കടയിലേക്ക് പോകാന്‍ ഇറങ്ങിയതാണ് ഞാനും എന്റെ റൂം മേറ്റ് സുമേഷും,
ഓഹ്! സുമേഷിനെ ഞാന്‍ പരിചയപ്പെടുത്തിയില്ല അല്ലെ!, മലയാളിയാണ്, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു പാവം കേച്ചേരിക്കാരന്‍ (തൃശൂര്‍) , പോരാത്തതിനു ഇടക്ക വിദ്വാനും ആണ്. ഇടയ്ക്കിടയ്ക്ക് കൊട്ടാറുണ്ട്, സോറി ഇടയ്ക്കു ഇടക്ക കൊട്ടാറുണ്ട്. പാട്ടും പഠിക്കുന്നുണ്ട് ട്ടോ ആള്‍. നന്നായി പാടും. സഹവാസം തുടങ്ങുന്ന കാലത്ത് ഞാന്‍ കരുതിയിരുന്നത് അവന്‍ പുലര്‍ച്ചെ (ഏകദേശം ഒരു അഞ്ചു അഞ്ചര ) എഴുന്നേറ്റു സാധകം ചെയ്യാരുന്ടെന്നാണ്, ആ സമയം ഞാന്‍ മൂടിപ്പുതച്ചു കിടപ്പായിരിക്കും, പിന്നെ പുലര്‍ച്ചെ എട്ടേ മുക്കാലിന് എഴുന്നേല്‍ക്കുമ്പോള്‍ ആള്‍ നല്ല ഉറക്കമായിരിക്കും. പിന്നീടാണ് ഒരു കാര്യം മനസ്സിലായത് അവന്‍ സാധകം ചെയ്യുന്നതല്ല , കൂര്‍ക്കം വലിക്കുന്നതാണെന്ന്. ഹി ഹി..
ഞാനെന്താ പറഞ്ഞുവന്നത് ?..ഹാ..കടക്കു പോയ കാര്യം. എന്റെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പേര് രൂപേഷ്, നാട്ടില്‍ നിന്ന് ഗോവ കാണാന്‍ വന്നതാ, സോറി എന്നെ കാണാന്‍. ഹിന്ദി ഒന്നും അറിയില്ലെങ്കിലും നല്ല ഉഗ്രനായിട്ടു ഹിന്ദി പറയും. ഹിന്ദി അറിയുന്ന ആര്‍കും അവന്‍ പറയുന്നത് മനസ്സിലാവില്ലെന്ന് മാത്രം.
അങ്ങനെ ഞങ്ങള്‍ കടയില്‍ എത്തി, അഞ്ചു മുട്ട വാങ്ങണം. കൂടെ ഉളള രൂപെഷിനു നിര്‍ബന്ധം, അവന്‍ ഹിന്ദിയില്‍ പറഞ്ഞു വാങ്ങുമത്രേ, ശെരി എന്ന് ഞങ്ങളും. അനുമതി കിട്ടിയ ഉടനെ ആള്‍ കടക്കാരനോട് പറഞ്ഞു, ആവേശത്തില്‍.." പാഞ്ച് മുട്ട ദേനാ .."
ഞങ്ങള്‍ പകച്ചു നോക്കികൊണ്ടിരിക്കുകയാണ്,
അവന്‍ വീണ്ടും പറഞ്ഞു, "പാഞ്ച് മുട്ട ദേന"....
കടക്കാരന്‍ ഇത് കേട്ടു പകച്ചു നില്‍കുകയാണ്, ഉടനടി സുമേഷ് അവന്റെ ചെവിയില്‍ പറഞ്ഞു, "എടാ..അണ്ടാന്നു പറയെടാ മണ്ടാ..."
തെറ്റ് മനസ്സിലായ ഉടനെ അവന്‍ വീണിടത്ത് കിടന്നുരുളാന്‍ തുടങ്ങി..ഒരു തെറ്റ് ഏതു പോലീസ്കാരനും പറ്റുംത്രേ...ഹ്മ്..എങ്കില്‍ ഇവന്‍ വെറും പോലീസെ അല്ല , ഡി ജി പി ആണ്...അല്ലാതെ..
അടുത്തതായി മീന്‍ വാങ്ങണം, മീന്‍ വില്‍ക്കുന്ന ഇടത്ത് പോയി അവന്‍ ചോദിക്കുവാ.."ഹൌ മച്ച് ഫോര്‍ ദിസ് മീന്‍?" കലക്കി...എന്തോ അവന്റെ ആംഗ്യം കണ്ടു മനസ്സിലായത് കൊണ്ട് മീന്‍കാരി തള്ള തെറി ഒന്നും വിളിച്ചില്ല...
അവന്‍ വീണ്ടും ചോദിച്ചു" യെ മച്ച്ലി കാ..കി...കെ...നാം ക്യാ ഹേ"
"ബാങ്ങടാ..."എന്ന് കൊങ്ങിനിയില്‍ പറഞ്ഞാല്‍ നമ്മുടെ അയില..
രൂപേഷ്..." എടാ, ആ തള്ള ആ മീന്‍ വാങ്ങടാ ന്നു പറയുന്നു..."
ഞാന്‍ പറഞ്ഞു, ആ ശെരി വാങ്ങാം...നീ വില ചോദിക്ക് ...
അവര്‍ പറഞ്ഞു,"പച്ചാസ്..."
രൂപെഷിനു സഹിച്ചില്ല, കേട്ട വഴിക്ക് പറയുവാ.."പറ്റില്ല, അത്രയൊന്നും കൊടുക്കണ്ട, മാക്സിമം എഴുപതു കൊടുക്കംത്രേ..."
പുള്ളി വിടുന്നില്ല..സെവന്റി എന്ന് പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിക്കുകയാണ്..അന്ന് പച്ചാസ് എന്നാല്‍ അമ്പതു ആണെന്ന് അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ പാട് പെട്ട്.
ഇവന്റെ ഈ മംഗ്ലീഷും, മന്ദിയും ഒക്കെ കേട്ടപ്പോള്‍ എനിക്ക് പണ്ട് ഞാന്‍ പഠിച്ച കോളേജില്‍ ഉണ്ടായിരുന്ന ഒരു അധ്യാപകനെ ആണ് ഓര്മ വരുന്നത്. ആളുടെ ഇംഗ്ലീഷ് ജ്ഞാനം (അജ്ഞാനം) വളരെ പോപ്പുലര്‍ ആയിരുന്നു കോളേജില്‍, ആളുടെ ചില ഡയലോഗുകള്‍ കേള്‍ക്കണോ?
ഞാനും, എന്റെ ക്ലാസ്സ് മേറ്റ് ജനീഷും ചേര്‍ന്ന് താഴെ നടക്കുന്ന വിദ്യാര്‍ഥിസമരം കണ്ടു ആസ്വദിച്ച് നില്‍കുമ്പോള്‍ , മേല്പറഞ്ഞ അധ്യാപകന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. "അണ്ടര്‍സ്ടാന്ടിംഗ് ബോയ്സ് ആര്‍ മേക്കിംഗ് നോയ്സ്..."
എനിക്കൊന്നും മനസ്സിലായില്ല. ഉടനെ അടുത്ത് നിന്ന ജനീഷ് ചെവിയില്‍ പറഞ്ഞു, "താഴെ നില്‍ക്കുന്ന കുട്ടികള്‍ ബഹളം വെക്കുന്നു" എന്നാ ഉദ്ദേശിച്ചത് എന്ന്..
പിന്നീട് ക്ലാസ്സില്‍ കയറി ഹാജര്‍ എടുത്ത ഉടനെ ചോദിച്ചു എല്ലാരും ഫീസ് അടച്ചോ എന്ന്, ഇല്ല എന്ന് ഒരേ സ്വരത്തില്‍ ഞങ്ങളും. ഉടനെ ആള്‍, " മം ഈ കാര്യത്തില്‍ മാത്രം ഈ ക്ലാസ്സില്‍ എല്ലാര്ക്കും ഭയങ്കര ലോന്ളിനെസ് ആണ് (ഒറ്റക്കെട്ടാനത്രേ!). "
ഉടനെ ഞാന്‍ ചോദിച്ചു, "സര്‍, ഫീസ് എവിടെയാ അടക്കേണ്ടത്"
ആളുടെ മറുപടി ഞാന്‍ ഇത് വരെ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയും ഇല്ല.."ഷട്ട് ഇന്‍ ദി ഓഫീസ്...."
ഈ സംഭവത്തോടെ സാറിനെ പറ്റി മുന്‍പ് പറഞ്ഞു കേട്ടിട്ടുള്ള കഥ സത്യമായിരിക്കും എന്ന് തോന്നി, നിങ്ങള്‍ തന്നെ പറയു..ഇതാണ് സംഭവം,
ഒരിക്കല്‍ ക്ലാസ്സില്‍ വൈകി വന്ന ഒരു പയ്യനോട് അകത്തു കയറി ഇരിക്കാന്‍ പറയണം, ഇടയ്ക്കിടെ "ഗെറ്റ് ഔട്ട് " പറഞ്ഞു ശീലിച്ച സാറിന് "അകത്തു വരൂ" എന്ന് എങ്ങനാ ഇംഗ്ലീഷില്‍ പറയുക എന്നറിയില്ല, ആള്‍ എന്ത് ചെയ്തെന്നോ, പുറത്തു പോയി നിന്ന്, എന്നിട്ട് അവനോടു പറയുകയാ, "ഗെറ്റ് ഔട്ട് ഇന്‍ ദി ക്ലാസ്സ്", എന്ന്...എങ്ങനുണ്ട് ഞങ്ങളുടെ സര്‍?!!