ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിച്ചിരുന്ന എന്റെ ജൂനിയര്‍ അനില്‍ ...പുളു എന്ന് പറഞ്ഞാല്‍ഇമ്മാതിരി പുളു അടിക്കണ ഒരാളെ എന്റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല.. അവനെ പറ്റി പറഞ്ഞു തുടങ്ങിയാല്തീരില്ല..അത്രയ്ക്കുണ്ട് വിശേഷണങ്ങള്‍ ..ജൂനിയര്‍ പെണ് പിള്ളേരെ മാത്രമല്ല സീനിയര്‍ പെണ്ണുങ്ങളെ പോലുംവെറുതെ വിട്ടിരുന്നില്ല അവന് ..ഒരു നിഷ്കളങ്കനായ സ്ത്രീലംപടന്‍ ..മണ്ടന്‍ ..വങ്കന് .. മൊത്തത്തില്നോക്കിയാല് ഒരു പാവം.
ആള് ഒരു തമിഴനാണ്. വീട്ടില്‍ പൂത്ത പണമുണ്ട്, അതിന്റെ ഒരംശം പോലും തലച്ചോറ് ഇല്ല.. കോളേജില്‍ ഉളളസകല പെണ് പിള്ളേരുടെയും ബയോഡേറ്റ വിത്ത് മൊബൈല്‍ നമ്പര്‍ അവന്റെ കൈയില്‍ ഉണ്ടാകും..ഇതൊന്നുംഅവര് കൊടുക്കുന്നതല്ല കേട്ടോ. എങ്ങനെ ഒപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ അവന് പറയും ഈ പെണ്‍പിള്ളാരൊക്കെ അവന്റെ ഫാന്‍സ് ആണ് കോപ്പ് ആണ് എന്നൊക്കെ. പക്ഷെ അവന്റെ കള്ളത്തരം കൈയോടെപിടിക്കുന്നത് വരെ ഞങ്ങളും ഇതൊക്കെ വിശ്വസിച്ചിരുന്നു.
അവന് നമ്പര്‍ ഒപ്പിചിരുന്നത് എങ്ങനെയാണെന്ന് കേള്‍ക്കണ്ടേ. ഹോസ്റ്റലില്‍ ഉളള ആണ്പിള്ളേരുടെ മൊബൈല്പൊക്കും, പല പല ക്ലാസ്സുകളിലുള്ളവരുടെ, പിന്നെ അതിലുള്ള നമ്പര്‍ മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യും, എന്നിട്ട്ഒന്നുമറിയാത്ത പോലെ മൊബൈല്‍ തിരിച്ചു വക്കും. പിന്നെ അതിലുള്ള നമ്പരുകളിലേക്ക്മിസ്സ്കാല്..മെസ്സേജ്..അങ്ങനെയങ്ങനെ..( പെണ് പിള്ളേരുടെ മൊബൈലിലേക്ക് എന്ന് പ്രത്യേകം പറയണ്ടല്ലോ!)
പക്ഷെ ഇത് വരെ അവന്റെ വലയില്‍ ആരും കുടുങ്ങിയിട്ടില്ല..അതിനുള്ള ബുദ്ധിയും വിവരവും ഒന്നും അവനില്ലകേട്ടോ..
പിന്നെന്താ..കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറഞ്ഞ പോലെ, അവന് എന്നും ഞങ്ങളുടെ റൂമില്‍ വന്നുഓരോന്ന് പറഞ്ഞോണ്ടിരിക്കും..അവള് എന്നെ വിളിക്കുന്നു, ഐ ലവ് യു ന്നു പറയുന്നു. ഫിലിമിനു പോകാന്വരാന് പറയുന്നു എന്നൊക്കെ. പക്ഷെ ഓരോ ദിവസവും ആ "അവള്‍ക്കു" പല പല പേരുകള്‍ ആയിരിക്കും.പറഞ്ഞു പറഞ്ഞു യുനിവേര്സിടിയിലുള്ള പെണ്പിള്ളേര് മുഴുവന്‍ അവന്റെ പിന്നാലെ നടക്കുന്നു എന്ന ഒരുലൈന്‍ . ഇതെല്ലാം കേട്ടു കേട്ടു ഞങ്ങള്‍ക്ക് മടുത്തു. മടുത്തൂന്നല്ല, പ്രാന്ത് പിടിച്ചു. ഇങ്ങനേം ഉണ്ടോ ഒരു പുളൂസ്..
ഒരു ദിവസം എന്റെ റൂം മേറ്റ് കൊട്ടണ്ണന്‍ ഒരു പുതിയ ഐഡിയ നമ്പര്‍ എടുത്തു. എസ്ടിഡി കാളിനു ഓഫര്ഉണ്ടെന്നു പറഞ്ഞിട്ട് എടുത്തതാ. ഇത് കണ്ടപ്പോള്‍ എന്റെ റൂം മേറ്റ് തൊരപ്പന് ഒരു ഐഡിയ. ഇത് വെച്ച്അനിലിനു ഒരു പണി കൊടുത്താലോ..വാട്ട് അന ഐഡിയ
വാട്ട് ആന്‍ ഐഡിയ തൊരപ്പാ..
അങ്ങനെ ഞങ്ങള്‍ അനിലിനു പണി കൊടുക്കാന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി..
ആദ്യത്തെ ദിവസം ഒരു മിസ്സ് കാള്‍ ... അതില്‍ വീണില്ലെങ്കില്‍ ഒരു മെസ്സേജ്, അതിലും വീണില്ലെങ്കില്‍ ഏതെങ്കിലുംപെണ്പിള്ളേരെ കൊണ്ട് വിളിപ്പിക്കുക. പിന്നെ എല്ലാം പ്ലാന്‍ പടി. പക്ഷെ എങ്ങനെ വീഴാതിരിക്കും? വീഴാന്‍വേണ്ടി കാത്തിരിക്കുകയല്ലേ..ആദ്യത്തെ മിസ്ഡ് കാളില്‍ തന്നെ ആള് ഫ്ലാറ്റ്. പിന്നെ തിരിച്ചു മെസ്സേജ് വന്നുതുടങ്ങി, ഇര കൊത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫോണ്‍ മാറ്റിവച്ചു ഇരുന്നു.
ആദ്യ മിസ്ഡ് കാള്‍ കിട്ടിയ ശേഷം ഞങ്ങള്‍ക്ക് കിട്ടിയ മെസ്സേജ്കള്‍
മിസ്ഡ് കാള്‍ അറ്റ് 6 :15 PM
1 ) " ഹു ആര് യു" അറ്റ് 6:19 PM. (ഫസ്റ്റ് മെസ്സേജ്, ചൂണ്ടയില്‍ കൊത്തി !)
2) "മേ ഐ നോ യുവര്‍ നെയിം" 6:21PM
3) "പ്ലീസ് കാള്‍ ബാക്ക്. ഐ അം അനില്‍, ഐ അം എ ഹാന്‍ഡ്സം ഗയ് " 6:25PM (ഹ ഹാ...മണ്ടന്‍ !)
"
"
"
25) "മേ ഐ നോ യുവര്‍ നെയിം, ആര് യു സുനിത? " അറ്റ് 9:00 PM
"
"
30) "ആര് യു രാജി?" 9:30 PM
31) "ഗുഡ് നൈറ്റ് ഡിയര്‍ ഫ്രണ്ട് " 9:31PM
ഇതിനിടക്ക് കുറെ പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ചുമ്മാ ഒരു മിസ്സ് കാള്‍ കൊടുത്തപ്പോള്‍ ഇത്രയുംവിചാരിച്ചില്ല. കരിമീനാണെന്ന് കരുതി ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് തിമിങ്കലമോ?
എന്തായാലും ജൂനിയര്‍ കാമദേവന് ഇന്ന് ഉറങ്ങില്ല . അതുറപ്പാ...
പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ അവന്റെ റൂമില്‍ അലാറം ശബ്ദം കേട്ടു .
കൃത്യം അഞ്ചെ അഞ്ചിന് മൊബൈല്‍ കരഞ്ഞു വിളിച്ചു, മെസ്സേജ് ആണ്.
" ഡിയര്‍ ഫ്രണ്ട്, ഇന്നലെ രാത്രി നിന്നെ ആലോചിച്ചു കിടന്നു ഉറക്കം വന്നില്ല, നിന്റെ ശബ്ദം കേള്‍ക്കാന്‍കൊതിയാവുന്നു. ഞാന്‍ എന്റെ ഹോസ്റ്റല്‍ലെ മറ്റു പിള്ളേരെ പോലെ അല്ല, ദിവസവും 5 മണിക്കേ എണീറ്റ്പഠിക്കാന് തുടങ്ങും..etc etc.."
(അതെ! തലയ്ക്കു മീതെ സൂര്യന് വന്നാലും എണീക്കാത്ത ദ്രോഹി ഒരു പെണ്ണ് എന്ന് കേട്ടപ്പോള്‍ കണ്ടോ..ചെറ്റ!)
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..നല്ല ഒരു മറുപടി അയച്ചു , " ഐ അം യുവര്‍ ജൂനിയര്‍ ആന്‍ഡ് ഐ അംയുവര് ഫാന്‍ ടൂ. ബൈ യുവേര്‍സ് ഒണ്‍ലി "എസ്" . പിന്നെ അവന്റെ മൊബൈലിനു വിശ്രമം കിട്ടികാണില്ല.എവിടെ നിന്നോ ഒക്കെ ഉളള ഇന്ഗ്ലീഷ് കവിതകള്‍ തിരിച്ചും മറിച്ചും ഇട്ടു അയക്കുന്നു, ഓരോ നിമിഷവുംഎന്തൊക്കെയാ ചെയ്യുന്നേ എന്നയക്കുന്നു..പിന്നെ പത്തു മെസ്സേജ് നു ഒരു റിപ്ലയ് ആണെങ്കിലും പുള്ളിക്ക് ബോറടിഒന്നും ഇല്ല...ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കും നിര്‍ത്താതെ.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുള്ളിക്കൊരു പ്രൊമോഷന് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ ഒരുഫ്രണ്ട് റോസിനെ കൊണ്ട് ഞങ്ങള്‍ സംസാരിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യം ഒന്ന് വിസംമതിചെങ്കിലും കാര്യങ്ങള്പറഞ്ഞഅപ്പോള് അവള് വിളിക്കമെന്നു ഏറ്റു .അന്ന് ഉച്ചക്ക് അവന്റെ ഫോണിലേക്ക് വിളിച്ചു ," ഹെലോ, ഐഅം സുസന്‍ , ഐ ലവ് യു" എന്ന് പറഞ്ഞ ഉടനെ കട്ട് ചെയ്തു. അവന്റെ ജൂനിയര്സിലാര്ക്കും സുസന്‍ എന്നപേരില്ല എന്ന് ഉറപ്പാക്കി തന്നെയാണ് ആ പേര് പറഞ്ഞത്.
അന്ന് വൈകീട്ട് അനില്‍ ഞങ്ങളുടെ റൂമില്‍ വന്നു . എന്നിട്ട് പറയുകയാ, രണ്ടു ദിവസമായി ഒരു പെണ്ണ് അവന്റെപുറകെ നടക്കുന്നു, മൈന്‍ഡ് ചെയ്യാതിരുന്നിട്ടും ഒഴിഞ്ഞു പോകുന്നില്ല, സ്വൈര്യം തരുന്നില്ല, എന്നൊക്കെ. പിന്നെസുസന് എന്ന് പേരുള്ള ആരെയെങ്കിലും അറിയുമോ എന്നും.
ഞാനാരാ മോന് . അങ്ങനെ വിട്ടു കൊടുക്കുമോ, സുസന്‍ എന്ന ഒരു കുട്ടിയെ ബാങ്കില്‍ വെച്ച് കണ്ടിട്ടുണ്ടെന്നുംആള് സുന്ദരി ആണെന്നും വച്ചു കാച്ചി. ഓഹ്! അവന്റെ മുഖത്ത് ഒരു സൂര്യനുദിച്ച പ്രകാശം. കള്ളന് !
പിന്നെ പല നമ്പരുകളില്‍നിന്നും വിളിക്കാന്‍ നോക്കി അവന് , ഞങ്ങളുണ്ടോ അറ്റന്‍ഡ് ചെയ്യുന്നു! മെസ്സേജ്കളുടെസ്റ്റാന്ഡേര്ഡ് കൂടി. പക്കാ റൊമാന്‍സ് കവിതകളും, ഡയലോഗ്സും. പുള്ളി ലൈബ്രറിയില്‍ ഒക്കെ കേറാന്‍തുടങ്ങി, എന്തിനാന്നല്ലേ , പുതിയ റൊമാന്‍സ് കവിതകള്‍ വായിക്കാന്‍ , അടിച്ചുമാറ്റാന്‍ . ഇപ്പൊ "101റൊമാന്‍സ് എസ് എം എസ് " എന്നൊരു പുസ്തകം കാണുകയാണെങ്കില്‍ അവന് അത് ആയിരം രൂപകൊടുത്താലും വാങ്ങും. ഹല്ല പിന്നെ.
രണ്ടു ദിവസം കൂടി കഴിഞ്ഞു , കള്ളകാമുകന്റെ പള്ള പൊളിക്കാനുള്ള ദേഷ്യം ഞങ്ങള്ക്കെല്ലാര്ക്കും .അസൈന്മെന്റുകള്ക്കും സെമിനാര്കള്ക്കും ഇടയില്‍ അവനെ കളിപ്പിച്ചു കൊണ്ടിരിക്കാന് സമയമില്ലെന്നായി.ഇതിനകം തന്നെ ഞങ്ങളുടെ കയിലിരിക്കുന്ന മൊബൈല്‍ അവനെ കണ്ട്രോള് ചെയ്യാന്‍ പറ്റുന്ന ഉഗ്രനൊരു റിമോട്ട്ആയിക്കഴിഞ്ഞിരുന്നു. ഇതാണ് പറ്റിയ ടൈം. അവനുള്ള പണി ഞങ്ങളുടെ വക പാര്‍സല്‍ ആയി അവന്റെമൊബൈലിലേക്ക് അന്ന് വൈകീട്ട് മെസ്സേജ് ചെയ്തു.
" ഹായ് ഡിയര്‍ , ഐ വാണ്ട് ടു മീറ്റ് യു . ടുമോറോ ആഫ്റ്റര്‍ ക്ലാസ്സ്. ഷാര്‍പ് അറ്റ് 4 PM ."
അത് കിട്ടിയ ഉടനെ തുള്ളിച്ചാടിക്കൊണ്ട് ഞങ്ങളുടെ റൂമിലെത്തി. 'അണ്ണാ, അവള് ചെല്ലാന്‍ പറയുന്നു. കാണാന്തോന്നുന്നെന്നു. കണ്ടില്ലെങ്കില്‍ മരിച്ചു കളയും എന്ന് പറയുന്നു. '
അതേടാ..മരിക്കും..അതിനിച്ചിരി പുളിക്കും..
"ഓഹ്..ചെല്ലെട..പാവം കൊച്ച് . ഒന്ന് ചെന്ന് കാണു, കൂടെ ഞങ്ങളും വരാം "എന്ന് തൊരപ്പന്.
"ഹേയ്..ഇല്ലില്ല .എന്നോട് ഒറ്റയ്ക്ക് വരാനാ പറഞ്ഞത് " എന്ന് അവന്റെ മറുപടി കേട്ടു ഞങ്ങള്‍ അന്തം വിട്ടുപരസ്പരം നോക്കി.
"അല്ല അണ്ണാ, ഏതു ഡ്രെസ്സ ഇടണ്ടേ ? എനിക്കേറ്റവും ചേരുന്നത് ഏതാ? "
സര്‍ക്കസിലെ കോമാളി വേഷം, എന്നെകൊണ്ടൊന്നും പറയിക്കല്ലേ, എന്ന് മനസ്സില്‍ വന്നെങ്കിലും അടക്കി.
ഉടനെ തൊരപ്പന് കേറി ഇടപെട്ടു , "നീ അവളോട് ചോദിക്കെടാ .."
ഉടനെ മൊബൈലും എടുത്തോടി, "അണ്ണാ നല്ല ഐഡിയ, അവളോട് ചോദിക്കാം " എന്നും പറഞ്ഞുകൊണ്ട്.
ഈ സമയം അവനു കൊടുക്കാനുള്ള അടുത്ത പണിയുടെ പണിപ്പുരയിലായിരുന്നു ഞങ്ങള്‍, അവനോടു ചോപ്പ്പാന്റും, പച്ച ഷര്‍ട്ടും, മഞ്ഞ തൊപ്പിയും ഇട്ടു വരാന്‍ പറഞ്ഞു.
ചുവന്ന പാന്റ് ഇല്ലത്രെ, കടും പച്ച നിറത്തിലുള്ള പാന്റ് ഉണ്ടത്രേ. തൊപ്പി ഉള്ളത് ചുവപ്പാണ്, അപ്പൊ ഡ്രസ്സ്കോഡ് തീരുമാനിച്ചു. പച്ച പാന്റും , മഞ്ഞ ഷര്‍ട്ടും, ചുവന്ന തൊപ്പിയും. ഇത് കലക്കും.
പിറ്റേന്ന് രാവിലെ തന്നെ അവന് റൂമില്‍ വന്നു, പക്ഷെ ഡ്രസ്സ് കോഡ് തെറ്റിച്ചിരിക്കുന്നു, വേറെ ഏതോ ഷര്‍ട്ടുംപാന്റും.
തൊരപ്പന് :"ഇതാണോട അവള്‍ക്കു ഇഷ്ടപെട്ട ഡ്രസ്സ്? "
അനില്‍: "അല്ല അണ്ണാ, അത് ക്ലാസ്സ് കഴിഞ്ഞ ഉടനെ ഇടാം, അപ്പോഴല്ലേ അവള് കാണു."
അപ്പൊ അദ്ദാണ് ..ഇതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി. അവനോടു മെസ്സേജ് അയച്ചു, " ഡാര്‍ലിംഗ്, ഇന്ന് രാവിലെതന്നെ കാണണം എന്ന് ഒരാഗ്രഹം, ഇന്ന് പോകുമ്പോള്‍ ലൈബ്രറി വഴി പോകണം. ഞാന്‍ ദൂരെ നിന്ന് കണ്ടോളാം.വൈകീട്ട് കണ്ടു സംസാരിക്കാം. , യുവേര്‍സ് ഒണ്‍ലി സുസന്‍ "
ഇത് കിട്ടിയ പാടെ റൂം തുറന്നു അവന് ഓടുന്നത് കണ്ടു. പിന്നെ കാണുമ്പോള്‍ നമ്മുടെ ജൂനിയര്‍ കാമദേവന്പക്കാ നാടോടി നൃത്തകരുടെ വേഷത്തില്‍ .
തൊരപ്പനും ഞാനും അടുത്ത് കൂടി, എടാ കൊള്ളാം ല്ലോ. സൂപ്പര്‍ . കലക്കി എന്നൊക്കെ പറഞ്ഞു കാമുകന്ആത്മവിശ്വാസം കൊടുത്തു.
സമയം വൈകീട്ട് നാല് മണി . ഞങ്ങള്‍ ലൈബ്രറിയുടെ ഉള്ളില്‍ പുറത്തു നടക്കുന്ന രംഗങ്ങള്‍ വീക്ഷിക്കാന്‍ പറ്റുന്നവണ്ണം ഒത്തു കൂടി. കൃത്യം 4:01 PM നു നമ്മുടെ കാമുകന് സര് ഹാജര്‍ .
ഈ സമയത്ത് ലൈബ്രറി കോമ്പൌണ്ടില്‍ ഭേദപ്പെട്ട തിരക്കുണ്ടാകും, അതും പെണ്പിള്ളേര് അധികം. നല്ലകോളാ!!
പ്രതീക്ഷിച്ച പോലെ അവന്റെ മെസ്സേജ് വന്നു. എവിടെയാണെന്ന് ചോദിച്ച്.
"ഞാന്‍ ഒരു മഞ്ഞ ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത്."
അതെ സമയം ലൈബ്രറി കോമ്പൌണ്ടില്‍ ആകെ മൊത്തം അഞ്ചു മഞ്ഞ കിളികള്‍ .
ലോട്ട് ഓഫ് ചോയ്സ് ഫോര്‍ അനില്‍ .
അവന് ഓരോരുത്തരുടെയും മുന്പില് ചെന്ന്, ചാഞ്ഞും ചെരിഞ്ഞും നോക്കാന്‍ തുടങ്ങി.
ഒരു കുട്ടി അവളുടെ ബോയ് ഫ്രെണ്ടിന്റെ കൂടെ നില്‍ക്കുന്നത് കണ്ടു. അവള് ഇട്ടിരിക്കുന്നതും മഞ്ഞ!! ഉടനടിതൊരപ്പന് എന്റെ കൈയില്‍ നിന്നും മൊബൈല്‍ വാങ്ങി, അവനു മെസ്സേജ് ചെയ്തു. "ഒരു ആണ്‍കുട്ടി എന്നെശല്യം ചെയ്യുന്നു"
അടുത്ത നിമിഷം അവന് ആ പെണ് കുട്ടിയുടെ അടുത്തേക്ക് പായുന്നതും കണ്ടു, ഉടനടി തളര്‍ന്ന തൊട്ടാവാടിപോലെ തിരച്ചു വരുന്നതും കണ്ടു. രണ്ടു പേരും കൂടി നല്ല ചീത്ത പറഞ്ഞു ഓടിപ്പിച്ചിരിക്കുന്നു.
അപ്പോഴാണ് ഞങ്ങളുടെ സീനിയര്‍ അഞ്ജലി ചേച്ചി കുറെ പുസ്തകങ്ങളും കൈയില്‍ പിടിച്ചു മഞ്ഞ ചുരിദാറുംഇട്ടോണ്ട് വരുന്നു. ഇത് കണ്ട ഉടനെ എന്റെ തലയില്‍ അടുത്ത ഐഡിയ. ഉടനടി അത് മെസ്സേജ് ആയി അവന്റെസെല്ലില് എത്തി
" നീ എന്താ മറ്റു പെണ്പിള്ളേരെ വായ നോക്കി നില്‍ക്കുന്നത്. ഞാന്‍ പിടിച്ചിരിക്കുന്ന ബുക്സ് ചുമക്കാന്‍ എന്നെസഹായിച്ചൂടെ ?"
സുന്ദരിയായ അഞ്ജലിചേച്ചിയെ കണ്ട ഉടനെ അനിലിന്റെ മനസ്സില്‍ ഒരു "ലഡ്ഡു " പൊട്ടി...
അവന് ആദിവാസികള്‍ അച്ചപ്പം കണ്ടപോലെ ഓടിച്ചെന്നു അഞ്ജലി ചേച്ചിയുടെ ബുക്കില്‍ കേറി പിടിച്ചു.കാര്യം എന്താണെന്നു അറിയാത്ത അഞ്ജലി ചേച്ചി ശെരിക്കും പേടിച്ചു. ഫലമെന്താ ! രണ്ടാമത്തെ "ലഡ്ഡു "പൊട്ടുന്നതിനു മുന്‍പ് അവന്റെ കരണത്ത് ഒന്ന് പൊട്ടി . അടികിട്ടിയതിന്റെ ഞെട്ടലില്‍ അവനും, കളികാര്യമായെന്ന ഷോക്കില്‍ ഞങ്ങളും നിന്നപ്പോള്‍ അഞ്ജലി ചേച്ചി കൂള്‍ ആയി നടന്നു പോയി. അത് കണ്ടു നിന്നമറ്റു ചിലരാകട്ടെ അവന് അഞ്ജലി ചേച്ചിയെ കേറി പിടിച്ചെന്നു കരുതി അവനെ ഓടിച്ചു. അന്ന് അവന് ഓടിയവഴിയില്‍ പുല്ലു മുളച്ചിട്ടില്ല..ഇത് വരേയ്ക്കും. സത്യം..!!
ഇത് ഞങ്ങളാണ് ചെയ്തതെന്ന് അവന് അറിഞ്ഞിട്ടും ഇല്ല. അവന്റെ മനസ്സില്‍ ഇപ്പോഴും സുസന്‍ അവനെവഞ്ചിച്ച പെണ്ണാണ്. !അത് കൊണ്ടെന്താ, അടുത്ത സെമെസ്റെര് വരെ ഒരു പെണ്‍കുട്ടിയുടെ പോലും പേര്പറഞ്ഞു അവന് ഞങ്ങളുടെ മുന്പില് എന്നല്ല ആരുടെ മുന്‍പിലും ചെന്നിട്ടില്ല.
ഞങ്ങള്‍ പരസ്പസം പറഞ്ഞു "ആന്‍ ഐഡിയ ഹാസ് ചേഞ്ച്ഡ് അനില്‍സ് ലൈഫ്"
6 comments:
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
വായിച്ചു. രസിച്ചു. ആശംസകൾ!
ha..ha..ആദിവാസികള്‍ അച്ചപ്പം തിന്നുമോ?
കൊള്ളാം..പഷേ ഒരു കാന്‍വാസില്‍ തന്നെ ഒതുക്കി
കുറച്ചു കൂടി ഒറ്റ വിഷയം തന്നെ ചുരുക്കി പറയാന്‍
നോക്കുമ്പോള്‍ കുറേക്കൂടി മനോഹരം ആക്കും വായന.
ഇതില്‍ ആ സ്വപനം അത്രയും വലിച്ച് നീട്ടിയത്
പിന്നത്തെ കഥയുമായി വല്ലാതെ അകല്‍ച്ച വരുത്തി..
വീണ്ടും എഴുതുക..ആശംസകള്‍...
enjoyed
ഇത്തരം പൂവാലന്മാരെ ഒതുക്കാന്‍ പറ്റിയ ഐഡിയ തന്നെ..
രസകരമായി എഴുതി.
അപ്പോൾ അതും മനസിലായി..........
ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്!.
ഇട്ടരം ഐഡിയ അന്നും ഉണ്ടായിരുന്നു അല്ലേ ഗെഡീ
Post a Comment