തലേ ദിവസം രാത്രി ഏറെ വൈകി ലാബില്‍ നിന്നും തിരിച്ചു പോയതിനാല്‍ അന്ന് ഞാന്‍ നന്നായി ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ ഏതോ യാമത്തില്‍ ആരെയൊക്കെയോ സ്വപ്നവും കണ്ടു കിടക്കുമ്പോള്‍, മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.
ഈ സമയത്ത് വിളിച്ചവനെ പ്രാകിക്കൊണ്ട് നോക്കിയപ്പോ "വിനീത് കാളിംഗ്"
എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അതായതു സഹ ഗവേഷകന്‍.
ഈശ്വരാ...ഓഫീസില്‍ നിന്നാണ്. സമയം നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. "പതിനൊന്നു മണി"
സര്‍ ലീവില്‍ ആയിരുന്നല്ലോ...വന്നു കാണും..ഇനി നല്ല കോളാ..!!
അറ്റന്‍ഡ് ചെയ്ത ഉടനെ മറുതലക്കല്‍ "കഹാം ഹൈ തു ? സര്‍ ഡൂണ്ട് രഹ ഹൈ"
കൊള്ളാം...അത് തന്നെ.." പ്ലീസ് മാനേജ്! ഐ വില്‍ ബി ദേര്‍ വിതിന്‍ നോ ടൈം"...
ഉറക്കം പമ്പയും, ശബരിമലയും കടന്നു, ഓടി ബാത്ത് റൂമിലേക്ക്.
കുളിച്ചെന്നു വരുത്തി , ഡ്രസ്സ് ചെയ്തു "യാഹൂ" എന്ന് പറഞ്ഞു ബൈക്കില്‍ ചാടിയപ്പോള്‍ ആണ് ഓര്‍ത്തത് , പല്ല് തേച്ചില്ല...പോട്ടെ..ഇനീം നേരം വൈകിയാല്‍ ഭാവിയില്‍ തേക്കാന്‍ പല്ലുണ്ടാവില്ല എന്നറിയാവുന്നതിനാല്‍, എന്റെ പള്‍സര്‍ ന്റെ കിക്കെറില്‍ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാന്‍ ആഞ്ഞു ചവിട്ടി. ഇതല്ലേ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ,,..
മൊബൈല്‍ വീണ്ടും റിങ്ങ്സ്..
പരിചയമില്ലാത്ത നമ്പര്‍...
സര്‍ ആയിരിക്കും..ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി..
എന്തെങ്കിലും ചോദിച്ചാല്‍ കാരണം പറയാനുള്ള നല്ല പത്തു കള്ളത്തരങ്ങള്‍ മനസ്സില്‍ വിചാരിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
"വോഡഫോണ്‍ മേ ആപ് സാബ് ക സ്വാഗത് ഹൈ"
ഛെ! കാലത്ത് തന്നെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ...വോഡഫോണ്‍ ആണത്രേ വോഡഫോണ്‍!! പാട്ട ഫോണ്‍..അല്ല എന്റെയെ..
വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല.. വീണ്ടും ശ്രമിച്ചു..നോ ഫലം..
പള്‍സറിനേം പ്രാകാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ,
റൂമില്‍ നിന്നും വണ്ടിയുടെ കീ എടുക്കാന്‍ മറന്നു!!
പാവം എന്റെ പള്‍സര്‍..സോറി ചക്കരെ...
അങ്ങനെ ഒരു വിധത്തില്‍ ഓഫീസില്‍ കിതച്ച്ചെത്ത്തിയപ്പോള്‍ വിനീത് ലാബിന്റെ മുന്‍പിലുണ്ട്..
ലാബില്‍ എത്തിയപ്പോള്‍ മായചേച്ചി ഒരു മയവും ഇല്ലാതെ പറഞ്ഞു, സര്‍ വിളിക്കുന്നു.
ഓടി മുകളില്‍ എത്തിയപ്പോള്‍ സാറിന്റെ റൂമില്‍ ആരും ഇല്ല..
പയുണിന്റെ അടുത്ത് ചോദിച്ചപ്പോള്‍ പറഞ്ഞു സര്‍ ലീവില്‍ ആണെന്ന്...
പിന്നെ...!! എന്നെ വിളിച്ചത്???
അമ്പട ഗള്ളാ!!
ഇന്ന് ഏപ്രില്‍ ഒന്ന്...അതായതു ഞാന്‍ ഫൂള്‍ ആയെന്നു..
മം...കാണിച്ചു തരാം..
താഴെ വന്നു സീരിയസ് ആയി മായ ചേച്ചിയോട് പറഞ്ഞു, " സര്‍ ഭയങ്കര ചൂടില്‍ ആണ്, സാറിന്റെ പേര് പറഞ്ഞു കളി ആകിയതിനു..ഹി ഈസ് കാളിംഗ് യു..."
ആളുടെ മുഖം കാണണം പിന്നെ!!! ഒരു മാതിരി തേനീച്ച കുത്തിയ പോലെ..(എന്റെ കൂട്ടുകാരന്‍ "ഹണി ബീ " കുടിക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്)
ആള്‍ കുറ്റസമ്മതം നടത്തി..വെറുതെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാണത്രേ..ഇങ്ങനെ കര്യാവുംന്നു ഞാന്‍ അറിഞ്ഞില്ല എന്ന്..എന്തായാലും സാറിനോട് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു മുകളില്‍ പോയി..
തിരിച്ചു ഫൂള്‍ ആക്കി എന്ന ചാരിതര്ത്യത്തില്‍ ഞാന്‍ ഓഫീസിലോട്ടും..
ഒരു ഉച്ച ആയിക്കാണും, എന്റെ കൂടുകാരന്‍ ഫോണില്‍ വിളിച്ചു" എടാ നമ്മുടെ ശിവന്‍കുട്ടി ആക്സിടെന്റ്റ് പറ്റി ഹോസ്പിറ്റലില്‍ ആണ്..അര്‍ജെന്റ്റ് ആയി കുറച്ചു രൂപ വേണം.."
ഹി ഹി..വേണ്ടും ഏപ്രില്‍ ഫൂളാക്കാന്‍ ശ്രമിക്കുന്നോ? എന്നോടാണോ കളി..?
"ഇപ്പൊ വരാം ട്ടോ..ഇപ്പൊ തന്നെ വരാം" എന്ന് ഫോണിലും, " ഫൂളാകാന്‍ എന്റെ പട്ടി വരും" എന്ന് മനസ്സിലും പറഞ്ഞു, ഞാനെന്റെ വര്‍ക്ക് കണ്ടിന്യൂ ചെയ്തു ..
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വിളിച്ചു, "ഡാ..നീ എവിടെ എത്തി?"
മം..വിടാന്‍ ഉദ്ദേശമില്ല അല്ലെ? " എവിടെയാ വരണ്ടേ?"
"നീ ആ ഫ്ലാവിയോ ബാറിനു മുന്‍പില്‍ വാ.."
കൊള്ളാം..എല്ലാരും ഉണ്ടാവും അവിടെ ..ശിവന്‍കുട്ടി കുറച്ചു മുന്‍പ് വരെ എന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പോയതാ...എന്തോ പ്ലാന്‍ മണക്കുന്നുണ്ടല്ലോ.,മം ..എന്തായാലും ഞാനില്ല..
കുറച്ചു കഴിഞ്ഞ ഉടനെ വേറെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു " എടാ , ശിവന്‍ കുട്ടി ആശുപത്രീലാ..ബ്ലഡ് വേണം ത്രെ.."
"ഇനി ചിലപ്പോ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ " എന്ന് പറഞ്ഞപോലെ പോയി നോക്കാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.
പോയപ്പോള്‍ ബാറിനു മുന്‍പില്‍ ഉണ്ട് എന്റെ കൂട്ടുകാരന്‍..നേരെ വണ്ടിയും കൊണ്ട് ഗോവ മെഡിക്കല്‍ കോളേജ്,
അവിടെ ചെന്ന് ശിവന്‍ കുട്ടിയുടെ കിടപ്പ് കണ്ടപ്പോളാണ് മനസ്സിലായത്, അവന്‍ ഞങ്ങളെ ഫൂള്‍ ആക്കിയതല്ല, സ്വയം ഫൂള്‍ ആയതാണെന്നു..
നടന്നതെന്താണെന്ന് വച്ചാല്‍, അന്നേ ദിവസം ഒരു ബസ് ഹൈ വെയില്‍, വണ്‍ വെ ക്രോസ് ചെയ്യുന്നതിനിടയില്‍ ഇടിച്ചിരുന്നു, അത് സംഭവ ദിവസം രാവിലെ മുതല്‍ റോഡിനു കുറുകെ കിടക്കുന്നതാണ്, നമ്മുടെ ശിവന്‍ കുട്ടി ആ വഴി ബൈക്കില്‍ ഹൈ സ്പീഡില്‍ വന്നപ്പോള്‍ ആ ബസ് കണ്ടു,
ആള്‍ വിചാരിച്ച്ത്രേ അത് ഓടുന്ന ബസ് ആണെന്ന്, അപ്പോള്‍ തന്നെ ആള്‍ മനസ്സില്‍ "ഒരു വസ്തു നിശ്ചിത സമയത്തില്‍ സഞ്ചരിക്കുന്ന ദൂരം , ഡി= ആര്‍*ടി " എന്ന ഫോര്‍മുല കണക്കാക്കി ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു!!
തൊട്ടടുതെതിയപ്പോള്‍ ആണത്രേ ആള്‍ക്ക് അബദ്ധം മനസ്സിലായത് ..അതിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു..
പിന്നെ , എന്റെ സുഹൃത്തുക്കള്‍ക്ക് വിളിച്ചു കാര്യം പറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് "പറ്റിക്കാന്‍ നോക്കണ്ട" എന്ന..നോക്കണേ ഒരു ഏപ്രില്‍ ഫൂള്‍ വരുത്തി വച്ച വിന.
എന്തായാലും ശിവന്‍ കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല , അത് തന്നെ ഭാഗ്യം.!
നോട്ട്"
ഞാന്‍ ഈ കഥ ഇന്നലെ അതായതു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോസ്ടാം എന്ന് വിചാരിച്ചതാ, പക്ഷെ നിങ്ങള്‍ ആരും വിശ്വസിക്കില്ലല്ലോ എന്ന് കരുതി ഇന്ന് പോസ്റ്റുന്നു...ബിലെറ്റെഡ് ഏപ്രില്‍ ഫൂള്‍ വിഷെസ്..
Friday, April 2, 2010
Monday, March 8, 2010
"ഷട്ട് ഇന്‍ ദി ഓഫീസ്" അഥവാ ഫീസ് ഓഫീസില്‍ അടക്കു....!!
കടയിലേക്ക് പോകാന്‍ ഇറങ്ങിയതാണ് ഞാനും എന്റെ റൂം മേറ്റ് സുമേഷും,
ഓഹ്! സുമേഷിനെ ഞാന്‍ പരിചയപ്പെടുത്തിയില്ല അല്ലെ!, മലയാളിയാണ്, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു പാവം കേച്ചേരിക്കാരന്‍ (തൃശൂര്‍) , പോരാത്തതിനു ഇടക്ക വിദ്വാനും ആണ്. ഇടയ്ക്കിടയ്ക്ക് കൊട്ടാറുണ്ട്, സോറി ഇടയ്ക്കു ഇടക്ക കൊട്ടാറുണ്ട്. പാട്ടും പഠിക്കുന്നുണ്ട് ട്ടോ ആള്‍. നന്നായി പാടും. സഹവാസം തുടങ്ങുന്ന കാലത്ത് ഞാന്‍ കരുതിയിരുന്നത് അവന്‍ പുലര്‍ച്ചെ (ഏകദേശം ഒരു അഞ്ചു അഞ്ചര ) എഴുന്നേറ്റു സാധകം ചെയ്യാരുന്ടെന്നാണ്, ആ സമയം ഞാന്‍ മൂടിപ്പുതച്ചു കിടപ്പായിരിക്കും, പിന്നെ പുലര്‍ച്ചെ എട്ടേ മുക്കാലിന് എഴുന്നേല്‍ക്കുമ്പോള്‍ ആള്‍ നല്ല ഉറക്കമായിരിക്കും. പിന്നീടാണ് ഒരു കാര്യം മനസ്സിലായത് അവന്‍ സാധകം ചെയ്യുന്നതല്ല , കൂര്‍ക്കം വലിക്കുന്നതാണെന്ന്. ഹി ഹി..
ഞാനെന്താ പറഞ്ഞുവന്നത് ?..ഹാ..കടക്കു പോയ കാര്യം. എന്റെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പേര് രൂപേഷ്, നാട്ടില്‍ നിന്ന് ഗോവ കാണാന്‍ വന്നതാ, സോറി എന്നെ കാണാന്‍. ഹിന്ദി ഒന്നും അറിയില്ലെങ്കിലും നല്ല ഉഗ്രനായിട്ടു ഹിന്ദി പറയും. ഹിന്ദി അറിയുന്ന ആര്‍കും അവന്‍ പറയുന്നത് മനസ്സിലാവില്ലെന്ന് മാത്രം.
അങ്ങനെ ഞങ്ങള്‍ കടയില്‍ എത്തി, അഞ്ചു മുട്ട വാങ്ങണം. കൂടെ ഉളള രൂപെഷിനു നിര്‍ബന്ധം, അവന്‍ ഹിന്ദിയില്‍ പറഞ്ഞു വാങ്ങുമത്രേ, ശെരി എന്ന് ഞങ്ങളും. അനുമതി കിട്ടിയ ഉടനെ ആള്‍ കടക്കാരനോട് പറഞ്ഞു, ആവേശത്തില്‍.." പാഞ്ച് മുട്ട ദേനാ .."
ഞങ്ങള്‍ പകച്ചു നോക്കികൊണ്ടിരിക്കുകയാണ്,
അവന്‍ വീണ്ടും പറഞ്ഞു, "പാഞ്ച് മുട്ട ദേന"....
കടക്കാരന്‍ ഇത് കേട്ടു പകച്ചു നില്‍കുകയാണ്, ഉടനടി സുമേഷ് അവന്റെ ചെവിയില്‍ പറഞ്ഞു, "എടാ..അണ്ടാന്നു പറയെടാ മണ്ടാ..."
തെറ്റ് മനസ്സിലായ ഉടനെ അവന്‍ വീണിടത്ത് കിടന്നുരുളാന്‍ തുടങ്ങി..ഒരു തെറ്റ് ഏതു പോലീസ്കാരനും പറ്റുംത്രേ...ഹ്മ്..എങ്കില്‍ ഇവന്‍ വെറും പോലീസെ അല്ല , ഡി ജി പി ആണ്...അല്ലാതെ..
അടുത്തതായി മീന്‍ വാങ്ങണം, മീന്‍ വില്‍ക്കുന്ന ഇടത്ത് പോയി അവന്‍ ചോദിക്കുവാ.."ഹൌ മച്ച് ഫോര്‍ ദിസ് മീന്‍?" കലക്കി...എന്തോ അവന്റെ ആംഗ്യം കണ്ടു മനസ്സിലായത് കൊണ്ട് മീന്‍കാരി തള്ള തെറി ഒന്നും വിളിച്ചില്ല...
അവന്‍ വീണ്ടും ചോദിച്ചു" യെ മച്ച്ലി കാ..കി...കെ...നാം ക്യാ ഹേ"
"ബാങ്ങടാ..."എന്ന് കൊങ്ങിനിയില്‍ പറഞ്ഞാല്‍ നമ്മുടെ അയില..
രൂപേഷ്..." എടാ, ആ തള്ള ആ മീന്‍ വാങ്ങടാ ന്നു പറയുന്നു..."
ഞാന്‍ പറഞ്ഞു, ആ ശെരി വാങ്ങാം...നീ വില ചോദിക്ക് ...
അവര്‍ പറഞ്ഞു,"പച്ചാസ്..."
രൂപെഷിനു സഹിച്ചില്ല, കേട്ട വഴിക്ക് പറയുവാ.."പറ്റില്ല, അത്രയൊന്നും കൊടുക്കണ്ട, മാക്സിമം എഴുപതു കൊടുക്കംത്രേ..."
പുള്ളി വിടുന്നില്ല..സെവന്റി എന്ന് പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിക്കുകയാണ്..അന്ന് പച്ചാസ് എന്നാല്‍ അമ്പതു ആണെന്ന് അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ പാട് പെട്ട്.
ഇവന്റെ ഈ മംഗ്ലീഷും, മന്ദിയും ഒക്കെ കേട്ടപ്പോള്‍ എനിക്ക് പണ്ട് ഞാന്‍ പഠിച്ച കോളേജില്‍ ഉണ്ടായിരുന്ന ഒരു അധ്യാപകനെ ആണ് ഓര്മ വരുന്നത്. ആളുടെ ഇംഗ്ലീഷ് ജ്ഞാനം (അജ്ഞാനം) വളരെ പോപ്പുലര്‍ ആയിരുന്നു കോളേജില്‍, ആളുടെ ചില ഡയലോഗുകള്‍ കേള്‍ക്കണോ?
ഞാനും, എന്റെ ക്ലാസ്സ് മേറ്റ് ജനീഷും ചേര്‍ന്ന് താഴെ നടക്കുന്ന വിദ്യാര്‍ഥിസമരം കണ്ടു ആസ്വദിച്ച് നില്‍കുമ്പോള്‍ , മേല്പറഞ്ഞ അധ്യാപകന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. "അണ്ടര്‍സ്ടാന്ടിംഗ് ബോയ്സ് ആര്‍ മേക്കിംഗ് നോയ്സ്..."
എനിക്കൊന്നും മനസ്സിലായില്ല. ഉടനെ അടുത്ത് നിന്ന ജനീഷ് ചെവിയില്‍ പറഞ്ഞു, "താഴെ നില്‍ക്കുന്ന കുട്ടികള്‍ ബഹളം വെക്കുന്നു" എന്നാ ഉദ്ദേശിച്ചത് എന്ന്..
പിന്നീട് ക്ലാസ്സില്‍ കയറി ഹാജര്‍ എടുത്ത ഉടനെ ചോദിച്ചു എല്ലാരും ഫീസ് അടച്ചോ എന്ന്, ഇല്ല എന്ന് ഒരേ സ്വരത്തില്‍ ഞങ്ങളും. ഉടനെ ആള്‍, " മം ഈ കാര്യത്തില്‍ മാത്രം ഈ ക്ലാസ്സില്‍ എല്ലാര്ക്കും ഭയങ്കര ലോന്ളിനെസ് ആണ് (ഒറ്റക്കെട്ടാനത്രേ!). "
ഉടനെ ഞാന്‍ ചോദിച്ചു, "സര്‍, ഫീസ് എവിടെയാ അടക്കേണ്ടത്"
ആളുടെ മറുപടി ഞാന്‍ ഇത് വരെ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയും ഇല്ല.."ഷട്ട് ഇന്‍ ദി ഓഫീസ്...."
ഈ സംഭവത്തോടെ സാറിനെ പറ്റി മുന്‍പ് പറഞ്ഞു കേട്ടിട്ടുള്ള കഥ സത്യമായിരിക്കും എന്ന് തോന്നി, നിങ്ങള്‍ തന്നെ പറയു..ഇതാണ് സംഭവം,
ഒരിക്കല്‍ ക്ലാസ്സില്‍ വൈകി വന്ന ഒരു പയ്യനോട് അകത്തു കയറി ഇരിക്കാന്‍ പറയണം, ഇടയ്ക്കിടെ "ഗെറ്റ് ഔട്ട് " പറഞ്ഞു ശീലിച്ച സാറിന് "അകത്തു വരൂ" എന്ന് എങ്ങനാ ഇംഗ്ലീഷില്‍ പറയുക എന്നറിയില്ല, ആള്‍ എന്ത് ചെയ്തെന്നോ, പുറത്തു പോയി നിന്ന്, എന്നിട്ട് അവനോടു പറയുകയാ, "ഗെറ്റ് ഔട്ട് ഇന്‍ ദി ക്ലാസ്സ്", എന്ന്...എങ്ങനുണ്ട് ഞങ്ങളുടെ സര്‍?!!

Wednesday, December 23, 2009
ഓര്‍മയില്‍ ചില കുസൃതികള്‍.
കഴിഞ്ഞ ആഴ്ച മാതൃഭൂമി പത്രം ഓണ്‍ലൈനില്‍ എടുത്തു ചുമ്മാ ഓടിച്ചുവായിക്കുന്നതിനിടയില്‍ ഒരു മുഖം കണ്ടു ഞാന്‍ ശെരിക്കും അമ്പരന്നു പോയി.എന്റെ കസിന്‍ അരുണ്‍ തലയില്‍ സ്ടിട്ച്ചുകളും കെട്ടുകളും ആയി ഒരു സ്റ്റയിലന്‍പോസ്!! ലോ കോളേജില്‍ ചേര്ന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് അധികം നാളായികാണില്ല, അതിനുള്ളില്‍ വീണ്ടും... നന്നാവും എന്നൊക്കെ വിചാരിച്ചത് വെറുതെആയി..പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ, വിദ്യാര്‍ഥി രാഷ്ട്രീയം കളിച്ചു നടന്നുഡിഗ്രി കളഞ്ഞു..ഇനി ഇതും..!
ഫോണെടുത്ത് കറക്കി വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്ണ് പറയുന്നു നിങ്ങള്‍വിളിക്കുന്ന ആള്‍ റേഞ്ച് നു പുറത്തു ആണത്രെ..ഓ!!..കറക്റ്റ്.. ഓള്‍ പറയണത്ശെരിയാ..ഇവനൊക്കെ തലക്കകത്ത് റേഞ്ച് ഉണ്ടേല്‍ ഇമ്മാതിരി പണിക്കുപോകുമോ?? നന്ദി പറയാന്‍ തുടങ്ങുന്നതിനു മുന്പ് അവള്‍ വച്ചുപൊയ്ക്കളഞ്ഞു.ഒരു ബൈ പോലും പറയാതെ."മൈ..മൈ..അല്ലേല്‍വേണ്ട..മണുക്കൂസ്!! ഇവള്ക്കൊന്നും യാതൊരു മാന്നെര്സും ഇല്ലേ?"
പിന്നെ അനിയന്റെ മൊബൈലില്‍ ട്രൈ ചെയ്തപ്പോള്‍ അവന്‍ ഹോസ്പത്രീല്‍ തന്നെഉണ്ട്..
"ഹലോ..ചേട്ടാ..ഇവന്‍ പുലി ആണ് കേട്ടാ ...നല്ല അടിപോളിയായിട്ടു തല്ലു മേടിച്ചുപഞ്ചര്‍ ആയി കെടക്കണ കണ്ടാ ... പത്രക്കാര്‍ മുഴുവന്‍ ഉണ്ട് ഇവിടെ"
അതേടാ..അവന്‍ പുപ്പുലിയാണ്...ഒറ്റ അടിപോലും പുറത്തുപോയികാണില്ല..പിന്നെ! പത്രക്കാര്‍ക്ക് വേറെ പണി ഒന്നും ഇല്ലല്ലോ...എടാ..നീ ആകുന്തം എടുത്തു അവന്റെ ചെവിയില്‍ വച്ചു കൊട്...

"ആ ശെരി ചേട്ടാ, ഒന്ന് ഹോള്‍ഡ് ചെയ്യ്"
.
.
അതിനിടയില്‍ എന്റെ ചിന്ത കുറെ പിന്നിലോട്ടു പോയി..ഞങ്ങള്‍ ജനിച്ച സമയത്ത്..അല്ല..അത്രേം വേണ്ട, കുട്ടികാലത്ത്. കുറെയേറെ വികൃതികളുമായി പാറിപറന്നു നടന്ന കാലം. ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് എന്റെ അമ്മാവന്റെ വീടിന്റെ "ഗൂഗിള്‍ മാപ്പ്". അവിടെ ഒരു വലിയ കശുമാവിന്‍ തോപ്പിനിടയിലുള്ള തറവാട്. അവിടെ അതാ രണ്ടു കൊച്ച് പിള്ളേര്‍, ഞാനും എന്റെ കസിന്‍ അരുണും...രണ്ടുപേരുടെയും വയസ്സ് പത്തിന് താഴെ. പക്ഷെ കയ്യിലിരിപ്പോ? ഹ്മ്..
പക്ഷെ കുറ്റം പറയാന്‍ പാടില്ല, പണത്തിന്റെ അത്യാവശ്യം വരുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍, ഞങ്ങളുടെ വീട്ടുകാര്‍ക്ക് ഞങ്ങളെ ഓര്‍ത്തു അഭിമാനിക്കാന്‍ ഇട നല്‍കിയ ഒരു പ്രവൃത്തി, എന്താണെന്നല്ലേ? "സ്വയം പര്യാപ്തത നേടുക", മനസ്സിലായില്ലേ? ചെറു പ്രായത്തിലെ സ്വന്തം ചിലവിനുള്ള പണം ഉണ്ടാക്കുക. ഇനി അതെങ്ങനെ എന്നായിരിക്കും അടുത്ത ചോദ്യം...മം..പറയാം..
ഞങ്ങള്‍ പിള്ളാരുടെ ചിലവുകളെ പറ്റി വീട്ടുകാര്‍ക്കെന്തറിയാം, പോട്ടെ ആര്‍ക്കെങ്കിലും അതിനെ പറ്റി ബോധമുണ്ടോ? ...ഹേ..ഉണ്ടാവില്ല, എന്നാല്‍ കേട്ടോളു, ഐസ് വാങ്ങണം, മിട്ടായി വാങ്ങണം, ഉണ്ട വാങ്ങണം, ബോണ്ട വാങ്ങണം, പമ്പരം വാങ്ങണം, ഗോളി വാങ്ങണം...etc etc ...വീണ്ടും കുറെ etc . ഹോ! എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ ആണ് ഈ കൊച്ച് തലയില്‍. വീട്ടില്‍ ചോദിച്ചാല്‍ ഉടനെ വരും "നിങ്ങള്‍ക്കെന്തിനാ പണം?" എന്ന ചോദ്യം. ഇവര്‍ക്കൊക്കെ ഈ വിഷയങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തേണ്ട കാലം കഴിഞ്ഞു. ചെറിയ പിള്ളാര്‍ക്കും "രാഷ്ട്രീയ പാര്‍ടികള്‍" വേണം, സമരം വേണം, മുദ്രാവാക്യം വേണം, മൂത്ത് നരച്ച നെല്ലിക്ക മധുരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു, ഇപ്പൊ അരിനെല്ലിക്ക ആണ് സ്വാദ്..
ഹോ..പറഞ്ഞു പറഞ്ഞു കാട് കേറിയോ?
അങ്ങനെ ബിസിനസ് പൊടി പൊടിക്കുന്ന സമയം, അല്ലറ ചില്ലറ കളവുകളൊക്കെ ആരും പിടിക്കാതിരുന്നത് കൊണ്ട് ഞങ്ങള്‍ ഒരു ലാര്‍ജ് സ്കെയില്‍ മോഷണം പ്ലാന്‍ ചെയ്തു. മാര്‍ക്കറ്റില്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചാക്ക് കശുവണ്ടിയില്‍ നിന്നും കുറച്ചു മോഷ്ടിക്കുക. ഒരു രണ്ടു മൂന്നു കിലോ. അപാര ബുദ്ധിമാന്മാര്‍ ആയതു കൊണ്ട് ഞങ്ങള്‍ അത് വീടിന്റെ തൊട്ടടുത്ത കടയില്‍ തന്നെ വിട്ടു. അമ്പതു രൂപയും വാങ്ങി.
ശനിയുടെ അപഹാരം കൊണ്ടായിരിക്കാം, എന്തെന്നാല്‍ അന്നൊരു ശനിയാഴ്ച ആയിരുന്നു. സംഭവം കയ്യോടെ പിടിക്കപ്പെട്ടു. കുറ്റവാളികളെ രണ്ടിനേം നടുമുറ്റത്ത് ഹാജരാക്കി. വിചാരണ തുടങ്ങി. രണ്ടുപേരും കുറ്റം സമ്മതിക്കുന്നില്ല. രണ്ടു പേരും പരസ്പരം കൈ ചൂണ്ടി നില്‍ക്കുകയാണ്, അവനാണ്, ഞാനല്ല എന്ന് പറഞ്ഞ്. അങ്ങനെ ഒരുവിധം കേസ് ഒതുക്കി, സോറി ഞങ്ങളെ ഒതുക്കി. രണ്ടു പേരെയും ഒരു മുറിയില്‍ പൂട്ടി ഇട്ടു. ഒരുമിച്ചു നിന്നാല്‍ അല്ലെ പ്രശ്നം ഉള്ളൂ..
മുറിയില്‍ കയറിയ ഉടനെ ഞങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ പോലെ സമരം ചെയ്യാന്‍ തുടങ്ങി. നോ രക്ഷ!
ഒരു മണിക്കൂര്‍ അകത്തു കിടന്നത്തെ ഉള്ളൂ , സമര വീര്യം മൊത്തം ചോര്‍ന്നു പോയി. പിന്നെ, പാരതന്ത്ര്യത്തില്‍ രക്ഷപ്പെടുന്നതിനെ പറ്റി കൂലങ്കഷമായി ചര്‍ച്ച തുടങ്ങി, അങ്ങനെ ഒരു ബുദ്ധി തലയില്‍ ഉദിച്ചു. വീട്ടുകാരെ പറ്റിക്കാന്‍ വേണ്ടി ഇടി കൂടുക, എന്ന് പറഞ്ഞാല്‍ ഇടി കൂടുന്നത് പോലെ അഭിനയിക്കുക, അപ്പോള്‍ ഞങ്ങളെ തുറന്നു വിടും. ക്യാ ഐഡിയ സര്‍ജി!!!
അങ്ങനെ ഞങ്ങള്‍ അഭിനയം തുടങ്ങി. ഇടി, പൊരിഞ്ഞ ഇടി! വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി, ഞങ്ങളെ തുറന്നു വിട്ടു, പക്ഷെ, ഇടി നിര്‍ത്തുന്നില്ല. അഭിനയം ഒക്കെ മറന്നു, ഇടി, ഗംഭീരന്‍ ഇടി, കലക്കന്‍ ഇടി... പിന്നെ ആരൊക്കെയോ വന്നു ഞങ്ങളെ പിടിച്ചു മാറ്റി "എന്തിനാ അടി കൂടിയേ?" എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു!
നോട്ട്:
ബുദ്ധിയുടെ കാര്യം പറഞ്ഞപ്പോഴാ ഞങ്ങളുടെ പണ്ട് നടന്ന ബുദ്ധിപരമായ ഒരു ചര്‍ച്ച ഓര്മ വരുന്നത്. "ഇന്റര്‍പോള്‍" എന്ന് കേട്ടിട്ടില്ലേ? അതെന്താണ് എന്നായിരുന്നു ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം,
ഞാന്‍ പറഞ്ഞു, " എടാ ഈ ഇന്റര്‍പോള്‍ എന്ന് പറഞ്ഞാല്‍ , നീ സൌത്ത് പോള്‍ , നോര്‍ത്ത് പോള്‍ എന്നൊക്കെ കേട്ടിട്ടില്ലേ, ഭൂമിയുടെ രണ്ടു വശങ്ങളിലും ഉളള കേന്ദ്രങ്ങള്‍, അപ്പൊ അതിനു ഇടയിലുള്ള കേന്ദ്രമാണ് ഇന്റര്‍പോള്‍" (എങ്ങനെയുണ്ട്!).
അപ്പോള്‍ അവന്‍ പറയുകയാണ്, " ഹേ അതല്ല, അങ്ങനെ ആണെങ്ങില്‍ അതിനെ "സെന്റര്‍പോള്‍" എന്നാണ് പറയേണ്ടത്"
ഓഹ്! ശെരിയാണല്ലോ, ഇവന്റെ ഒരു ബുദ്ധി, പിന്നെ അല്ലാതെ എങ്ങനാ, 'മുല്ലപൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം' എന്നാണല്ലോ, എന്റെ കൂടെ നടന്നതിനു മെച്ചം ഉണ്ട്.
അപ്പൊ പിന്നെ ഈ ഇന്റര്‍പോള്‍ എന്താണ്, അല്ല എന്താണ്!
അതിനും വന്നു അവന്റെ മറുപടി, " ഈ ഇന്റര്‍പോള്‍ ഇന്റര്‍പോള്‍ എന്ന് പറയുന്നത് 'പാരസിറ്റമോള്‍, കാല്‍പോള്‍ എന്ന് പറയുന്ന പോലെ ഒരു മരുന്നാണെന്ന്! എങ്ങനെയുണ്ട് ഞങ്ങളുടെ ബുദ്ധി!!!!!--
Wednesday, November 25, 2009
നിന്നെയും കാത്ത്...
ആയിരം സ്വപ്‌നങ്ങള്‍ ചാലിച്ചോരുക്കിയ
നിറനിലാവില്‍ ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍,
ആരും കാണാത്ത നൃത്തവും ചെയ്തു നീ
എന്നരുകില്‍ ഇന്ന് വരികയില്ലേ..
ആയിരം ഗാനങ്ങള്‍ കോര്‍ത്തുവക്കാം സഖീ,
നീ വരുമ്പോഴെന്നും പാടുവാനായ്..
എനിക്കായ് മാത്രം പാടുകില്ലേ തോഴീ,
ഞാനെന്റെ തംബുരു മീട്ടുമ്പോള്‍..
നിഴലായ് നിന്‍ രൂപം ഹൃദയത്തില്‍,
മഴയായ് നിന്‍ നാദം മനസ്സിലെന്നും.
രാഗമേതാണെന്നറിയാമോ സഖീ
എന്‍ മനസ്സിന്‍ താളം കേട്ടുവോ നീ..
മനസ്സില്‍ വരച്ചു വരക്കുവാനറിയാത്ത
ഞാനെന്റെ പ്രണയിനീ നിന്റെ രൂപം,
കാണുവാന്‍ കൊതിച്ചു കാണുവാനാകാതെ
തപിച്ചിരുന്നു എന്നും എന്‍ ഹൃദയം...
Wednesday, September 9, 2009
"ഇനി ജനഗണമന...."
അറിയിപ്പ്: ഈ കഥയും , അതിലെ കഥാപാത്രങ്ങളും തികച്ചും സന്കല്പികം മാത്രമാന്‍...
"ഒരു പ്രത്യേക സ്വഭാവമാണ് വാഴൂര്‍ സാറിന് , എന്തൊക്കെയാ എങ്ങനോക്കെയ പറയേണ്ടത് എന്ന് അറിയില്ല, അല്ലാണ്ട് പിന്നെ ക്ലാസ്സില്‍ കയറി ഇങ്ങനെ വൃത്ത്തികേടുകളൊക്കെ പറയ്വോ? "എന്റെ ക്ലാസ്സ് മേറ്റ് രാജിയുടെ കംപ്ലൈന്റ്റ് ആണ്. എങ്ങനെ പറയാതിരിക്കും, പെണ്‍പിള്ളേര്‍ ഉളള ക്ലാസ്സാണ് എന്നൊന്നും നോക്കാതെയല്ലേ വച്ചു കാച്ചുന്നത്, എന്താന്നോ? ഞാന്‍ പറയണോ? എന്തോ??
ഹ്മ്മ്..ശരി ശരി..അതേ..ശ്ശ്..ആരോടും പറയല്ലേട്ടോ....ആള്‍ ഒരു പാവം തന്ന്യാ, പക്ഷെ ആളുടെ ജന്മ ശത്രു ആണ് ഞങ്ങളുടെ ഹെഡ് കീഴൂര്‍ സര്‍..."ഹെഡ്നകതോന്നും ഇല്ലാത്ത ഹെഡ്" എന്നാണേ വാഴൂര്‍ ഹെഡ് നെ പ്പറ്റി ഞങ്ങടെ ക്ലാസ്സില്‍ പറയുക, ക്ലാസ്സില്‍ വന്ന ഉടനെ തുടങ്ങും "കത്തി" , കെമിസ്ട്രി ബുക്കിലെ ഒരു ലൈന്‍ വായിച്ചാലായി, ചിലപ്പോള്‍ അതും ഇല്ല..നേരെ ലോക പൊളിറ്റിക്സ്, പരദൂഷണം എന്നീ മേഖലകളിലേക്ക് കടക്കും ക്ലാസ്സ്, എന്തൊക്കെ പറഞ്ഞാലും കറങ്ങിത്തിരിഞ്ഞ് പ്രിന്‍സിപ്പല്‍, ഹെഡ് എന്നിവരിലെക്കെതും..എന്താന്നല്ലേ..ഈ ലോകത്ത് നടക്കണ പ്രശ്നങ്ങള്‍ക്കൊക്കെ അവരാണ് കാരണക്കാരത്രേ ...അമ്പട ഭയങ്ങരന്മാരെ ...!! ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, പന്നിപ്പനിക്കും വരെ കാരണം ഇവരാണത്രേ , ഇതൊന്നും തനിക്കവരോടുള്ള വിദ്വേഷംകൊണ്ടു പറയുന്നതല്ല എന്ന മുന്‍കൂര്‍ ജാമ്യവും ഉണ്ടാകും . പാവം വാഴൂര്‍ സര്‍...പിന്നെ നേരത്തെ പറഞ്ഞ വൃത്ത്തികേടിന്റെ കാര്യം..അതെന്താന്നാല്‍, അശ്ലീലം...ഛെ..കുറ്റം പറയരുതല്ലോ..നല്ല ഒന്നാം തരം, അല്ല...മൂന്നാം തരം അശ്ലീലം വച്ചു കാച്ചും പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇരിക്കുന്ന ക്ലാസ്സ് മുറിയില്‍ വച്ചു, അത് കേട്ടു നമ്ര മുഖികളായി ഇരിക്കുന്ന ഞങ്ങളുടെ സഹപാഠികളുടെ വിഷമം മാറ്റാനായി ഞങ്ങള്‍ ആണ്‍പിള്ളേര്‍ ഒരു ദിവസം വാഴൂരിനെ പിടിച്ചു വീഴൂരാക്കി...(തല്ലിയോന്നുമില്ലാട്ടോ , വെറുതെ ഒന്നു ഭീഷണിപ്പെടുത്തി..അത്രതന്നെ), ഞങ്ങടെ സാര്‍ ആയോണ്ട് പറയുകയല്ല, പിറ്റേന്ന് തൊട്ടു ആള്‍ നല്ല കുട്ടി ആയി.
അതൊക്കെ പോട്ടെ , ഞാന്‍ പറയാന്‍ വന്നത് പറഞ്ഞിട്ട് വേഗം പോകാം..വേറെ പണി ഉണ്ടേ (ചുമ്മാ)..
ഞങ്ങളുടെ department ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ക്ക് സമ്മാനം നല്കാന്‍ ഒരു മീറ്റിംഗ് ആണ് വേദി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അധ്യക്ഷ പ്രസംഗം തുടങ്ങി , ജില്ലയിലെ ഒരു ഊച്ചാളി രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് അധ്യക്ഷന്‍ . പ്രസംഗം അങ്ങനെ കത്ത്തിക്കയരുകയാണ്, ഐസ് ക്രീമും, സ്മാര്‍ട്ട് സിടിയുമൊക്കെ ആണ് പ്രധാന വിഷയങ്ങള്‍, പിന്നെ, ആഗോള സാമ്പത്തികമാന്ദ്യം, ആരൊക്കെ എവിടെയൊക്കെ പ്രസംഗിച്ചാലും പറയണ കാര്യം, കേട്ടു കേട്ടു മടുത്തു,
ഈ മാന്ദ്യംന്നു പറഞ്ഞിട്ട് ഇവരൊക്കെ ഖജനാവ് കൊള്ളയടിക്കുന്നത് നിര്‍ത്തുന്നുണ്ടോ? പാവപ്പെട്ടവരെപിഴിയുന്നത് കുറക്കുന്നുണ്ടോ? മാന്ദ്യം മൂലം ജോലി പോയവര്‍ക്ക് ജോലി കൊടുക്കുന്നുണ്ടോ? അതുംഇല്ല...പിന്നെ..പ്രസംഗത്തില്‍ എന്തും പറയാമല്ലോ...
ഇടയ്ക്കെപ്പോഴോ കാരിന്നോ , കൊടിയെരിന്നോഒക്കെ പറയണ കേട്ടു , പിന്നെ ഈ കാരിക്കും കൊടിയേരിക്കും ഈ സമ്മാനദാന ചടങ്ങുമായി എന്താ ബന്ധം? ഇയ്യാളിച്ചിരി കാട് കേറുന്നില്ലേ എന്ന സംശയം മനസ്സില്‍ വന്നപ്പോള്‍ ആണ്, എന്റെക്ലാസ്സ്മേറ്റ് ജനീഷ് ചെവിയില്‍ പറഞ്ഞതു, ഈ കോടിയേരി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ പോലീസ്സ്റ്റേഷനില്‍ വച്ചു ബോംബ് ഉണ്ടാക്കീട്ടുണ്ടത്രേ..! ഹമ്പട...വിദ്യാര്‍ഥികള്‍ക്ക് നല്ല ബെസ്റ്റ്മാതൃക..കോടിയേരി അങ്കിള്‍ കീ ജയ്...
സ്കൂളിന്റെ പടി സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലെങ്കിലും, തനിക്ക് വിവരമുണ്ടെന്നു ഘോരഘോരംപ്രസംഗിച്ചുകൊണ്ടു തെളിയിക്കുകയാണ് ടിയാന്‍, അങ്ങേരുടെ മുഖഭാവം കണ്ടാല്‍ ഇതൊക്കെ കാശുകൊടുത്തു വിവരമുള്ള ആളുകളെകൊണ്ടു എഴുതിച്ചതാണെന്ന് തോന്നുകയേ ഇല്ല...
പ്രസംഗം കത്തിക്കയറുകയാണ്, ഒരു മണിക്കൂര്‍ കഴിഞ്ഞു ..ആള്‍ നിര്‍ത്തുന്ന ഭാവമില്ല. ബോറടിച്ചുചത്തിരിക്കുമ്പോള്‍ ആണ് വാഴൂര്‍ സര്‍ എഴുന്നേറ്റു അധ്യക്ഷന്ടെ ചെവിയില്‍ എന്തോ പറഞ്ഞതു. വാഴൂരല്ലേ ആള്‍..തെറി വിളിച്ചതായിരിക്കും. ഉടനടി അധ്യക്ഷന്‍ പ്രസംഗം ഉപസംഹരിച്ചു ശോകമൂകനായി സ്റ്റേജില്‍ വന്നിരുന്നു. (പിന്നീട് വാഴൂരിനോട് ചോദിച്ചപ്പോഴല്ലെ കാര്യം പിടികിട്ടിയത്, അങ്ങേരുടെ ചെവിയില്‍ പറഞ്ഞതു എന്താന്ന് വച്ചാല്‍, വേറെ ഒരു പരിപാടി ഉള്ളതുകൊണ്ട്ചാനലുകാര്‍ ആരും വരുന്നില്ലത്രേ)..അപ്പൊ എങ്ങനെയെങ്കിലും ടിവിയില്‍ മുഖം കാണിക്കാനുള്ളതത്രപ്പാടായിരുന്നു ഈ കാണിച്ചു കൂട്ടിയതെല്ലാം...അമ്പട ഗള്ളാ ...!!!!
സമ്മാന ദാനമായിരുന്നു അടുത്തത്, സമ്മാനദാനതിന്ടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, മത്സരത്തെ പ്പറ്റി പറഞ്ഞില്ലല്ലോ...മൂന്നു സമ്മാനമാണ് ഓരോ ഇനത്തിനും ഉള്ളത്. ചുരുങ്ങിയത് മൂന്നുപേരെങ്കിലും മത്സരിക്കാന്‍ ഇല്ലെങ്കില്‍ ആ ഇനം യോഗ്യത ഇല്ലാതാകും, ഉദാഹരണത്തിന്, രണ്ടു പേര്‍മാത്രമെ മത്സരിക്കാന്‍ ഉള്ളോ എങ്കില്‍ ആ മത്സരം ക്യാന്‍സല്‍ ആകും. അത്ര തന്നെ..
എന്റെ കൂട്ടുകാരന്‍ അന്റൊനീസ്നു ഓടക്കുഴല്‍ വായിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കണംഎന്നാശ...നോക്കിയപ്പോള്‍ മത്സരത്തിനു അവനടക്കം രണ്ടു പേരെ ഉള്ളൂ..ആളെസംഘടിപ്പിക്കണം..എന്താ വഴി? ആളെ തപ്പി നടന്നപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം വച്ചു, അത് പ്രകാരംഓടക്കുഴലുമായി വിദൂര ബന്ധം പോലുമില്ലാത്ത ഉറുമീസ് തിരഞ്ഞെടുക്കപ്പെട്ടു. അപാര തൊലിക്കട്ടിക്ക്ഉടമയായ ഉറുമീസ് , സ്റ്റേജില്‍ കയറുന്നതിനു തൊട്ടു മുന്പ് ചോദിച്ച ചോദ്യം കേട്ടു ഞാന്‍ പോലുംഞെട്ടിപ്പോയി. ഈ സാധനത്തിന്റെ എവിടെ പിടിച്ചു ഞെക്കിയാലാ ശബ്ദം വരുകാന്നു. ഒടക്കുഴളിന്റെയ്..... ബലേ ഭേഷ്...യെവന്‍ തന്നെ യഥാര്‍ത്ഥ സംഗീത(അ) ജ്നന്‍ ..!
ആദ്യത്തെ രണ്ടു പെര്‍ഫോമന്‍സ് കഴിഞ്ഞ ഉടനെ ഉരുമീസിനെ സ്റെജിലേക്ക് ഉന്തി തള്ളിവിട്ടു..മൈക് കണ്ട ഉടനെ ആദിവാസികള്‍ ഐസ് ക്രീം കണ്ട പോലെ ഒറ്റ കാച്ചാണ്, "കല്യാണിരാഗത്തിലുള്ള ഒരു പാട്ടാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്, " പാട്ടിന്റെ രണ്ടു വരിമൂളുകയും ചെയ്തു ആശാന്‍.." ചിക ബുക്ക് ചിക ബുക്ക് റയിലെ, കലകിത് പാരിതു സ്റ്യലെ " കൊള്ളാമല്ലോ കല്യാണി രാഗം.!
അങ്ങനെ വല്യ സ്റ്റൈല്‍ കാണിച്ചു ഓടക്കുഴല്‍ എടുത്തു തുടച്ചു , എന്നിട്ടൊരു ഊതാണ്.....
ഊതുന്ന ശബ്ദമല്ലാതെ ഓടക്കുഴല്‍ കരഞ്ഞില്ല..!!!
കമ്മിറ്റിക്കാരായ ഞങ്ങളൊക്കെ തലയില്‍ മുണ്ടും ഇട്ടു ഓടാന്‍ തയ്യാറെടുത്തു..
ഉറുമീസ് വിടുന്ന ലക്ഷണമില്ല....വീണ്ടും ശക്തിയായി ഊതി..
പേ പേ...
പൂച്ച കരയുന്നതിലും വൃത്തികെട്ട ഒരു അപശബ്ദം.പൂരപ്പറമ്പില്‍ കൊച്ചു പിള്ളേര്‍ ഇതിലും നന്നായി പീപ്പി വിളിക്കുന്നത് കണ്ടിട്ടുണ്ട്.
കാണികള്‍ കൂവാന്‍ തുടങ്ങി, എന്നാലും ഉറുമീസിനൊരു കുലുക്കവും ഇല്ല, അഞ്ചു മിനിറ്റ് പ്രയത്നിച്ചു " ഇതു തനിക്ക് പറ്റിയ പണി അല്ല" എന്ന് മനസ്സിലാക്കി "നന്ദി , നമസ്കാരം " എന്ന് പറഞ്ഞു കൂളായി സ്റ്റേജില്‍നിന്നും ഇറങ്ങി ആശാന്‍..അങ്ങനെ ജീവിതത്തില്‍ മുന്‍പൊരിക്കലും ഓടക്കുഴല്‍ കണ്ടിട്ടില്ലാത്ത ആള്‍മൂന്നാം സമ്മാനം വാങ്ങി ഒടക്കുഴലിസ്ടായി .
അങ്ങനെ സമ്മാന ദാനവും, പ്രസംഗങ്ങളും എല്ലാം കഴിഞ്ഞപ്പോള്‍ ഹെഡ് നു ഒരു ആഗ്രഹം, വാഴൂര്‍തന്നെ തനിക്ക് നന്ദി പറയണംത്രേ..തന്നോടുള്ള വാഴൂരിന്റെ അമര്‍ഷം അറിയാവുന്ന ഹെഡ് വാഴൂരിനൊരു പണി കൊടുക്കാന്‍ വേണ്ടി പറഞ്ഞതാ..എന്താ ചെയ്യാ.."വിനാശ കാലേ വിപരീത ബുദ്ധി..!"
നന്ദി പറയാന്‍ വേണ്ടി വേദിയില്‍ കയറിയ വാഴൂര്‍ സര്‍ എല്ലാരേയും ഞെട്ടിച്ചു കൊണ്ടു വെടിക്കെട്ടുതുടങ്ങി, ഹെഡ്നെയും, പ്രിന്‍സിപ്പലിനെയും പ്രതികളാക്കി ഒരു ഘോര പ്രസംഗം..ഫീസു തട്ടിപ്പും , അഡ്മിഷന്‍ തട്ടിപ്പും, എല്ലാം വിഷയങ്ങള്‍ ആയി, നന്ദി പ്രകടനം കൊളമായി. അതിനിടക്ക്കുറെ നുണകളും വാഴൂര്‍ തട്ടി വിട്ടു. വാഴൂര്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കി...
എല്ലാരും കേട്ടു കൊണ്ടിരിക്കുകയല്ലേ , അതിനെല്ലാം മറുപടി പറയാന്‍വേണ്ടി ഹെഡ് ദേഷ്യപ്പെട്ടു സീറ്റില്‍ നിന്നും എണീച്ചു വരുന്നതു കണ്ട ഉടനെ വാഴൂര്‍ പറഞ്ഞു " ഇനി ജനഗണമന"....എന്നിട്ട് അദ്ദേഹം തന്നെ അറ്റെന്റഷന്‍ ആയിനിന്നു ജനഗണമന പാടാന്‍ തുടങ്ങി.
ദേഷ്യപ്പെട്ടു ഓടിവന്ന ഹെഡ്ഉം പാതി വഴിയില്‍ അറ്റെന്റഷന്‍ ആയി ..
ഇതൊക്കെ കണ്ടുകൊണ്ടുചിരിയടക്കാന്‍ കഴിയാതെ ഞങ്ങളും...

Subscribe to:
Posts (Atom)