Wednesday, August 19, 2009

നാടോടുമ്പോള്‍...


നാടോടുമ്പോള്‍
നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍ മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ്‌ അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്‌...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലോക്കെ പണ്ടേ മലയാളി മറന്നു കഴിഞ്ഞു , ഇപ്പൊ പുത്യചില ചൊല്ലുകളാണ്‌, "വീട് വിറ്റും കാറ്‌ വാങ്ങണം" എന്നാണ് ഇപ്പോഴത്തെ പോളിസി. ആഡംബരംഎന്ന ലേബല്‍ ഇല്ലാതെ വരുന്ന കാറുകള്‍ ഒന്നും ഇക്കൂട്ടരുടെ കണ്ണില്‍ പെടാറില്ല, ഇവര്‍ പണ്ടേടാടയുടെ നാനോക്ക് , നോ നോ റ്റാ റ്റാ പറഞ്ഞു, അയ്യേ! നാനോ..? അതൊക്കെ വെറും പുവര്‍ഫെല്ലോവ്സിനു വേണ്ടി....സ്റ്റാറ്റസ് പോകില്ലേ?

പിന്നെ പേരിന്റെ കാര്യത്തില്‍ കുറെ പരിഷ്ക്കാരങ്ങള്‍... പി വി നാണപ്പന്‍ , പവനായി ആയതു പോലെ , രാജപ്പന്‍, ആര്‍ ജപ്പാന്‍ ആയപോലെ ...ഗോപാലന്‍ , കരുണാകരന്‍, കൃഷ്ണന്‍ കുട്ടി ഇത്യാദിപേരുകളൊക്കെ പഴഞ്ചനായി..ഗോപാലന്‍ എന്നുള്ളത് ഗോപാല്‍ എന്നയാള്‍ മോശമില്ല, പിന്നെനാരായണന്‍ വെറും നരേന്‍ ആയി...സുന്ദരന് സൌന്ദര്യം പോരാഞ്ഞ് സുന്ദര്‍ ആയി മാറി. പിന്നെനാണപ്പനും കല്യാണീം കമലാക്ഷീം എല്ലാം കഥകളില്‍ മാത്രം. ഇതിനിടെ മറ്റുചിലര്‍ സ്വന്തം അമ്മേടേംഅച്ഛന്റേം പേരു പഴഞ്ചനായി എന്ന് പറഞ്ഞു പരിതപിചോണ്ടിരിക്കുന്നു...

ഇപ്പറഞ്ഞ പോലത്തെ ബുദ്ധിമുട്ടുള്ള എന്റെ ഒരു ക്ലാസ്‌ മേറ്റ്‌ രാജി , അച്ഛന്‍ എന്താ
ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ "ബിസിനസ്സ് " ആണെന്ന് നീട്ടിപറയും.. പെട്ടിക്കട രാജപ്പന്‍ ചേട്ടന്‍ വേറെബിസിനസ്സ് നടത്തുന്നതായി എനിക്കറിയില്ല..ഇനി വല്ല കള്ളക്കടത്തും..??..ഛെ...ഇല്ല...പിന്നെബഹുമാനം കൊണ്ടാണെന്ന് തോന്നുന്നു, അച്ഛന്റെ പേരു മുഴുവന്‍ പറയില്ല "രാജ്" എന്നെ പറയു, അമ്മേടെ പേരു ചോദിച്ചാല്‍ ആകെ ഒരു പരുങ്ങലാണ് ആള്‍ക്ക്. പങ്കജാക്ഷീന്നുള്ള പേരു ചുരുക്കിപങ്കുന്നു പറയണോ അതോ ആക്ഷിന്നു പറയണോ എന്നുള്ള ആശയക്കുഴപ്പതിലായിരിക്കും അവള്‍...

പിന്നെ "ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ " ഈസ്റ്റ്‌ കോസ്റ്റ്‌ ന്റെ പോസ്റ്ററില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. അല്ലെങ്കില്‍ തന്നെ ചില വിഘടനവാദികള്‍ ഗോള്‍ഡ്‌ ഒക്കെ ലോക്കറിലും, ഓള്‍ഡ്‌ ഒക്കെ ചവറ്റുകുട്ടയിലും ഇടെണ്ടതാണെന്ന് ഉള്ള അഭിപ്രായം ഉന്നയിച്ചു കഴിഞ്ഞു . വേണ്ടിവന്നാല്‍ തങ്ങളുടെവയസായ മാതാപിതാക്കളെ കൂടി "ഓള്‍ഡ്‌" ലിസ്റ്റില്‍ ചേര്‍ക്കാന്‍ ശ്രമംനടത്തുന്നുണ്ടത്രേ..വൃദ്ധന്മാര്‍ സൂക്ഷിക്കുക..!!, ഇത്രയെന്നും വേണ്ടെങ്കിലും, നമ്മുടെ നാട്ടിലെ, മൂക്കിലുംനാക്കിലും പല്ലുമുളച്ച കാലന് പോലും വേണ്ടാത്ത രാഷ്ട്രീയ നേതാക്കളെ ലിസ്റ്റില്‍ പെടുത്തുന്നത്നന്നായിരിക്കും..പിന്നെ കാര്യത്തില്‍ കാലനേം കുറ്റം പറയാന്‍ പറ്റില്ല, ഇവരെയെല്ലാം മോളിലോട്ട്കെട്ടിയെടുത്താല്‍ അവിടെ ചെന്നു സമരം നടത്തി കാലന്റെ കസേര തട്ടിപറിക്കുമോ എന്നതാണ്മൂപ്പരുടെ പേടി....

ഹാവൂ....പറഞ്ഞു പറഞ്ഞു കാടും മേടും ഒക്കെ കയറിയോ? കം ബാക്ക് ടു ടോപ്പിക്ക് ..പിന്നെ..ഒരുമലയാളിക്കു വേണ്ട അടിസ്ഥാന യോഗ്യത മലയാളം അറിഞ്ഞിരിക്കണം എന്നതായിരുന്നു..പക്ഷെ , ഇന്നു ഓരോ വാചകത്തിലും പരമാവധി ഇങ്ങ്ലീഷ്‌ (സ്ഥാനത്തും, അസ്ഥാനത്തും) കുത്തിതിരുകിയാലെസമൂഹത്തില്‍ മാന്യനും മാന്യയും ഒക്കെ ആയിത്തീരാന്‍ കഴിയൂ...ബസില്‍ കയറീട്ട് ഒരുത്തന്റെ കാലില്‍ചവുട്ടി, " ആം സോറി" എന്ന് പറഞ്ഞാല്‍ "ഇറ്റ്സ് ഓക്കേ" എന്ന മറുപടി ഉടനെ വരും..മറിച്ചുചവിട്ടിയ ആള്‍ വളരെ മാന്യമായി " ക്ഷമിക്കണം , അറിയാതെ ചെയ്തത" എന്ന് മാതൃഭാഷയില്‍പറഞ്ഞാല്‍ കഴിഞ്ഞു അവന്റെ കാര്യം, മയും പയും ഒക്കെ കണക്കിന് ചേര്ത്തു നല്ലപച്ചതെരിയായിരിക്കും മറുപടി. ചെവി പിന്നെ ആസിഡ്‌ ഒഴിച്ച് വൃത്തിയാക്കേണ്ടി വരും...

പിന്നെ നമ്മുടെ അയല്‍ സംസ്ഥാനത്തിന്റെ കാര്യം ഓര്‍ത്താല്‍ നമുക്കു ആശ്വസിക്കാം., കരുണാനിധിമാമന്‍ ഭരിക്കുന്ന നാടിനു പണ്ടേ ഹിന്ദി ചതുര്‍ഥി ..ഇപ്പോള്‍ ഇന്ഗ്ലീഷ് ലിസ്റ്റില്‍ വരാന്‍തുടങ്ങി..ഇപ്പൊ മാസ്റെര്സും , പി എച് ഡി യും, ബയോടെക്കും, നാനോ ടെക്കും , ഒക്കെ പഠിക്കാന്‍തമിഴ്‌ മാത്രം മതിയത്രേ..ഇന്ഗ്ലീഷ് ഔട്ട്..!!..വിവരമുള്ളവല്‍ പിന്തിരിപ്പന്‍ നയം
എന്ന് പറയും എങ്കിലുംകരുണാനിധിമാമന്‍ ഇപ്പോഴും തമിഴ്‌ മക്കളുടെ ദൈവമാണ്. എനിക്ക് തോന്നുന്നത് കരുണാനിധിമാമന്‍പ്രജകളോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. തന്റെ പ്രജകള്‍ ഒന്നും തമിള്‍നാടുവിട്ടു പോകരുതത്രേ..പിന്നെ പോകുന്നവരുടെ കാര്യം കട്ടപ്പൊക..ഹിന്ദി സീഖനാ പടെഗാ.... ജാഗ്രതെയ്‌....!!

നിറപറയും, നിലവിളക്കും, തുമ്പപൂക്കളും, ഒരു പാടു മധുരസ്മരണകളും മനസ്സില്‍ നിറച്ചു ഒരുപോടോരുപാട് സ്നേഹവും ആയി ഇതാ ഓണം വന്നെത്തി കഴിഞ്ഞു ...
പൂ പറിക്കാനും ,പൂക്കളം ഇടാനും, ഉഞ്ഞാല്‍ ആടാനും, നമ്മുടെ കുഞ്ഞോമനകള്‍ ഒരുങ്ങിക്കഴിഞ്ഞു..അങ്ങനെ വീണ്ടും പുലിക്കളിയും , കുമ്മാട്ടിക്കളിയും എല്ലാം മനസ്സിലെക്കാവഹിച്ചു, ഓണസദ്യയുണ്ട് വയറും, അതിനെക്കലേറെ മനസ്സും നിറക്കാന്‍ എല്ലാ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു...ഭൂലോകത്തെ എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍...

25 comments:

rins said...

hmmm..but karunanidhi maaman's son knows to speak well in hindi. paavam thamizh makkalkku ini ennanavo budhiyudikkunnathu!!!!! churukkathil keralatheyum thamizhnattineyum cherthu vilayiruthaan "onnukil aashante nenjathu, allengil kalarikku purathu" enna pazhamchollu uthamam!

ശ്രീ said...

അത് കറക്റ്റാണ്. മലയാളികള്‍ പോലും ഇപ്പോള്‍ മലയാളം ഉപയോഗിയ്ക്കുന്നത് കുറഞ്ഞ് വരികയാണ്.

മലയാളം ബ്ലോഗിങ്ങ് മൂലം കുറേ പേര്‍ക്ക് എങ്കിലും വായനാശീലം തിരിച്ചു കിട്ടുന്നുണ്ട് എന്നത് മറക്കുന്നില്ല :)

അരുണ്‍ കരിമുട്ടം said...

മലയാളം ഭാഷയെ രക്ഷിക്കാന്‍ നമ്മള്‍ മലയാളികള്‍ തന്നെ വേണം.അല്ലാതെ ഇംഗ്ലീഷ് പറയുന്നവന്‍ മാത്രമാണ്‌ സംസ്ക്കാര സമ്പന്നന്‍ എന്ന് കരുതി ജീവിച്ചാല്‍ പണി പാളും.കമന്‍റില്‍ ഇങ്ങനെ എഴുതിയെങ്കിലും നാട്ടിലെ ചില പൊങ്ങച്ചക്കാരുടെ വീട്ടില്‍ വിളിക്കുമ്പോള്‍ ഞാനും അറിയാതെ ചോദിക്കും:
"ഹായ് അങ്കിള്‍, ആര്‍ യൂ ഫൈന്‍?"

വേറെ വഴിയില്ല!!

പാവപ്പെട്ടവൻ said...

വൃദ്ധന്മാര്‍ സൂക്ഷിക്കുക..!!, മലയാളം മറന്ന മലയാളികള്‍ മറുവേഷം തേടുന്നു

പഞ്ചാരക്കുട്ടന്‍.... said...

HAI SUJITH....
VERY NICE POST.....
IVARKOKKE ORU CHURUKKA PERUM IVARTHANNE ITTITTUNTE.. "MALLU"
KEEP WRITING......
SNEHAPOORVVAM...
DeeP

ramanika said...

വായിച്ചു വളരെ ഇഷ്ടപ്പെട്ടു!

വരവൂരാൻ said...

ബസില്‍ കയറീട്ട് ഒരുത്തന്റെ കാലില്‍ചവുട്ടി, "ഐ ആം സോറി" എന്ന് പറഞ്ഞാല്‍ "ഇറ്റ്സ് ഓക്കേ" എന്ന മറുപടി ഉടനെ വരും..മറിച്ചുചവിട്ടിയ ആള്‍ വളരെ മാന്യമായി " ക്ഷമിക്കണം , അറിയാതെ ചെയ്തത" എന്ന് മാതൃഭാഷയില്‍പറഞ്ഞാല്‍ കഴിഞ്ഞു അവന്റെ കാര്യം....

ഇത്‌ വളരെ സത്യം ...നല്ല പോസ്റ്റ്‌..ആശംസകൾ

Readers Dais said...

കൂടുതലും ആളുകള്‍ എളുപ്പതിന്നായി sorry.., thank u.. ഒകെ പറയാറുണ്ടെങ്കിലും , മലയാളിയോട് "വളരെ ഉപകാരം "എന്ന് അപ്രതീക്ഷിതമായി ആരെങ്കിലും പറഞ്ഞാല്‍ അത് ഹൃദയത്തില്‍ നിന്നുള്ള നന്ദി ആണെന്ന് മനസ്സിലാക്കാന്‍ നമുക്ക് വേറെ ചിന്തിയ്കേണ്ട ..ഹൃദയത്തിന്റെ ഭാഷ എന്നും മാതൃ ഭാഷ തന്നെ ...

തൃശൂര്‍കാരന്‍ ..... said...

കമന്‍റ് ഇട്ട എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി ..

റിന്‍സ് പറഞ്ഞതും ശരിയാണ്, കരുണാനിധി മാമന്റെ മക്കള്‍ക്ക്‌ ഹിന്ദി അറിയാം,


പിന്നെ, ശ്രീയേട്ടാ, വളരെ നന്ദി കമന്‍റിനു ..വായന ശീലവും , എഴുതാനുള്ള കഴിവും വളര്‍ത്തുന്ന കാര്യത്തില്‍ ബ്ലോഗിന്റെ പങ്കു മറക്കാനാവാത്തതാണ്,

പ്രിയപ്പെട്ട അരുണ്‍..കലക്കീ ട്ടോ.

പാവപ്പെട്ടവന്‍, കമണ്റ്റ്‌ ഇഷ്ടപ്പെട്ടു , നന്ദി .

പിന്നെ, പഞ്ചാരക്കുട്ടാ, വളരെ ശരിയാണ്..മലയാളികള്‍ ഇപ്പോള്‍ എല്ലാര്ക്കും "മല്ലുസ്" ആണ്, ചിലപ്പോള്‍ ആ വിളി മൊത്തത്തില്‍ മലയാളികളെ "ആക്കി" വിളിക്കുന്നതായും തോന്നാറുണ്ട്.

രമണിക, പോസ്റ്റ്‌ വായിച്ചതിനു നന്ദി..

വരവൂരാന്‍, readersdays ..വളരെ ഉപകാരം, ഹൃദയപൂര്‍വ്വം.

ബൂലൊകത്തെ എല്ലാര്ക്കും എന്‍റെ ഓണാശംസകള്‍

Typist | എഴുത്തുകാരി said...

(ഞാനിത്തിരി വൈകീട്ടോ. സാരല്യല്ലോ).

അങ്ങിനെയൊക്കെയായിത്തീര്‍ന്നു ഇപ്പോള്‍, അല്ലാതെന്തു പറയാന്‍.ചാനലുകളിലെ മലയാളം കേക്കാറില്ലേ!

ഓണാശംസകള്‍.

വിനുവേട്ടന്‍ said...

ആദ്യമായിട്ടാണ്‌ ഈ വഴി വരുന്നത്‌. എന്റെ സ്വന്തം നാട്ടുകാരനാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി.

എന്റെയും കുടുംബത്തിന്റെയും ഓണാംശംസകള്‍...

http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/

പെണ്‍കൊടി said...

മറ്റു ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും വല്യ പിടിയില്ലാത്തോണ്ട് പെണ്‍കൊടിക്കെന്നും "മാതൃഭാഷ തന്നെ പെറ്റമ്മ"... :)

ഓണാശംസകള്‍ തൃശ്ശൂര്‍കാരനും മറ്റു ബൂലോഗ വാസികള്‍ക്കും...

jayanEvoor said...

ഭൂലോകത്തെ എല്ലാ മലയാളികള്‍ക്കും എന്റെയും ഓണാശംസകള്‍...

നരിക്കുന്നൻ said...

തമാശരൂപേണയാണെങ്കിലും ഒരുപാട് കാര്യം പറഞ്ഞു. മലയാളം ഒരിക്കലും മറന്ന് പോകരുതാത്ത ഈ വിഷയങ്ങൾ ഓർക്കാൻ ഓണം പോലെ ഒരു ഉത്സവം നമുക്ക് വേറെയില്ല.

എല്ലാ ബൂലോഗർക്കും എന്റേയും കുടുംബത്തിന്റേയും ഓണാശംസകൾ!

തൃശൂര്‍കാരന്‍ ..... said...

എഴുത്തുകാരീ, വൈകിയെങ്കിലും ഇതു വഴി വന്നല്ലോ, അത് മതി, കമെന്റിനു വളരെ നന്ദി... ചാനലുകളിലെ മലയാളത്തെപ്പറ്റി പറഞ്ഞാല്‍, ഇപ്പൊ വാര്‍ത്ത വായിക്കുന്നത് പോലും മന്ഗ്ലീഷില്‍ അല്ലെ? (ചില ചാനലുകളില്‍...), പിന്നെ ഈ ഓണത്തിന് ഒരു മലയാളം ചാനല്‍ സംപ്രേഷണം ചെയ്ത ഓണപ്പരിപാടിയിലെ അവതാരക സംസാരിക്കുന്നത് കണ്ടപ്പോള്‍ ഓണം വേറെ ഏതോ രാജ്യത്തെ വിനോദം ആണെന്ന് , അത്രയ്ക്ക് കേമം ആയിരുന്നു...!!! പിന്നെ മാവേലിക്ക് ഇത്തിരി ബഹുമാനം കൂടുതല്‍ കൊടുത്തോ എന്നൊരു സംശയം," Mr. മാവേലിയെ മാസ്റ്റര്‍ വാമനന്‍ പാതാളത്തിലേക്ക്‌ കാല് വച്ചു "പുഷ്" ചെയ്തത്രേ...!!"

പിന്നെ വിനുവേട്ടാ, കമന്‍റിനു നന്ദി..

പിന്നെ പെണ്കൊടീ,.."മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ , മര്‍ത്യന്നു പെറ്റമ്മ താന്‍ ഭാഷ താന്‍..."
നമുക്കു പെറ്റമ്മ തന്നെ പ്രധാനം, പക്ഷെ പോറ്റമ്മമാരും വേണം... എല്ലാ ഭാഷകള്‍ക്കും ഉണ്ട് അതിന്റേതായ പ്രാധാന്യം ...

പോസ്റ്റു വായിച്ചു അഭിപ്രായം പറഞ്ഞ ജയനും , നരിക്കുന്നനും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു....

bhoolokajalakam said...

തൃശുര്കാരന്‍
കലക്കി

തൃശൂര്‍കാരന്‍ ..... said...

ബൂലോകജാലകം, നന്ദി...

yousufpa said...

വഴൂരിന്‍റെ വാഴ്വും നിനവും രസകരം .
വക്കുകളൊക്കെ തെറ്റുകൂടാതെ എഴിതിയാല്‍ നന്ന്. പിന്നെ പാരഗ്രാഫും .

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങളാണൂ ഗെഡീ,സായിപ്പിന്റെ നാട്ടിൽ വസിക്കുന്നവരാണ് ശരിക്കുള്ള മലയാളം പറയുന്നവർ.........

Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റ്‌..ആശംസകൾ

തൃശൂര്‍കാരന്‍ ..... said...

യുസഫ്, നന്ദി, അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.

തൃശൂര്‍കാരന്‍ ..... said...

അതെ ഗെഡീ...ഇപ്പൊ പ്രവാസി മലയാളികളല്ലേ ഓണവും വിഷുവും ഒക്കെ ആഘോഷിക്കുന്നത്‌. , മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെയാ, നാട്ടില്‍ നില്‍ക്കുമ്പോള്‍ ഇതിന്റെ ഒന്നും വില അറിയില്ല,(പക്ഷെ, നമ്മുടെ നാട്ടില്‍ ഇപ്രാവശ്യം തിരുവോണത്തിന് ഒരു കോടിയുടെ മദ്യം അകത്താക്കിയല്ലേ ആഘോഷിച്ചത്, അതും മറക്കാന്‍ പാടില്ല)
ബിലാത്തിപട്ടണം , അരീക്കോടന്‍, കമന്‍റിനു നന്ദി...

ഒരു നുറുങ്ങ് said...

നന്നായി...

തൃശൂര്‍കാരന്‍ ..... said...

haroonp ...നന്ദി..

അരുണ്‍ കരിമുട്ടം said...

ഒരിക്കല്‍ കൂടി വന്നു..

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails