Friday, July 16, 2010

സാവോ പൌള ടു ജോഹന്നെസ് ബെര്‍ഗ് (മറക്കാനാവാത്ത ഒരനുഭവം)

2009 ജനുവരിയില്‍ എനിക്കൊരു മൂന്നു മാസത്ത്ത് വിദേശ യാത്ര ഉണ്ടായിരുന്നു, എന്ന് വച്ചാല്‍ രണ്ടുമൂന്നു രാജ്യങ്ങള്‍, പിന്നെ നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലില്‍ (കപ്പലില്‍) ഒരു മൂന്നുമാസം. കേപ് ടൌണില്‍ നിന്നാരംഭിച്ചു ചിലി വരെ ആയിരുന്നു മൂന്നു മാസത്തെ യാത്ര. polarstern എന്ന ജര്‍മന്‍ പ്പലില്‍. പിന്നെ വിമാനത്തില്‍ ചിലിയിലെ punta arenas , അവിടെ നിന്നുംസാന്റിയാഗോ, പിന്നെ സാവോ പൌള. അവിടെ നിന്നും ജോഹന്നെസ് ബെര്‍ഗ്, സൌത്ത് ആഫ്രിക്കന്‍എയര്‍ ലൈന്‍സില്‍. ഞാന്‍ പറഞ്ഞു വരുന്നത് സാവോ പൌലയില്‍ നിന്നും ജോഹന്നെസ്ബെര്‍ഗിലെക്കുള്ള യാത്രക്കിടയിലെ നിക്ക് മറക്കാനാവാത്ത ഒരു അനുഭവത്തെ റ്റിയാണ്.



ചിലിയില്‍
പാവം ഞാന്‍
കേപ് ടൌണിലെ ടേബിള്‍ മൌന്റൈനില്‍ നിന്നെടുത്ത ഫോട്ടോ

സാവോപൌളോയില്‍ രാത്രി എത്തിയ ഞങ്ങളുടെ ടീം (എന്ന് പറഞ്ഞാല്‍ ഒരു ഇരുപതു പേര്‍ വരും), എയര്‍ പോര്‍ട്ടില്‍ കിടന്നുറങ്ങി ഫ്രഷ്‌ ആയി എയര്‍ പോര്ടിലെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു, ജോഹന്നെസ്ബെര്‍ഗിലെക്കുള്ള ഫ്ലൈറ്റ് പുറപെടുന്ന ടെര്‍മിനലില്‍ എത്തി. രാവിലെ ആറ്‌ മണിക്കാണ്ഫ്ലൈറ്റ്. ചില നേരം പോക്കുകളും, തമാശകളും ആയി ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരുഅനൌന്‍സ്മെന്റ്, ഞങ്ങളു
ടെ കൂടെയുള്ള ഗൌരി, ദിവ്യ തുടങ്ങിയവര്‍ ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യണംത്രേ,.
കേപ് ടൌണിലെ ഒരു തെരുവ്

എന്തോ പ്രശ്നം ആണ്, അറിയാന്‍ വേണ്ടി അനൌന്‍സ്മെന്റ് ടേബിളിന്റെ അടുത്ത് ചെന്നപ്പോഴല്ലേകാര്യം പിടികിട്ടിയത്. ഒരു അമേരിക്കകാരന്‍ സായിപ്പും ഫാമിലിയും ടെര്‍മിനലില്‍നില്‍ക്കുന്നുണ്ടയിരുന്നത്രേ, ആളുടെ ഒരു വയസ്സായ കൊച്ചിന്റെ ഫോട്ടം പിടിച്ചത്രേ ഞങ്ങളുടെകൂടെയുണ്ടായിരുന്ന ഗൌരി. അതിനാല്‍ അയാളുടെ ജീവനും സ്വത്തിനും ഭീഷണി ആണത്രേ..!! സായിപ്പു ഉടനെ പോയി കംപ്ലൈന്റ്റ്‌ ചെയ്തു, രണ്ടു മൂന്നു ഇന്ത്യക്കാര്‍ ന്റെ കൊച്ചിന്റെ ഫോട്ടോ പിടിച്ചു, വരുടെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണംത്രേ..എന്ത് ന്യായമായ എളിയ ആവശ്യം!! എയര്‍ പോര്‍ട്ട്‌അതോരിടിയിലെ ലോറ എന്ന ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞു.

കൊച്ചിന്റെ ഓമനത്തം കണ്ടു എടുത്തതാണ് ത്രെ ഫോട്ടോ, അച്ഛന്‍ ഇത്രേം ഓമനത്തം ഉളള ആളാണെന്ന് അറിഞ്ഞു കാണില്ല! എന്താണെങ്കിലും ഫോട്ടോ ആളുടെ മുന്‍പില്‍ വച്ച് ഗൌരി തന്നെ ഡിലീറ്റ് ചെയ്തു. എന്നാലും സായിപ്പു വിടാന്‍ ഉദ്ദേശം ഇല്ല!, ഒരു വിധത്തില്‍ ലോറ ആളെസമാധാനിപ്പിച്ചു.

ഫ്ലൈറ്റ് ല്‍ കയറി സീറ്റ്‌ പിടിച്ചപ്പോള്‍ ഞാനും ഗൌരിയും ഇരുന്ന സീടുകള്‍ക്ക് തൊട്ടടുത്തായി തന്നെ സായിപ്പിന്റെ സീറ്റ്‌, വീണ്ടും തുടങ്ങി ആളുടെ വക, ജീവനും സ്വത്തിനും ഭീഷണി ആണത്രേ..(തലക്കിട്ടു ഒന്ന് കൊടുക്കുകയാ വേണ്ടത് ), എന്നാലും ഒരു കറുത്ത് സുന്ദരി ആയ എയര്‍ ഹോസ്റ്റെസ് വന്നു ആള്‍ക്കും ഫാമിലിക്കും വേറെ സീറ്റ്‌ ഏര്‍പാടാക്കി കൊടുത്തു.കപ്പലില്‍ നിന്നെടുത്ത ഫോട്ടോ (താഴെ കാണുന്നത് മഞ്ഞു കട്ടകള്‍ )

പിന്നീട് സീറ്റില്‍ വന്നത് ഒരു നീഗ്രോ യുവതി ണ്, മുപ്പതിനോട് അടുത്ത് പ്രായം വരും, വന്നഉടനെ എന്നെ പരിചയപ്പെട്ടു, കരകൌശല വസ്തുക്കള്‍ കയറ്റി അയക്കുന്ന ജോലി ആണത്രേ, പക്ഷെപറയത്തക്ക വരുമാനം ഒന്നും ല്ല, ഘാനയിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗം. പേര്ചോദിച്ചപ്പോള്‍ മരിയ എന്നാണ് പറഞ്ഞത്, പക്ഷെ ആളുടെ ടിക്കറ്റില്‍ വേറെ ഏതോ ഒരുപേരായിരുന്നു. എന്റെ പേര്‍ ഉച്ചരിക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലത്രേ, എത്ര പറഞ്ഞു കൊടുത്താലുംസുസിത് ' എന്നെ വരുന്നുള്ളൂ..

പോളാര്‍സ്റ്റെര്ണ്‍- ഉത്തര ധ്രുവത്തിലെ താരം (ഐസ് കട്ടര്‍ )
സംസാരിച്ചു വന്നപ്പോള്‍ ആളുടെ ഇടക്കുള്ള ചേഷ്ടകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രശ്നം ഇല്ലേഎന്നൊരു തോന്നല്‍, എന്തോ ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉളള ആളാണെന്ന് തോന്നി. വെള്ളം കൊണ്ട് വന്ന ഉടനെ ഒരു ഡസന്‍ ഗുളിക എടുത്തു വിഴുങ്ങുന്നത് കണ്ടു. വട്ടിനുള്ള ഗുളികആണോ കഴിക്കുന്നതെന്നു ചോദിയ്ക്കാന്‍ ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് കഴിഞ്ഞില്ല, വേഗംഗൌരിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ പറയുവാ, നിനക്കെന്താ വട്ടുണ്ടോ എന്ന്, മാന്യമായിഇരിക്കുന്ന സ്ത്രീയെപ്പറ്റി അപവാദം പറയല്ലെന്നു..ഈശ്വരാ ...!! അപ്പൊ വാദി പ്രതി ആയോ? കൊള്ളാം...

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി ആള്‍ മുഖം കൊണ്ടുള്ള ചില പ്രത്യേക ചേഷ്ടകള്‍. കുറെ നേരംസഹിച്ചിരുന്നു, വീണ്ടും തുടങ്ങിയപ്പോള്‍ ഗൌരിയോട് സീറ്റ് മാറാം എന്ന് പറഞ്ഞു നോക്കി, അപ്പോള്‍അവള്‍ പറയുന്നു, സ്ത്രീ എന്ത് വിചാരിക്കും ന്നു. മം..ദ്രോഹീ .. സ്ത്രീ എന്ത് വിചാരിക്കും ന്നു, നിനക്ക്പേടിയാണേല്‍ അത് പറ! അല്ല പിന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു നോട്ടീസ്കളുമായി രാള്‍ വന്നു. അതില്‍ നിറയെ ഷോപ്പിംഗ്‌ ഐറ്റംസ്. അതില്‍ ഏതാ വേണ്ടെന്നു മാര്‍ക്ക്‌ ചെയ്തു തിരിച്ചു കൊടുത്താല്‍ കൊണ്ട് തരും ത്രെ! പൈസ സാധനംകൊണ്ടുവന്നിട്ടു ഇഷ്ടപ്പെട്ടാല്‍ കൊടുത്ത മതി. അപ്പൊ ഫ്ലൈറ്റ്ലും തുടങ്ങിയോ പരിപാടി? ഞാന്‍ നേത്രാവതിയിലും, മംഗളയിലും കണ്ടിട്ടുണ്ട് ഇതേ പോലെ വില്‍ക്കുന്നവരെ. എന്തായാലുംഇഷ്ടപ്പെട്ട ഒന്ന് രണ്ടു ഐറ്റംസ് മാര്‍ക്ക്‌ ചെയ്തു കൊടുത്തയച്ചു. ഉടനടി ഡെലിവറി ആയി. സോറിതെറ്റിദ്ധരിക്കരുത്, സാധനം കൊണ്ട് വന്നുന്നു. പേഴ്സ്ല്‍ നിന്നൊരു 120 $ (ഡോളര്‍) എടുത്തുകൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ പേഴ്സ് ലേക്ക് നോക്കുന്നത് കണ്ടു ഞാന്‍ പേഴ്സ് സ്ഥലം മാറ്റി വച്ചു.



സീല്‍ (കടല്‍ സിംഹം )

കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും തുടങ്ങി, പ്രാവശ്യം കൈ കൊണ്ടും കോപ്രായങ്ങള്‍കാണിക്കുന്നുണ്ട്. ഞാന്‍ ആരാ മോന്‍, ധൈര്യം സംഭരിച്ചു, കൈ എല്ലാം മടക്കിവച്ച് കണ്ണുമടച്ചു ഒറ്റഉറക്കം വച്ചു കൊടുത്തു..ഹ്മം,..എന്നോടാണോ കളി!!

അങ്ങനെ നല്ല നല്ല സുന്ദരികളായ എയര്‍ ഹോസ്ടെസ്, സഹ മദാമ്മകള്‍ എന്നിവരെ സ്വപ്നം കണ്ടുഉറങ്ങുന്നതിനിടയില്‍ എന്തോ ഒന്ന് കാലില്‍ പിടിച്ചു വലിക്കുന്നില്ലേ എന്നൊരു സംശയം. കണ്ണ് തുറന്നുനോക്കിയപ്പോള്‍ അതാ നമ്മുടെ കഥാപാത്രം, മരിയ എന്ന് പറയപ്പെടുന്ന സ്ത്രീ അപസ്മാരംബാധിച്ചത് പോലെ കിടന്നു വിറക്കുകയാണ്. കണ്ട ഉടനെ ജന്മന ബോധം ഇല്ലാത്തതു കൊണ്ട്ബോധം പോയില്ല. ഓടി പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. oxygen കൊടുത്തു, പിന്നെഞങ്ങളുടെ സീറ്റില്‍ കിടന്നോളാനും പറഞ്ഞു. ഞങ്ങള്‍ക്ക് പിന്നില്‍ വേറെ ഒരു സീറ്റ്‌ കിട്ടി.

പിന്നില്‍ പോയി ഇരുന്ന ഉടനെ എനിക്ക് ടെന്‍ഷന്‍ ആയി. ഇനി ഇവര്‍ നാടകം കളിച്ചതാണോ എന്റെകയിലെ പണം പിടുങ്ങാന്‍. എന്നെപ്പറ്റി ഇല്ലാത്തതു എന്തേലും പറഞ്ഞാലോ..എന്റെ പഴനിമല മുരാ....(സുരാജ് വെഞാറമൂട് വെര്‍ഷന്‍)
പിന്നെ ജോഹന്നെസ് ബെര്‍ഗ് എത്തണ വരെ ടെന്‍ഷനോട് ടെന്‍ഷന്‍...

പക്ഷെ, അവിടെ എത്തിയ ഉടന്‍ സ്ത്രീ എന്റെ അടുത്ത് വന്നു കരഞ്ഞു പറഞ്ഞു ഞാന്‍ അവരുടെജീവന്‍ രക്ഷിച്ചത്രേ, ഓഹ്‌..ഇപ്പോഴാണ്‌ എനിക്ക് ജീവന്‍ വച്ചത്. പിന്നെ. അവര്‍ എയര്‍പോര്ടിലുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു, അവരുടെമുഖത്തെല്ലാം എന്നോടുള്ള നന്ദിയും ക്രിതാര്തതയും മാത്രം. ഓഹ്‌..എനിക്കെന്നോടു തന്നെ അസൂയതോന്നുന്നു. (അഹങ്കാരി!) . കൂടെ ഒരുപാടു പേര്‍ ഉള്ളതിനാല്‍, പിന്നീട് ഒരുമിച്ചു ചായകുടിക്കാനുള്ളഅവരുടെ ക്ഷണം ചിരിച്ചു കൊണ്ട് നിരസിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ... '

15 comments:

Jishad Cronic said...

anubhavam rasakaramaayi vivarichu,.. nannayittundu....

Unknown said...

അഭിനവ എസ്. കെ പൊറ്റക്കാട്. ആഫ്രിക്കയ്ക്ക് പോയ വിവരം ഇത വായിച്ചപ്പോളാ അറിയുന്നെ.

Thommy said...

വളരെ നന്നായിരിക്കുന്നു

I am also from Trissur and st, Thomas

Ashly said...

നല്ല വിവരണം. കുറച്ചു പടംസ് കൂടെ ഇടാമായിരുന്നില്ലേ ? aio...ആ സായിപ്പ് കുട്ടിയ്ടെ പടം അല്ല !!! ചുമ്മാ കടല്‍, ബിമാനം, ആകാശം അങനെ...അങനെ..

പട്ടേപ്പാടം റാംജി said...

ചിത്രങ്ങളും വിവരണവും കൊള്ളാം.

തൃശൂര്‍കാരന്‍ ..... said...

ജിഷാദ് ഇവിടെ വരെ വന്നതിനും കമന്‍റ് ഇട്ടതിനും നന്ദി..

ഡോണ്‍ ..പേരുപോലെ കമന്റും...നന്ദി.

തൃശൂര്‍കാരന്‍ ..... said...

തൊമ്മി , നന്ദി ..സെന്റ്‌ തോമസില്‍ ഏതു ബാച്ച് ആയിരുന്നു?
Captain Haddock , ഉപദേശം സ്വീകരിച്ചിരിക്കുന്നു.. പടങ്ങള്‍ ഇട്ടിട്ടുണ്ട് ,.

തൃശൂര്‍കാരന്‍ ..... said...

പട്ടേപ്പാടം റാംജി, ഇവിടെ വരെ വന്നു എന്റെ പോസ്റ്റു വായിച്ചതിനും കമന്റിട്ടതിനും ഹൃദയപൂര്‍വം നന്ദി.

ഹംസ said...

വിവരണം നന്നായി. ചിത്രങ്ങള്‍ കുറച്ചുകൂടി വലുപ്പത്തിലായാല്‍ നന്നായിരുന്നു.

തൃശൂര്‍കാരന്‍ ..... said...

ഹംസ, ഉമേഷ്‌, കമന്റ്സിന് നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കീൻണ്ട്ട്ടാ‍ാ ഗെഡീ
സവോള തൊലികളഞ്ഞു ഭംഗിവരത്തുന്നപോലെ തന്നെ ഈ സവാരി കിരിഗിർ...കേട്ടോ സുജിത്ത്

Unknown said...

കൊള്ളാലോ

Indiamenon said...

ഗൌരിടെ ഒരു കാര്യേ ....ഫോട്ടം പിടിക്കാന്‍ പോയിട്ട് വരുത്തിയ ഒരു പുലിവാലേ ...
എഴുതീത് അസ്സലായിട്ടോ..

SUJITH KAYYUR said...

Nannayitund.

Anonymous said...

kollam

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails