തലേ ദിവസം രാത്രി ഏറെ വൈകി ലാബില്‍ നിന്നും തിരിച്ചു പോയതിനാല്‍ അന്ന് ഞാന്‍ നന്നായി ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ ഏതോ യാമത്തില്‍ ആരെയൊക്കെയോ സ്വപ്നവും കണ്ടു കിടക്കുമ്പോള്‍, മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.
ഈ സമയത്ത് വിളിച്ചവനെ പ്രാകിക്കൊണ്ട് നോക്കിയപ്പോ "വിനീത് കാളിംഗ്"
എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അതായതു സഹ ഗവേഷകന്‍.
ഈശ്വരാ...ഓഫീസില്‍ നിന്നാണ്. സമയം നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. "പതിനൊന്നു മണി"
സര്‍ ലീവില്‍ ആയിരുന്നല്ലോ...വന്നു കാണും..ഇനി നല്ല കോളാ..!!
അറ്റന്‍ഡ് ചെയ്ത ഉടനെ മറുതലക്കല്‍ "കഹാം ഹൈ തു ? സര്‍ ഡൂണ്ട് രഹ ഹൈ"
കൊള്ളാം...അത് തന്നെ.." പ്ലീസ് മാനേജ്! ഐ വില്‍ ബി ദേര്‍ വിതിന്‍ നോ ടൈം"...
ഉറക്കം പമ്പയും, ശബരിമലയും കടന്നു, ഓടി ബാത്ത് റൂമിലേക്ക്.
കുളിച്ചെന്നു വരുത്തി , ഡ്രസ്സ് ചെയ്തു "യാഹൂ" എന്ന് പറഞ്ഞു ബൈക്കില്‍ ചാടിയപ്പോള്‍ ആണ് ഓര്‍ത്തത് , പല്ല് തേച്ചില്ല...പോട്ടെ..ഇനീം നേരം വൈകിയാല്‍ ഭാവിയില്‍ തേക്കാന്‍ പല്ലുണ്ടാവില്ല എന്നറിയാവുന്നതിനാല്‍, എന്റെ പള്‍സര്‍ ന്റെ കിക്കെറില്‍ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാന്‍ ആഞ്ഞു ചവിട്ടി. ഇതല്ലേ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ,,..
മൊബൈല്‍ വീണ്ടും റിങ്ങ്സ്..
പരിചയമില്ലാത്ത നമ്പര്‍...
സര്‍ ആയിരിക്കും..ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി..
എന്തെങ്കിലും ചോദിച്ചാല്‍ കാരണം പറയാനുള്ള നല്ല പത്തു കള്ളത്തരങ്ങള്‍ മനസ്സില്‍ വിചാരിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
"വോഡഫോണ്‍ മേ ആപ് സാബ് ക സ്വാഗത് ഹൈ"
ഛെ! കാലത്ത് തന്നെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ...വോഡഫോണ്‍ ആണത്രേ വോഡഫോണ്‍!! പാട്ട ഫോണ്‍..അല്ല എന്റെയെ..
വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല.. വീണ്ടും ശ്രമിച്ചു..നോ ഫലം..
പള്‍സറിനേം പ്രാകാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ,
റൂമില്‍ നിന്നും വണ്ടിയുടെ കീ എടുക്കാന്‍ മറന്നു!!
പാവം എന്റെ പള്‍സര്‍..സോറി ചക്കരെ...
അങ്ങനെ ഒരു വിധത്തില്‍ ഓഫീസില്‍ കിതച്ച്ചെത്ത്തിയപ്പോള്‍ വിനീത് ലാബിന്റെ മുന്‍പിലുണ്ട്..
ലാബില്‍ എത്തിയപ്പോള്‍ മായചേച്ചി ഒരു മയവും ഇല്ലാതെ പറഞ്ഞു, സര്‍ വിളിക്കുന്നു.
ഓടി മുകളില്‍ എത്തിയപ്പോള്‍ സാറിന്റെ റൂമില്‍ ആരും ഇല്ല..
പയുണിന്റെ അടുത്ത് ചോദിച്ചപ്പോള്‍ പറഞ്ഞു സര്‍ ലീവില്‍ ആണെന്ന്...
പിന്നെ...!! എന്നെ വിളിച്ചത്???
അമ്പട ഗള്ളാ!!
ഇന്ന് ഏപ്രില്‍ ഒന്ന്...അതായതു ഞാന്‍ ഫൂള്‍ ആയെന്നു..
മം...കാണിച്ചു തരാം..
താഴെ വന്നു സീരിയസ് ആയി മായ ചേച്ചിയോട് പറഞ്ഞു, " സര്‍ ഭയങ്കര ചൂടില്‍ ആണ്, സാറിന്റെ പേര് പറഞ്ഞു കളി ആകിയതിനു..ഹി ഈസ് കാളിംഗ് യു..."
ആളുടെ മുഖം കാണണം പിന്നെ!!! ഒരു മാതിരി തേനീച്ച കുത്തിയ പോലെ..(എന്റെ കൂട്ടുകാരന്‍ "ഹണി ബീ " കുടിക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്)
ആള്‍ കുറ്റസമ്മതം നടത്തി..വെറുതെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാണത്രേ..ഇങ്ങനെ കര്യാവുംന്നു ഞാന്‍ അറിഞ്ഞില്ല എന്ന്..എന്തായാലും സാറിനോട് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു മുകളില്‍ പോയി..
തിരിച്ചു ഫൂള്‍ ആക്കി എന്ന ചാരിതര്ത്യത്തില്‍ ഞാന്‍ ഓഫീസിലോട്ടും..
ഒരു ഉച്ച ആയിക്കാണും, എന്റെ കൂടുകാരന്‍ ഫോണില്‍ വിളിച്ചു" എടാ നമ്മുടെ ശിവന്‍കുട്ടി ആക്സിടെന്റ്റ് പറ്റി ഹോസ്പിറ്റലില്‍ ആണ്..അര്‍ജെന്റ്റ് ആയി കുറച്ചു രൂപ വേണം.."
ഹി ഹി..വേണ്ടും ഏപ്രില്‍ ഫൂളാക്കാന്‍ ശ്രമിക്കുന്നോ? എന്നോടാണോ കളി..?
"ഇപ്പൊ വരാം ട്ടോ..ഇപ്പൊ തന്നെ വരാം" എന്ന് ഫോണിലും, " ഫൂളാകാന്‍ എന്റെ പട്ടി വരും" എന്ന് മനസ്സിലും പറഞ്ഞു, ഞാനെന്റെ വര്‍ക്ക് കണ്ടിന്യൂ ചെയ്തു ..
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വിളിച്ചു, "ഡാ..നീ എവിടെ എത്തി?"
മം..വിടാന്‍ ഉദ്ദേശമില്ല അല്ലെ? " എവിടെയാ വരണ്ടേ?"
"നീ ആ ഫ്ലാവിയോ ബാറിനു മുന്‍പില്‍ വാ.."
കൊള്ളാം..എല്ലാരും ഉണ്ടാവും അവിടെ ..ശിവന്‍കുട്ടി കുറച്ചു മുന്‍പ് വരെ എന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പോയതാ...എന്തോ പ്ലാന്‍ മണക്കുന്നുണ്ടല്ലോ.,മം ..എന്തായാലും ഞാനില്ല..
കുറച്ചു കഴിഞ്ഞ ഉടനെ വേറെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു " എടാ , ശിവന്‍ കുട്ടി ആശുപത്രീലാ..ബ്ലഡ് വേണം ത്രെ.."
"ഇനി ചിലപ്പോ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ " എന്ന് പറഞ്ഞപോലെ പോയി നോക്കാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.
പോയപ്പോള്‍ ബാറിനു മുന്‍പില്‍ ഉണ്ട് എന്റെ കൂട്ടുകാരന്‍..നേരെ വണ്ടിയും കൊണ്ട് ഗോവ മെഡിക്കല്‍ കോളേജ്,
അവിടെ ചെന്ന് ശിവന്‍ കുട്ടിയുടെ കിടപ്പ് കണ്ടപ്പോളാണ് മനസ്സിലായത്, അവന്‍ ഞങ്ങളെ ഫൂള്‍ ആക്കിയതല്ല, സ്വയം ഫൂള്‍ ആയതാണെന്നു..
നടന്നതെന്താണെന്ന് വച്ചാല്‍, അന്നേ ദിവസം ഒരു ബസ് ഹൈ വെയില്‍, വണ്‍ വെ ക്രോസ് ചെയ്യുന്നതിനിടയില്‍ ഇടിച്ചിരുന്നു, അത് സംഭവ ദിവസം രാവിലെ മുതല്‍ റോഡിനു കുറുകെ കിടക്കുന്നതാണ്, നമ്മുടെ ശിവന്‍ കുട്ടി ആ വഴി ബൈക്കില്‍ ഹൈ സ്പീഡില്‍ വന്നപ്പോള്‍ ആ ബസ് കണ്ടു,
ആള്‍ വിചാരിച്ച്ത്രേ അത് ഓടുന്ന ബസ് ആണെന്ന്, അപ്പോള്‍ തന്നെ ആള്‍ മനസ്സില്‍ "ഒരു വസ്തു നിശ്ചിത സമയത്തില്‍ സഞ്ചരിക്കുന്ന ദൂരം , ഡി= ആര്‍*ടി " എന്ന ഫോര്‍മുല കണക്കാക്കി ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു!!
തൊട്ടടുതെതിയപ്പോള്‍ ആണത്രേ ആള്‍ക്ക് അബദ്ധം മനസ്സിലായത് ..അതിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു..
പിന്നെ , എന്റെ സുഹൃത്തുക്കള്‍ക്ക് വിളിച്ചു കാര്യം പറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് "പറ്റിക്കാന്‍ നോക്കണ്ട" എന്ന..നോക്കണേ ഒരു ഏപ്രില്‍ ഫൂള്‍ വരുത്തി വച്ച വിന.
എന്തായാലും ശിവന്‍ കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല , അത് തന്നെ ഭാഗ്യം.!
നോട്ട്"
ഞാന്‍ ഈ കഥ ഇന്നലെ അതായതു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോസ്ടാം എന്ന് വിചാരിച്ചതാ, പക്ഷെ നിങ്ങള്‍ ആരും വിശ്വസിക്കില്ലല്ലോ എന്ന് കരുതി ഇന്ന് പോസ്റ്റുന്നു...ബിലെറ്റെഡ് ഏപ്രില്‍ ഫൂള്‍ വിഷെസ്..