എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദുസ്വപ്നം പോലെ ഉള്ള സംഭവം ഉണ്ടായത് 2009ഇൽ മുംബൈ cst റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. ഒരു ട്രെയിനിങ് കഴിഞ്ഞു മടങ്ങുമ്പോൾ ഉദ്ദേശിച്ചതിലും വൈകിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. മുംബൈയിൽ ആണെങ്കിൽ രാത്രി വൈകി ഒറ്റക്കു റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മളെ ആദ്യം വരവേൽക്കുന്നത് ചില പിമ്പുകൾ ആയിരിക്കും, "ലഡ്ക്കി ചാഹിയെ?" എന്നാണ് ആദ്യത്തെ ചോദ്യം, അതു അവോയ്ഡ് ചെയ്തു മുന്നോട്ടു പോകുമ്പോൾ അടുത്ത ആളുടെ ചോദ്യം ടിക്കറ്റ് വേണോ എന്നായിരിക്കും... ഇതൊക്കെ ഒഴിവാക്കി നേരെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഗോവക്കു തിരിച്ചുപോകാൻ സ്ലീപ്പർ ഉണ്ടോ എന്ന് ചോദിച്ചു. ജനറൽ മാത്രമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ എന്നാൽ അതു മതി എന്നു പറഞ്ഞു ഞാൻ ഒരു ആയിരത്തിന്റെ നോട്ട് നീട്ടി. അപ്പോൾ എന്റെ അടുത്തു വന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാൾ സ്ലീപ്പർ ടിക്കറ്റ് ശെരിയാക്കിത്തരാം എന്നു പറഞ്ഞു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് ഇയാൾ എന്തോ മറാഠിയിൽ സംസാരിക്കുകയും, കൗണ്ടറിലെ ആൾ കണ്ണു കൊണ്ടു ഒരു അർദ്ധ സമ്മതവും തന്നതു കൊണ്ട് ഞാൻ കരുതി അയാൾ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ആണെന്ന്. അങ്ങനെ അയാളുടെ പിന്നാലെ ചെന്ന് ബുക്ക് ചെയ്യാൻ ഐഡി കൊടുക്കണം എന്നു പറഞ്ഞത് കൊണ്ട് എന്റെ ഐഡി കാർഡ് കൊടുത്തു, പൈസ ടിക്കറ്റ് കൈയിൽ കിട്ടിയിട്ടെ തരൂ എന്നു ഞാൻ വാശി പിടിച്ചത് കൊണ്ടു അയാൾ ഓഫീസിനകത്തു കയറി രണ്ട് മിനുറ്റിനകം ടിക്കറ്റുമായി വന്നു, ടിക്കറ്റ് മടക്കി പിടിച്ചു കൊണ്ട് ആയിരത്തി ഇരുനൂറു കൊടുക്കാൻ ആവശ്യപ്പെട്ടു, 300 രൂപയോളം ഉള്ള ടിക്കറ്റിനു ആണ് അത്രയും ആവശ്യപ്പെടുന്നത്. ഞാൻ കൂടിവന്നാൽ 500 തരാനെ പറ്റൂ എന്നു പറഞ്ഞപ്പോൾ ഐഡി കാർഡ് തിരിച്ചു തരില്ല എന്നായി അയാൾ..അവസാനം ഒരു 700 രൂപ എന്നു പറഞ്ഞു ടിക്കറ്റ് വാങ്ങി വായിച്ചു നോക്കിയപ്പോൾ അതു നൂറു രൂപയോളം വരുന്ന ജനറൽ ടിക്കറ്റ്. സംസാരം ചെറിയ പിടിവലിയോളം എത്തി...അപ്പോഴാണ് അടുത്ത കഥാപാത്രത്തിന്റെ രംഗപ്രവേശം..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ..അയാളുടെ നിർദ്ദേശം പറഞ്ഞ എഴുനൂറു കൊടുത്തു സ്ഥലം കാലിയാക്കാൻ..പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിയുടെ സ്വരം...വളരെ വിഷമത്തോടെ ഞാൻ മനസ്സിലാക്കി അയാളും ഈ ചതിയുടെ ഒരു ഗുണഭോക്താവ് ആണെന്ന്. ചുറ്റും ഉള്ള ലോകം മുഴുവൻ ചതിയുടെ ഒരു മായാവലയം ആണെന്ന് മനസ്സിലാക്കി ഒരു പോക്കറ്റിൽ വച്ചിരുന്ന 500 രൂപ കൊടുത്തു ടിക്കറ്റും ഐഡി കാർഡും വാങ്ങി തടിതപ്പി.
2 comments:
സുജിത്ത് കുറെ നാളായി ഇവിടെ വന്നിട്ട് .
കൊള്ളാം ഈ അനുഭാവാവിഷ്ക്കാരം ...
ഇന്ത്യയിലെ ഇത്തരം ചതിക്കുഴികളിൽ തലവെച്ച് ശീലിച്ചതിനാലാവാം ,യു.കെയിലെ ചിന്ന ചിന്ന പറ്റിക്കലുകൾ നമ്മെയൊന്നും ഒട്ടും അലോസരപ്പെടുത്താറില്ലെന്ന് സുജിത്തിനറിയാമല്ലോ ...!
ശ്ശോ 🤬🤬🤬
Post a Comment