
തന്റെ അയല്‍വാസി ആയി വന്ന സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിലെ അവള്‍ക്കിഷ്ടപ്പെട്ടു...അവളുടെ സ്വപ്നങ്ങളിലെ ഒരു സ്ഥിരം കഥാപാത്രമായി അയാള്‍ മാറിയപ്പോള്‍, വളരെ ദൂരത്തു നിന്നു മാത്രം കണ്ടിട്ടുള്ള ആ യുവാവിനെ പ്പറ്റി അവള്‍ കവിത എഴുതുവാന്‍ തുടങ്ങി...പലപ്പോഴും അയാള്‍ കേള്‍ക്കുവാനായി തന്റെ മധുരമായ സ്വരത്തില്‍ പാടി..ഇത്രയൊക്കെ ചെയ്തിട്ടും അടുത്ത വീടിന്റെ വാതായനത്തില്‍ പ്രത്യക്ഷനാകാറുള്ള അയാളുടെ മുഖത്തെ നിസ്സംഗതാ ഭാവം കണ്ടപ്പോള്‍ അവള്‍ അവനിലേക്ക് കൂടുതല്‍ ആകൃഷ്ടനായി, അവന്റെ സംസ്കാരമേന്മയെപ്പറ്റി അവള്‍ വാഴ്ത്തി പാടി...പിന്നീടാനത്രേ അവള്‍ അറിഞ്ഞത് അയാള്‍ ഊമയും , ബധിരനും ആണെന്ന്... അന്ന് രാത്രി അവളുടെ കവിതകള്‍ വെളിച്ചം കണ്ടു....എല്ലാം കൂടി അവള്‍ അടുപ്പിലിട്ടു കത്തിച്ചപ്പോള്‍.......!
1 comment:
kollaam..
Post a Comment