Friday, July 31, 2009

അന്റാര്‍ക്ടിക്കിലെ രാജാവ്....

ഞാന്‍ അന്റാര്‍ക്ടിക്കില്‍ പോകുന്ന വിവരം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സമയം, ഞാന്‍നാട്ടിലായിരുന്നു..

ഒരു
ദിവസം ഞാന്‍ വെറുതെ വേലായുധന്റെ ചായക്കടയില്‍ ചായ കുടിക്കാന്‍കയറിയതായിരുന്നു..അവിടെ സന്ധ്യ സമയത്തു നല്ല മേളമായിരിക്കും, നാട്ടിലെ പ്രധാന പരദൂഷണവിദഗ്ധരോക്കെ അവിടെയുണ്ടാകും..അടാട്ട് ദേശത്തിന്റെ ഒരു മിനി ഇന്ത്യാവിഷന്‍ തെന്നെയാനെന്നുപറയാം ചായക്കട. എല്ലാ വിധ വാര്ത്തകളും പൊടിപ്പും തൊങ്ങലും മസാലയും എല്ലാം ചേര്ത്തുഅവതരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും എന്തൊരു തിടുക്കമാനെന്നോ, ഇവരുടെയൊക്കെ മറ്റും ഭാവവുംകണ്ടാല്‍ ഇവരില്ലേല്‍ നാടു സ്തംഭിച്ചു പോകും എന്ന് തോന്നിപ്പോകും.

അതില്‍
എനിക്ക് പെട്ടെന്നൊര്മവരുന്ന കഥ എന്റെ കൂട്ടുകാരന്‍ രൂപേഷിന്റെ ആക്സിടെന്റ്റ് കഥയാണ്..രൂപേഷിനു ആക്സിടെന്റ്റ് പറ്റിയവിവരം കാട്ടുതീ പോലെ നാട്ടില്‍ പരന്നു, ഓരോരുത്തരും അവരുടെതായ രീതിയില്‍ പലതുംകൂട്ടിച്ചേര്‍ത്ത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തു..ഞാന്‍ കേട്ടത് വാര്ത്തയുടെ എത്രാം വാല്യംആണാവോ..എന്തെന്നാല്‍ ഞാന്‍ കേട്ടത്, രൂപേഷിന്റെ കാല്‍ ആക്സിടെന്റില്‍ അറ്റ് പോയി എന്നും, തലയ്ക്കു കാര്യമായ പരിക്ക് ഉണ്ട് എന്നും ആണ്...ഇതും കെട്ട് പരിഭ്രമിച്ച ഞാനും കൂട്ടുക്കാരുംവണ്ടിയെടുത്തു ആശുപത്രിയില്‍ ചെല്ലുംപോഴല്ലേ രസം, ആള്‍ വളരെ കൂള്‍ ആയി ബെഡില്‍കിടക്കുന്നു.കയിനൊരു ഒടിവ് മാത്രം, അതും അത്ര കാര്യമാക്കാനോന്നും ഇല്ലാത്തത്...നോക്കണേവാര്‍ത്ത പോയ ഒരു പോക്ക്..അങ്ങനെ പലപല കഥകള്‍...ഹൊ...

ഞാന്‍
പറഞ്ഞു വന്നത്അതൊന്നുമല്ല... അന്ന് ഞാന്‍ ചായക്കടയില്‍ പോയപ്പോള്‍ നാട്ടുകാര്‍ വളരെ സ്നേഹപൂര്‍വ്വംഇരട്ടത്തലയന്‍ എന്ന് വിളിക്കുന്ന ജോസ് എന്റടുത്തു വന്നു പറഞ്ഞു, "വാര്ത്ത ഞാന്‍ കണ്ടിരുന്നുമാതൃഭൂമിയില്‍ , എന്നാ പോണേ? അല്ല..എന്റെ കൂട്ടുകാരനവിടെ ഉണ്ടേ...അവന്‍വിളിക്കാറുണ്ട്..അവിടത്തെ ഭരണം ഒന്നും അത്ര ശരിയല്ല..."...കുറച്ചു സയന്റിസ്റ്റുകള്‍ അല്ലാതെ വേറെആരും അവിടെ താമസിക്കുന്നില്ല എന്നറിയാവുന്ന ഞാന്‍ ചോദിച്ചു..." അതെന്താ ജോസേട്ടാ..അവിടെഏത് പാര്‍ട്ടിയാ ഭരിക്കണേ..."..ജന്മനാ കമ്മ്യൂണിസ്റ്റുകാരനായ ജോസേട്ടന്റെ വാക്കുകള്‍കേള്‍ക്കണേ..വല്യ വല്യ നുണകള്‍ പറയാറുള്ള ഞാന്‍ പോലും ഞെട്ടിപ്പോയി..." അവിടെരാജഭരനമല്ലേ..അവിടത്തെ രാജാവ് ശരിയല്ലത്രേ..ഞങ്ങള്‍ കമ്മുനിസ്ടുകാര്ശ്രമിക്കനുണ്ട്...ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ പാര്‍ട്ടി അവിടെ ഭരണം തിരിച്ചു പിടിക്കും...".....എന്നാലുംജോസേട്ടനെ സമ്മതിക്കണം..ഇനി ഇതെല്ലം ശരിയാണോ എന്നായിരുന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍എന്റെ ചിന്ത...!!!!

mail from polarstern....

Hi dear all...this is a a mail from polarstern, send on the very next day after this incident, that was on March9 , 2009.


Hi...
yesterday we had a party on board to celebrate the success of the cruise ("LohaFEX" an Indo-German-Italian-Chilean collaboration cruise) , and everybody was dancing, and enjoying with music and with drinks. all of us were in a hall, the party started at 6pm and was supposed to be end at 2am(or more)..at 11pm the sea become rough due to the freek waves, and the ship crue turned the ship suddenly. then the ship started rolling at 45degree. In southern ocean, near the Antarctic peninsula these are quite common, but, we never expect such situation, then everybody fell down and started rolling from one end of the hall to the other end. the hall was abt 25m wide and we were going from one end to other, then to other end. all were in that hall including naqvi sir, victor sir(chief scientists) , and all the scientists and some crue members. the beer glasses were broken and all the glasses were spreaded on the floor, and the table, chair, everything were moving from one end to the other along with us. the whole incident was Up to 10 minutes, everybody started panicking, and the state of the hall was really terrible. four of us got injured,but not seriously. and victor sir was fainted and he became unconscious for a moment. we all thought that ship is going to sink. Thank god! nothing happened seriously. the important thing is´, we were on deck some moments back, and came inside to celebrate the party. nw everything is ok, and all are fine. any way it was an unforgettable incident.

regards

Sujith Panikar

Thursday, July 30, 2009

How to Read the blog in malayalam...




Try Anjali Font Installer by Cibu first.

If it doesn't work follow the step by step instructions below.

  1. Download the latest unicode font AnjaliOldLipi and save in Windows Font folder.
  2. Restart the Computer.
  3. In Internet Explorer go to Tools, Internet Options, Fonts, Select Malayalam from the pull down menu and select AnjaliOldLipi as the font.

In fact, any Malayalam unicode font including the default font Kartika, shipped with the Windows should do the trick. However, Kartika being the modern lipi, most people prefer AnjaliOldLipi

ഒരു കവിയുടെ അന്ത്യം....

കഥയും കവിതയും എഴുതാന്‍ തുടങ്ങിയ സമയത്തേ അയാള്‍, പേരിന്റെ കൂടെ കവി എന്ന് ചേര്‍ക്കാന്‍ തുടങ്ങി.ജ്ഞാനപീടവും, വയലാര്‍ അവാര്‍ഡുമൊക്കെ സ്വപ്നം കണ്ടു നടന്ന അയാള്‍ ദിനരാത്രം എഴുതിക്കൊണ്ടേയിരുന്നു...അവസാനം തന്റെ കഥകളെല്ലാം പ്രസിദ്ധീകരിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു...അഡ്രസ്‌ കുറിക്കുന്നതിന് വേണ്ടി , മലയാളം ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം വാങ്ങി, അതിലെ കഥകളും, കവിതകളും വായിച്ച കവി ശ്രേഷ്ടന്‍ അന്ന് മുതല്‍തന്നെ തന്റെ കൃതികള്‍ ഉപേക്ഷിച്ചു മേലനങ്ങി പണിയെടുക്കാന്‍ തുടങ്ങി.......


പിന്‍ കുറിപ്പ്...: ഈ കഥ വായിച്ചപ്പോള്‍ തോന്നിയേക്കാം , പിന്നെ ഞാന്‍ എന്തിനാ ഈ ബ്ലോഗ് എഴുത്ത് തുടരുന്നെ എന്ന്...വെറും ടൈം പാസ്സിന് തന്നെ,..പിന്നെ വായനക്കാര്‍ക്കെല്ലാം ഒരു ചേതമില്ലാത്ത ശല്യവും...നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ...
..

മിടുക്കി പെണ്ണ്.....


"ട്ര്ന്നീം... ട്ര്ന്നീം.........."...."ഹലോ ...രാധയുണ്ടോ അവിടെ"
ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നനുത്ത ശബ്ദം.." ഉണ്ടല്ലോ...ഹോള്‍ഡ്‌ ചെയ്യൂ"..
" ഹലോ...മാഷേ പറയൂ...."..
ഇവള്‍ രാധ , പൊട്ടിച്ചിരികളും, കുസൃതികളുമായി ഞാന്‍ പോലുമറിയാതെ എന്റെ ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു വന്നു , മൂക്കത്ത് വിരല്‍ വച്ചു " മാഷെന്താ ഇങ്ങനെ...?".. എന്ന് ചോദിച്ച ഒരു പൊട്ടി പെണ്ണ് , ഒരു കിലുക്കാം പെട്ടി...അവളോട്‌ സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല...മനസ്സിലെവിടെയോ പൊടി പിടിച്ചു കിടന്ന , ജീവിത പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ ഞാന്‍ തന്നെ മനസ്സിന്റെ ഏതോ കോണില്‍ കുഴിച്ചു മൂടിയ പാട്ടും, കളികളും, കുസൃതികളും , വികൃതികളും, സടകുടഞ്ഞു എണീറ്റ്‌ വരുന്നൊരു പ്രതീതി. പണ്ടെന്നോ പിന്നിട്ട വഴികളിലേക്ക് തിരിച്ചു പോകുന്ന പോലെ......
ഒരു നാള്‍ അവള്‍ ചോദിച്ചു..." മാഷ്കെന്താ, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയമ്ടോ..? അല്ല...എനിക്കങ്ങനെ തോന്നി.." പാവം പെണ്ണ്..അവള്‍ക്കെല്ലാം കുട്ടിക്കളിയാണ്..പെട്ടെന്നോരുവാക്കില്‍ ഇല്ല എന്നോതുക്കിയെന്കിലും ,മനസ്സു ഭൂതകാലത്തിന്റെ കയങ്ങളിലേക്ക് കാല് തെറ്റിവീന്നു...": എന്റെ കൃഷ്ണാ!! ഈ കുട്ടി പറയുന്നതിലും കാര്യംല്ലന്നുണ്ടോ....രണ്ടു വയസ്സില്‍ അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ , അമ്മ കരയുന്നത് കണ്ടു നടക്കുന്നതെന്തെന്നറിയാതെ പേടിച്ചു കരഞ്ഞ ആ പിഞ്ചു ബാലന്റെയോ?, അതോ , സ്വത്തിനു വേണ്ടി സ്വന്തം ബന്ധുക്കള്‍ കലഹം തുടങ്ങിയപ്പോള്‍ ഇടയില്‍ പെട്ടുപോയ മൂത്ത പയ്യന്റെ നിസ്സഹായവസ്തയോ?... ഏത് ഭാവമാണ് എന്നില്‍ ഇങ്ങനെ സ്ഥായിയായി അടിക്കടി കടന്നു വരുന്നതു..അറീല്ലാ..." ഞാന്‍ എന്ത് പറയാനാ ഈ കൊച്ചു പെന്നിന്ടടുത്തു , വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഈര്‍ക്കില്‍ പയ്യന്‍ വളര്ന്നു വലുതായി എന്തോ ആയി തീര്‍ന്നപ്പോള്‍ കൂടെ വന്നതായിരിക്കാം....ക്ഷമിക്കൂ സഖാവേ...എനിക്കരീല്ല അത് എങ്ങനെ പറയണംന്ന്...
.

പാഴായിപ്പോയ പാട്ടുകള്‍.....


തന്റെ അയല്‍വാസി ആയി വന്ന സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിലെ അവള്‍ക്കിഷ്ടപ്പെട്ടു...അവളുടെ സ്വപ്നങ്ങളിലെ ഒരു സ്ഥിരം കഥാപാത്രമായി അയാള്‍ മാറിയപ്പോള്‍, വളരെ ദൂരത്തു നിന്നു മാത്രം കണ്ടിട്ടുള്ള ആ യുവാവിനെ പ്പറ്റി അവള്‍ കവിത എഴുതുവാന്‍ തുടങ്ങി...പലപ്പോഴും അയാള്‍ കേള്‍ക്കുവാനായി തന്റെ മധുരമായ സ്വരത്തില്‍ പാടി..ഇത്രയൊക്കെ ചെയ്തിട്ടും അടുത്ത വീടിന്റെ വാതായനത്തില്‍ പ്രത്യക്ഷനാകാറുള്ള അയാളുടെ മുഖത്തെ നിസ്സംഗതാ ഭാവം കണ്ടപ്പോള്‍ അവള്‍ അവനിലേക്ക്‌ കൂടുതല്‍ ആകൃഷ്ടനായി, അവന്റെ സംസ്കാരമേന്മയെപ്പറ്റി അവള്‍ വാഴ്ത്തി പാടി...പിന്നീടാനത്രേ അവള്‍ അറിഞ്ഞത് അയാള്‍ ഊമയും , ബധിരനും ആണെന്ന്... അന്ന് രാത്രി അവളുടെ കവിതകള്‍ വെളിച്ചം കണ്ടു....എല്ലാം കൂടി അവള്‍ അടുപ്പിലിട്ടു കത്തിച്ചപ്പോള്‍.......!

മിസ്സ്‌ കാള്‍ ..


അവന്‍ എന്നും അവളുടെ മിസ്സ്‌ കാളിനായി കാത്തിരുന്നു, തിരിച്ചു വിളിക്കാന്‍...അവന്‍ അവളുമായി എല്ലാം പങ്കു വച്ചു...കളികള്‍, ചിരികള്‍, രഹസ്യങ്ങള്‍, അങ്ങനെയങ്ങനെ എല്ലാമെല്ലാം.....പക്ഷെ അവനരിയുന്നുണ്ടയിരുന്നോ എന്തോ....അവള്ക്ക് അവന്‍ ടൈം പാസ്‌ നുള്ള വെറും ഒരു വിദൂഷകന്‍ മാത്രമാണെന്നു....

മുത്തശ്ശിമാവിന്റെ വിഷമം....


എല്ലാ മാമ്പഴക്കാലങ്ങളിലും ആ മാവു കൈ നിറയെ മാമ്പഴവുമായി കുട്ട്യോളെ വിളിക്കാറുണ്ടായിരുന്നു....കുട്ട്യോളാകട്ടെ മാവ് തരുന്നത് പോരാതെ കല്ലെറിഞ്ഞും മാമ്പഴം ധാരാളം കഴിച്ചു പോന്നു...അപ്പോള്‍, കുട്ട്യോള്‍ക്ക് ആ മാവ് വയറു നെറയെ മാമ്പഴം തരുന്ന "മുത്തശ്ശി മാവ്" ആയിരുന്നു..മുത്തശ്ശിമാവിന്റെ കൊമ്പുകളിലും ചില്ലകളിലും കേറിക്കളിച്ചു അവര്‍ മിടുക്കന്മാരായി വളര്‍ന്നു....വളര്‍ന്നപ്പോള്‍ അവര്‍ മുത്തശ്ശിമാവിനെ മറന്നു പോയി, ആ പാവം മുത്തശിമാവ് അവര്‍ക്ക് വെറും തടി മാത്രമായി മാറി...ഒരു ദിവസം അവള്‍ ആയുധങ്ങളുമായി വന്നു മാവ് മുറിക്കാന്‍ തുടങ്ങി..അപ്പോഴും ആ മുത്തശ്ശിമാവ് തന്‍റെ കുട്ട്യോള്‍ക്ക് കൈ വിരിച്ചു തണല്‍ നല്കി...സന്തോഷത്തോടെ....പക്ഷെ ഒരു വിഷമം മാത്രം ആ പാവം മുത്തശ്ശിയുടെ മനസ്സില്‍ അവശേഷിച്ചു ..................."അടുത്ത മാമ്പഴക്കാലത്ത് എന്റെ കുട്ട്യോള്‍ക്ക് മാമ്പഴം കൊടുക്കാന്‍ പറ്റില്ലാല്ല്യൊ എന്ന്.....".....പാവം ല്ലേ....

കടലാസ്സ്‌..


അവനെ വച്ചു ആളുകള്‍ ലക്ഷങ്ങളും കോടികളും ഉണ്ടാക്കി...അതിലേറെ അവന്‍ തന്നെയായിരുന്നു ആ ലക്ഷങ്ങളും കോടികളും...അവനിലൂടെ ആളുകള്‍ ലോകത്തെ അറിഞ്ഞു , പലരും മനസ്സുകള്‍ കൈ മാറി....പലരും അവനെ അമൂല്യമായ വസ്തു ആയി കരുതിയപ്പോള്‍ , അല്പജ്ഞാനികള്‍ അവനെ പുച്ഛത്തോടെ കണ്ടു...അവന്‍ തലമുറകളുടെ അറിവ് വളരുന്നതില്‍ പങ്കു വഹിച്ചു...അങ്ങനെയങ്ങനെ അവനെ പ്പറ്റി പറഞ്ഞാല്‍ തീരില്ല...........അവന്റെ പേരു പേപ്പര്‍ എന്നായിരുന്നു.....

കാറ്റിന്റെ വികൃതികള്‍....

കാറ്റിനു അവളുടെ മുറിയില്‍ എപ്പോഴും അനുവാദമില്ലാതെ കടന്നു ചെല്ലാന്‍ അധികാരമുണ്ടായിരുന്നു...അവള്‍ക്ക് കാറ്റിനെ വളരെ ഇഷ്ടമായിരുന്നു...ആരുമില്ലാത്ത രാവുകളില്‍ കാറ്റു അവളെ തഴുകി തലോടി പുളകം കൊള്ളിക്കാരുണ്ടായിരുന്നു....അവളുടെ ശരീരത്തിന്റെ സുഗന്ധം കാറ്റു മോഷ്ടിച്ചു , അങ്ങനെയങ്ങനെ പലതും....എന്നിട്ട്...അവളുടെ ഉദരത്തില്‍ ഒരു ഇളം തെന്നലിനെ സമ്മാനിച്ചിട്ട് കാറ്റു ഒരു കൊടുങ്കാറ്റായി എങ്ങോ മഞ്ഞു പോയി.....

വ്യക്തിത്വം..

ഒരു കമ്പനിയില്‍ ഉയര്ന്ന പോസ്റ്റില്‍ ജോലി ചെയ്തിരുന്ന അയാളുടെ ബോസ്സ് വളരെ സ്ട്രിക്ട് ആയിരുന്നു,,,പലപ്പോഴും ബോസ്സിന്റെ ചീത്ത വിളികള്‍ അയാളുടെ വ്യക്തിത്വത്തെ പോലും ചോദ്യം ചെയ്യുന്നതായി അയാള്ക്ക് തോന്നി..അവസാനം അയാള്‍ ജോലി രാജി വച്ചു.. അന്ന് തിരിച്ചു പോകുമ്പോള്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും, അയാള്‍ ഒരു "വ്യക്തിയേ" അല്ലായിരുന്നു...

Wednesday, July 29, 2009

അമ്മ.....



അന്ധനായ മകന് അമ്മയല്ലാതെ ആരും ഉണ്ടായിരുന്നില്ല.. രണ്ടു കണ്നുമില്ലാത്ത മകന് ആരും പെണ്ണ് കൊടുക്കില്ല എന്ന് തിരിച്ചറിഞ്ഞ അമ്മ തന്റെ രണ്ടു കണ്ണും ദാനം ചെയ്തു...വിവാഹശേഷം വീട്ടില്‍ വന്നുകയറിയ പുതു പെണ്ണിന് വിരൂപയും അന്ധയും ആയ അമ്മയെഇഷ്ടപ്പെട്ടില്ലത്രേ.... അന്ന് തന്നെ മകന്‍ അമ്മയെ വീട്ടില്‍ നിന്നുംഇറക്കിവിട്ടു..!!!!..കുറച്ചു കാലങ്ങള്‍ക്ക് ശേഷം കുഷ്ടം പിടിച്ചു അവശനായ അയാളെ ഭാര്യ ഉപേക്ഷിച്ചു പോയി...പിന്നീട് അവന്റെ അമ്മ ഭിക്ഷ എടുത്ത്താനത്രേ അയാളെ ചികില്‍സിച്ചത്‌......

വൈദ്യന്‍...











നിക്കറിയാവുന്ന
നാട്ടുവൈദ്യമൊന്നും അയാള്‍ മറ്റുള്ളവര്‍ക്ക്പറഞ്ഞകൊടുക്കാന്‍ തയ്യാറല്ലായിരുന്നു, മറ്റുള്ളവര്‍ തന്‍റെ വിദ്യ അഭ്യസിച്ചുപണക്കാരാകുമോ എന്നായിരുന്നു അയാളുടെ ഭയം...തനിക്കസുഖം വന്നപ്പോള്‍ ചികില്‍സിക്കാന്‍ ആരും ഇല്ല എന്ന തിരിച്ചറിവ് അയാളില്‍ വിദ്യഒരിക്കലും ഒളിച്ചു മൂടി വയ്ക്കാനുള്ളതല്ല എന്ന അറിവ് ഉണ്ടാക്കി ..... അന്ന് അയാള്‍ ഒരു യഥാര്‍ത്ഥ വൈദ്യന്‍ ആയി....

ഇലക്ട്രോണിക് വേസ്റ്റ് ......


പത്രത്തില്‍ വന്ന ആഡ് കണ്ടപ്പോള്‍ രാഘവന്‍ മാഷ് വളരെ സന്തോഷിച്ചു.. കുട്ട്യോള്‍ക്ക് കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടര് കൊടുക്കനുണ്ടാത്രേ....നല്ല കാര്യം..എന്തായാലും സര്കാര് പിള്ളേര്‍ക്ക് വേണ്ടി ഇത്രേം എങ്കിലും ചെയ്യനുണ്ടല്ലോ...പുത്യ തലമുറ ആണേ ... കമ്പ്യൂട്ടര് പഠിച്ചില്ലേല്‍ കുറച്ചിലാ....എന്റെ കുട്ട്യോള്‍ക്കും വേണം സ്കൂളില്‍ കമ്പ്യൂട്ടര്...ഉണ്ണി മാഷേ വിളിച്ചു പെട്ടെന്ന് അപേക്ഷിക്കാന്‍ പറഞ്ഞു..ഒരാഴ്ച കഴിഞ്ഞില്ല, സ്കൂളിന് വേണ്ടി പറഞ്ഞ 10 കമ്പ്യൂട്ടറും വന്നു...പക്ഷെ ഒരു കുഴപ്പം..പത്തില്‍ ആറും വര്‍ക് ചെയ്യുന്നില്ല...ആളെ വിളിച്ചു അഴിച്ചു നോക്കിയപ്പോഴല്ലേ സര്‍കാരിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്...ഉണ്ണിമാഷ്‌ തലയില്‍ കൈ വച്ചു പറഞ്ഞു " ചതിച്ചു മാഷേ , അമേരിക്കക്കാരും ജപ്പാന്‍ കാരുമെല്ലാം ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഇലക്ട്രോണിക് വേസ്റ്റ് ആണല്ലോ നമ്മുടെ സര്കാര് പാവം പിള്ളേര്‍ക്ക് വേണ്ടി കൊടുക്കുന്നെ...?"...

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.....


നഗരത്തില്‍ വച്ചു പരിചയപ്പെട്ട സുന്ദരനായ ആ യുവാവിനെ അവള്‍ ജീവനുതുല്യം പ്രണയിച്ചു...അവള്‍ ,അവളെ തലയിലും താഴ്ത്തും വയ്ക്കാതെ ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു പുതിയൊരു ജീവിതം തുടങ്ങാനായി ഇറങ്ങിത്തിരിച്ചു... അവള്‍ അവനെ "തന്‍റെ പാതി " എന്ന് സംബോധന ചെയ്തു , അവന്‍ അവളുടെ എല്ലാമെല്ലാമായ കന്യകാത്വവും , ആഭരണങ്ങളും ആയി നാട് വിടുന്നത് വരെ.....

എത്ര വയസ്സായി?



ഒരു യുവതി ഒരു വീട്ടില്‍ വിരുന്നിനു പോയപ്പോള്‍, ആ വീട്ടില്‍ വളരെ സന്തോഷവാനും, ആരോഗ്യ ദൃഡഗാത്രനുമായ ഒരു വയസ്സനെ കണ്ടു...അദ്ധേഹത്തിന്റെ പ്രസരിപ്പ് കണ്ടു അത്ഭുതത്തോടെ ആ യുവതി ചോദിച്ചു,.." നിങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം എന്താണ്?" , അപ്പോള്‍ ആ വൃദ്ധന്‍ പറഞ്ഞു, ഞാന്‍ ദിവസവും 3 പാക്കറ്റ് സിഗെരെട് വലിക്കാറുണ്ട്‌, പിന്നെ കുടിക്കാരും ഉണ്ട്... ഇതു കേട്ടു ആശ്ചര്യത്തോടെ ആ യുവതി ചോദിച്ചു, "നിങ്ങള്‍കെത്ര വയസ്സായി ?"....
അയാള്‍ പറഞ്ഞു "26",,.................

Smoking kills...









ത്രയോ തവണ കേട്ടു മടുത്ത വാക്കുകള്‍ , അല്ലെങ്കില്‍ ഉപദേശങ്ങള്‍ അല്ലേ!!!

വീ
ണ്ടും പറയുന്നില്ല....ഈ ചിത്രങ്ങള്‍ കാണൂ...സമയം കിട്ടുമ്പോള്‍ ആലോചിക്കൂ...നിങ്ങള്‍ക്ക് കിട്ടിയ ഈ ജീവിതം എത്ര അമൂല്യമാണ്‌.... അത് വെറും ഒരു നിമിഷനേരത്തെ സുഖത്തിനു വേണ്ടി പാഴാക്കണോ ????

പ്രിയ സുഹൃത്തുക്കളെ...നിങ്ങള്ക്ക് ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്.....


Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails