്‌നുള്ള ഒരുക്കങ്ങള്‍ വൈകീട്ട് ആറു മണിക്കേ ആരംഭിച്ചു, 8 മണിയോടെ ഞങ്ങള്‍ ആറുപേര്‍ ഞാന്‍, എന്റെ അനിയന്‍ ശ്രീക്കുട്ടന്‍, എന്റെ കസിന്‍സ് ആയ അരുണ്‍, അച്ചു, അഖില്‍, പിന്നെ അവരുടെ "പാറ" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അവരുടെ കൂട്ടുകാരനും തവളയെപ്പിടിക്കാനുള്ള സാധനസാമഗ്രികളുമായി യാത്ര തിരിച്ചു. (നോട്ട്: സത്യം പറഞ്ഞാല്‍ ആളുടെ ശരിക്കുള്ള പേരു എനിക്കറിഞ്ഞൂടാ, പാറ എന്ന് പറഞ്ഞാലേ പലര്ക്കും ആളെ മനസ്സിലാകൂ... പിന്നെ തവളയെപ്പിടിക്കാനുള്ള സാധനസാമഗ്രികള്‍ എന്താണെന്നു വച്ചാല്‍ , ഒരു നല്ല പെട്രോമാക്സ് ലൈറ്റ് , ഒരു ചാക്ക്, പിന്നെ എല്ലാരുടെ കൈയിലും വലുപ്പമുള്ള കൊന്ന വടികളും, ( വഴിനിറയെ പാമ്പുകള്‍ ഉണ്ടാകുമെന്ന് അറിവുള്ളത് കൊണ്ടു കയില്‍ കരുതുന്ന മുന്‍കരുതലാണിത്) , മഴയുള്ളത് കൊണ്ടു രണ്ടു കുടകളും.
ഞങ്ങളുടെ കൂട്ടത്തിലുള്ള അച്ചു ഒരു ശാപ്പാട് വീരനാണ് കേട്ടോ, (ഇപ്പോള്‍ അങ്ങനെയൊന്നുമല്ല, കുറച്ചു നാള്‍ മുന്‍പത്തെ കതയാനെ ഇതു). അവന്റെ വകയായിട്ടുള്ള ഒരുക്കങ്ങള്‍ എന്താണെന്ന് കേട്ടോളൂ. ഒരു ചാക്കില്‍ കുറച്ചു പഴം, കുറച്ചു വരവ് പലഹാരങ്ങള്‍, പിന്നെ കുടിക്കാനുള്ള വെള്ളവും..), അവനെ കളിയാക്കിയെന്കിലും ഭൂരിഭാഗവും കഴിച്ചത് ബാക്കിയുള്ളവരാണ് കേട്ടോ. അതെങ്ങനെയെന്നാല്‍, അവന്‍ ഭക്ഷണ സഞ്ചി തുറക്കുമ്പോള്‍ എല്ലാരും ചേര്ന്നു അവനെ കളിയാക്കും, ഇങ്ങനെ കഴിച്ചാല്‍ നീവീണ്ടും തടി വക്കുംന്നു, പിന്നെ ആള്‍ മസില് പിടിച്ചു ഒരു പഴം ശാപ്പിട്ടാലായി..ഞങ്ങളുടെകാര്യമാണെങ്കില്‍ കുശാല്‍....!!
അങ്ങനെ തവലപിടുത്ത്ത സാമഗ്രികളുമായി ഞങ്ങള്‍ വണ്ടിയില്‍ മേല്പ്പറഞ്ഞ പാടത്ത് പോയി, പിന്നെ വണ്ടി പാര്‍ക്ക് ചെയ്തു നടക്കാന്‍ തുടങ്ങി, മണി ഒന്‍പതര ആയിക്കാണും, കനാല്‍ മുറിച്ചുകടക്കാന്‍ വേണ്ടി ഇറങ്ങിനടന്നു, നോക്കിയപ്പോള്‍ കഴുത്ത് വരെ വെള്ളമുണ്ട്. എന്നാലുംഉത്സാഹത്തില്‍ കടന്നു പോന്നു. പിന്നെ കനാലിന്റെ കരയില്‍ അല്‍പ നേരം ഇരുന്നു, അപ്പോഴല്ലേരസം , ഞങ്ങള്‍ ഇരുന്നതിന്റെ തൊട്ടടുത്ത് ഒരു കുട്ടിക്കാടുണ്ട്, അതില്‍ നിന്നും ഒരു ഉഗ്രന്‍ പാമ്പ്ഇറങ്ങിവരുന്നു...കൂരക്കൂരിരുട്ടല്ലേ , ആകെ കൈയിലുള്ളതു ഒരു പെട്രോമാക്സ് ആണ്, പിന്നെ ചുമ്മാ കുറെവടികളും, ആര്ക്കും തല്ലാന്‍ ധൈര്യമില്ല...പിന്നെ ഞാന്‍ ധൈര്യം സംഭരിച്ച് പറഞ്ഞു " ഓടിക്കോ..." പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി..അതിനിടയില്‍ എന്റെ കസിന്‍ അരുണ്‍ ഓടിയത് കനാലിന്റെഭാഗതെക്കായിരുന്നു, മൂപ്പര് വെള്ളത്തില്‍ വീണു, ഇതിനിടയില്‍ നമ്മുടെ പാവം പാമ്പ്എങ്ങോട്ടുപോകനമെന്നരിയാതെ കറങ്ങിപ്പോയി...പിന്നെ എങ്ങോട്ടോ "നിന്നെക്കൊണ്ടോന്നും ഒരുചുക്കും ചെയ്യാന്‍ പറ്റില്ല " എന്ന ഭാവത്തില്‍ വാലും ച്ചുഴട്ടിക്കൊണ്ട് പോയി....
പിന്നെ ഒരുകണക്കിന് എല്ലാരും കൂടെചെര്‍ന്നു പരിസരമെല്ലാം വീക്ഷിച്ചു സുരക്ഷിതമാണെന്ന്ഉറപ്പാക്കി, എന്നിട്ട് തവളയെപ്പിടിക്കാന്‍ ഒരുക്കം കൂട്ടാന്‍ തുടങ്ങി, ഇതിനിടയില്‍ തവള പിടുത്തംഎന്തിനാണെന്ന് പറയാന്‍ മറന്നു, തവള ഇറച്ചി വളരെ രുചി ഉള്ളതാണെന്ന് കേട്ടിട്ടേ ഉള്ളൂ, അപ്പൊഒരു ആഗ്രഹം, പിന്നെ കൂട്ടത്തിലുള്ള പാറ ഒരു സ്ഥിരം തവളപിടുതക്കാരനും ആണ്. തവളയെ പിടിച്ചുഫ്രൈ ചെയ്യണോ അതോ കറി വക്കണോ എന്ന് തിരിച്ചു വന്ന ശേഷം തീരുമാനിക്കാം എന്ന്പറഞ്ഞതും പാറയാണ്, " അവസാനം പാറ , പാരയാകുമോ എന്തോ?"..എന്തായാലും മുന്നോട്ടു വച്ചകാല്‍ പിന്നോട്ടില്ല, പിന്നെ തവള പിടുത്തം നല്ല രസമുള്ള പരിപാടിയാണ് കേട്ടോ, തവളയെ കണ്ടാല്‍മുന്‍പില്‍ പെട്രോമാക്സ് ഓണ്‍ ചെയ്തു കാണിക്കുക, പാറയുടെ ഭാഷയില്‍ "മുഖത്തേക്ക് ലൈറ്റ് അടിച്ചാതവളയല്ല , തവളെടെ അപ്പൂപ്പന്‍ വരെ കീഴടങ്ങുംത്രേ..അപ്പൊ പിന്നീന്ന് ചെന്നു പിടിക്കണം,", എന്തായാലും കണ്ടിട്ട് തന്നെ കാര്യം.
അങ്ങനെ ഞങ്ങള്‍ തവളകള്‍ ധാരാളമുള്ള, (തവള എന്നാല്‍ വെറും തവള അല്ല കേട്ടോ, സായിപ്പന്മാരുടെ പ്രിയ ഭക്ഷണമായ പച്ചത്തവള.) ആ ചതുപ്പ് പ്രദേശത്തേക്ക് നടന്നു, ചീവീടിന്റെനിര്‍ത്താത്ത കരച്ചിലിനിടയില്‍ അങ്ങിങ്ങായി തവളയുടെ "പോക്രോം പോക്രോം" ശബ്ദവുംകേട്ടു...അങ്ങനെ ശബ്ദം ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കും, പക്ഷെ കുറെ തേടിയെങ്കിലും ഒന്നിനേംകണ്ടില്ല...കന്നിക്കാരല്ലേ, അതിന്റെ ആവേശം കൊണ്ടു ബോറടിച്ചില്ല...വീണ്ടും തേടിയപ്പോള്‍ ഒരുഅനക്കം കേട്ടു പെട്രോമാക്സ് അടിച്ചുനോക്കിയ ഞങ്ങള്‍ ഞെട്ടിപ്പോയി, തൊട്ടടുത്ത് ഒരു പാമ്പ്, അടുത്തതോമസ്സ് കുട്ടീ , വിട്ടോടാ " എന്ന എന്റെ വാക്കുകള്‍ മുറിച്ചുകൊണ്ട് വന്നു പാറയുടെ കമന്റ്, ഇങ്ങനെപേടിച്ചാലോ അത് വെറും നീര്‍ക്കൊലിയാ ... "ഹ്മ്മ്...നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും" അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. എന്തായാലും കണി കൊള്ളാം ..പക്ഷെ അധികംബോറടിക്കേണ്ടി വന്നില്ല, ഞങ്ങള്‍ക്കും കിട്ടീ നാലഞ്ച് മുട്ടന്‍ തവളകളെ...അതിനെ ചാക്കിലാക്കിവരുന്നതിനിടയില്‍, നോക്കിയപ്പോഴല്ലേ പാറയെ കാണാനില്ല, എവിടുന്ന് നോക്കുമ്പോഴല്ലേ അടുത്തകപ്പ തോട്ടതീന്നു ഇറങ്ങിവരുന്നു, തവളെടെ കൂടെ കൊള്ളി അഥവാ കപ്പ (tapyoca) വളരെ ഉത്തമംആണ് ത്രെ...പിന്നെ ഒന്നും നോക്കീല്ല്ല, അങ്ങട് കേറി രണ്ടുമൂന്നു കട പറിച്ചു, ശബ്ദം കേട്ടു സ്ഥലത്തിന്റെഉടമസ്ഥന്‍ ഓടിയെതുന്നതിനു മുന്പേ ഞങ്ങള്‍ അവിടെന്നും മുങ്ങി...(പക്ഷെ അടുത്ത ദിവസം കേട്ടവാര്ത്ത എന്തെന്നാല്‍, അയാളുടെ നൂറു കട കൊള്ളി ആരോ മോഷ്ടിച്ചത്രേ, എത്ര പെട്ടെന്നാ മൂന്നു , നൂരായെന്നു ഓര്‍ക്കണേ...അപ്പൊ പിന്നെ ഒരു കുറ്റസമ്മതം നടത്തിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ , മാനം കപ്പല് കേറും" )
അപ്പോഴേക്കും മഴ കനത്തു, കനാലിലെ ഒഴുക്ക് കൂടി, എന്ന് മാത്രമല്ല ആഴവും. ഒരു ആറുമീറെരെന്കിലും കാണും കനാലിന്റെ വീതി, ഇപ്പോഴത്തെ ആഴം ഒരു ആളിനെക്കള്‍ കൂടുതലും..പക്ഷെതിരിച്ചു പോകണമെങ്കില്‍ കനാല്‍ കടന്നേ പറ്റൂ...പാലം ഇല്ലാത്തതുകൊണ്ട് നീന്തി ക്കടക്കുകയെരക്ഷയുല്ലോ...പക്ഷെ , നീന്തല്‍ രണ്ടു പേര്ക്ക് മാത്രമെ അറിയൂ, പാറക്കും , പിന്നെ എന്റെ കസിന്‍അരുണിനും..അങ്ങനെ ഇക്കരെ നിന്നു അക്കരെക്കു പോകാന്‍ മാര്‍ഗം തേടിയ എന്റെ മനസ്സില്‍ ഒരുപുതിയ ആശയം ..."യുറേക്ക!!!"".....മനുഷ്യ ചങ്ങല... അത് തന്നെ...എല്ലാര്ക്കുംസമ്മതമായി..അങ്ങനെ നീന്തല്‍ അറിയുന്ന രണ്ടു പേരും ആദ്യം പോയി, ഞങ്ങള്‍ അവരുടെ കൈപിടിച്ചു നാല് പേര്‍..എന്റെ അനിയന്‍, ഞാന്‍ , പിന്നെ എന്റെ രണ്ടു കസിന്‍സ്...അച്ചുവും, അഖിലും...പിന്നെ കയില്‍ കുടയും ചാക്കുകെട്ടും എല്ലാം...അങ്ങനെ ഞങ്ങള്‍ അക്കരെക്കു മൂവ് ചെയ്യാന്‍തുടങ്ങി...പതുക്കെ...ശ്രദ്ധിച്ച്..
കഷ്ടകാലംന്നല്ലാണ്ട് എന്ത് പറയാന്‍! , ഒഴുക്ക് വളരെ ശക്തമായിരുന്നു, കനാലിന്റെ നടുവിലാനെന്കില്‍ആഴം കാരണം കാല് എത്തുന്നില്ല, ചങ്ങല മുറിഞ്ഞു...ഞാനും, എന്റെ അനിയനും , എന്റെ കസിന്‍അച്ചുവും ഒഴുക്കില്‍ പെട്ടു , ഞങ്ങള്‍ അങ്ങനെ ഒഴുക്കില്‍ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി, രണ്ടു ചെറിയപിള്ളേരും ഞാനും!, രണ്ടുകയിലും എന്റെ കുഞ്ഞനുജന്മാര്‍, എവിടേം പിടിക്കാനും വയ്യ, ആ കനാലിന്റെഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള സ്ഥലമാണ്, എവിടേലും ചെന്നിടിച്ചാല്‍അതോടെ തീര്ന്നു...പക്ഷെ, ഈശ്വരന്‍ ഞങ്ങളെ കൈ വിട്ടില്ല..ഏതോ ഒരു മരത്തിന്റെ വേരില്‍ എന്റെകാല് കുടുങ്ങി, ഉടനെ അനിയനേം, കസിനെയും കരയില്‍ ഓടിവന്നു കൈതന്ന പാറയുടെ കൈയില്‍ഏല്പിച്ചു, പക്ഷെ അതിനിടയില്‍ ഞാന്‍ വീണ്ടും ഒഴുക്കില്‍ പെട്ടു, വീണ്ടും ഭാഗ്യം എനിക്കൊരുകൈതപ്പുല്ലിന്റെ രൂപത്തില്‍ കൈ തന്നു, അങ്ങനെ അതില്‍ പിടിച്ചു കയറി, നെഞ്ഞിടിപ്പോടെഎല്ലാരുമില്ലേ എന്ന് ചോദിച്ചപ്പോള്‍ ഭാഗ്യത്തിന് ആര്ക്കും ഒന്നും പറ്റിയിട്ടില്ല...എന്റെ കളരിപരമ്പരദൈവങ്ങളെ..നീ കാത്തു...", പക്ഷെ പെട്രോമാക്സും , കുടകളും നഷ്ടപെട്ടു, പിന്നെ തവളകളും!
ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ തിരിച്ചു വീട്ടില്‍ വരുമ്പോള്‍ എല്ലാരുംമുട്ടത്തു കാത്തു നില്ക്കുന്നു, എവിടെ പോയതന്നു അറിയാന്‍..അച്ഛമ്മയും, അമ്മാവനും ,അമ്മായിയും, അമ്മയും എല്ലാം...എന്താപ്പോ പറയാ..ഉണ്ടായീതൊക്കെ പറഞ്ഞാ തല്ലു ഉറപ്പാ, അത് കൊണ്ടുകൂട്ടുകാരന്റെ വീട്ടില്‍ പോയതാ എന്ന് പറഞ്ഞു. സമയം നോക്കീപ്പഴല്ലേ അറിഞ്ഞത് മണി പുലര്‍ച്ചെ 2 ആയെന്നു, ..പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സു നിറയെ " ഇത്രക്കൊക്കെ ഉണ്ടായിട്ടും തവള ഇറച്ചികഴിക്കാന്‍ പറ്റീല്ലല്ലോ , എന്ന വിഷമം ആയിരുന്നു മസസ്സില്‍..."...

4 comments:
ഹിഹി തവള പിടിക്കാന്‍ വേണ്ടി ബാറ്റ് മാന്‍ സിനംയിലെ ക്ലിമക്ഷിന്ടെ അത്രെയും സാഹസം കാട്ടി കളഞ്ഞല്ലോ...
പക്ഷെ തവളയെ കിട്ടിയതും ഇല്യ...
ചതുപ്പില്‍ ഇരുന്ന തവളയെ കിട്ടിയും ഇല്ല...കക്ഷത്തില്‍ ഇരുന്ന കുട പോവുകേം ചെയ്തു...
സാരില്യ...അടുത്ത തവണ ശരിയാക്കാം ന്നെ... :)
കണ്ണനുണ്ണീ , ശെരി, അടുത്ത തവണ ശരിയാക്കാം...പോസ്റ്റു വായിച്ചതിനു നന്ദി...
സുചിത്ത് തവളപിടുത്തം നന്നായി,ഞാനും കുറെപോയിട്ടുണ്ട് തവളപിടിക്കാന്‍ ഇയാള്‍പോയ ഈ പാടത്തു തന്നെ,എനിക്ക് സുചിത്തിനെ അറിയാം.
Post a Comment