നിറനിലാവില്‍ ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍,
ആരും കാണാത്ത നൃത്തവും ചെയ്തു നീ
എന്നരുകില്‍ ഇന്ന് വരികയില്ലേ..
ആയിരം ഗാനങ്ങള്‍ കോര്‍ത്തുവക്കാം സഖീ,
നീ വരുമ്പോഴെന്നും പാടുവാനായ്..
എനിക്കായ് മാത്രം പാടുകില്ലേ തോഴീ,
ഞാനെന്റെ തംബുരു മീട്ടുമ്പോള്‍..
നിഴലായ് നിന്‍ രൂപം ഹൃദയത്തില്‍,
മഴയായ് നിന്‍ നാദം മനസ്സിലെന്നും.
രാഗമേതാണെന്നറിയാമോ സഖീ
എന്‍ മനസ്സിന്‍ താളം കേട്ടുവോ നീ..
മനസ്സില്‍ വരച്ചു വരക്കുവാനറിയാത്ത
ഞാനെന്റെ പ്രണയിനീ നിന്റെ രൂപം,
കാണുവാന്‍ കൊതിച്ചു കാണുവാനാകാതെ
തപിച്ചിരുന്നു എന്നും എന്‍ ഹൃദയം...
10 comments:
എന്ത്!!!!!! കവിതയോ??????
ഉദ്ദ്യമം കൊള്ളാം..തുടരുക
രാഗവും താളവും നന്നായി. ഇനിയും തുടരുക.
നല്ല ഒരു ഗാനം വായിച്ച പോലെ....
നന്നായിരിക്കുന്നു....
കവിത വായിക്കുമെന്നല്ലതെ അതെക്കുറിച്ച് കാര്യമായൊന്നും എനിക്കറിയില്ല. എല്ലാം ഒതുക്കി കൂട്ടി കൂട്ടി വെച്ച് അവസാനം അവള്‍ വരാതിരിക്കുമൊ
Hi! Sujith,
When ones love fills our heart with her song,dance,her form, what else can one wait for,& how sweet is this wait...like wat uve written...
നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...
കൊള്ളാം താളമേളങ്ങളോടെയൊരു ഗാനം അല്ലേ ?
good write up. all the best.
http://teatri.bg/data/nexium.html
nexium absorbtion rate with food
Nice song. Liked it!
Post a Comment