അറിയിപ്പ്: ഈ കഥയും , അതിലെ കഥാപാത്രങ്ങളും തികച്ചും സന്കല്പികം മാത്രമാന്‍...
"ഒരു പ്രത്യേക സ്വഭാവമാണ് വാഴൂര്‍ സാറിന് , എന്തൊക്കെയാ എങ്ങനോക്കെയ പറയേണ്ടത് എന്ന് അറിയില്ല, അല്ലാണ്ട് പിന്നെ ക്ലാസ്സില്‍ കയറി ഇങ്ങനെ വൃത്ത്തികേടുകളൊക്കെ പറയ്വോ? "എന്റെ ക്ലാസ്സ് മേറ്റ് രാജിയുടെ കംപ്ലൈന്റ്റ് ആണ്. എങ്ങനെ പറയാതിരിക്കും, പെണ്‍പിള്ളേര്‍ ഉളള ക്ലാസ്സാണ് എന്നൊന്നും നോക്കാതെയല്ലേ വച്ചു കാച്ചുന്നത്, എന്താന്നോ? ഞാന്‍ പറയണോ? എന്തോ??
ഹ്മ്മ്..ശരി ശരി..അതേ..ശ്ശ്..ആരോടും പറയല്ലേട്ടോ....ആള്‍ ഒരു പാവം തന്ന്യാ, പക്ഷെ ആളുടെ ജന്മ ശത്രു ആണ് ഞങ്ങളുടെ ഹെഡ് കീഴൂര്‍ സര്‍..."ഹെഡ്നകതോന്നും ഇല്ലാത്ത ഹെഡ്" എന്നാണേ വാഴൂര്‍ ഹെഡ് നെ പ്പറ്റി ഞങ്ങടെ ക്ലാസ്സില്‍ പറയുക, ക്ലാസ്സില്‍ വന്ന ഉടനെ തുടങ്ങും "കത്തി" , കെമിസ്ട്രി ബുക്കിലെ ഒരു ലൈന്‍ വായിച്ചാലായി, ചിലപ്പോള്‍ അതും ഇല്ല..നേരെ ലോക പൊളിറ്റിക്സ്, പരദൂഷണം എന്നീ മേഖലകളിലേക്ക് കടക്കും ക്ലാസ്സ്, എന്തൊക്കെ പറഞ്ഞാലും കറങ്ങിത്തിരിഞ്ഞ് പ്രിന്‍സിപ്പല്‍, ഹെഡ് എന്നിവരിലെക്കെതും..എന്താന്നല്ലേ..ഈ ലോകത്ത് നടക്കണ പ്രശ്നങ്ങള്‍ക്കൊക്കെ അവരാണ് കാരണക്കാരത്രേ ...അമ്പട ഭയങ്ങരന്മാരെ ...!! ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, പന്നിപ്പനിക്കും വരെ കാരണം ഇവരാണത്രേ , ഇതൊന്നും തനിക്കവരോടുള്ള വിദ്വേഷംകൊണ്ടു പറയുന്നതല്ല എന്ന മുന്‍കൂര്‍ ജാമ്യവും ഉണ്ടാകും . പാവം വാഴൂര്‍ സര്‍...പിന്നെ നേരത്തെ പറഞ്ഞ വൃത്ത്തികേടിന്റെ കാര്യം..അതെന്താന്നാല്‍, അശ്ലീലം...ഛെ..കുറ്റം പറയരുതല്ലോ..നല്ല ഒന്നാം തരം, അല്ല...മൂന്നാം തരം അശ്ലീലം വച്ചു കാച്ചും പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇരിക്കുന്ന ക്ലാസ്സ് മുറിയില്‍ വച്ചു, അത് കേട്ടു നമ്ര മുഖികളായി ഇരിക്കുന്ന ഞങ്ങളുടെ സഹപാഠികളുടെ വിഷമം മാറ്റാനായി ഞങ്ങള്‍ ആണ്‍പിള്ളേര്‍ ഒരു ദിവസം വാഴൂരിനെ പിടിച്ചു വീഴൂരാക്കി...(തല്ലിയോന്നുമില്ലാട്ടോ , വെറുതെ ഒന്നു ഭീഷണിപ്പെടുത്തി..അത്രതന്നെ), ഞങ്ങടെ സാര്‍ ആയോണ്ട് പറയുകയല്ല, പിറ്റേന്ന് തൊട്ടു ആള്‍ നല്ല കുട്ടി ആയി.
അതൊക്കെ പോട്ടെ , ഞാന്‍ പറയാന്‍ വന്നത് പറഞ്ഞിട്ട് വേഗം പോകാം..വേറെ പണി ഉണ്ടേ (ചുമ്മാ)..
ഞങ്ങളുടെ department ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ക്ക് സമ്മാനം നല്കാന്‍ ഒരു മീറ്റിംഗ് ആണ് വേദി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അധ്യക്ഷ പ്രസംഗം തുടങ്ങി , ജില്ലയിലെ ഒരു ഊച്ചാളി രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് അധ്യക്ഷന്‍ . പ്രസംഗം അങ്ങനെ കത്ത്തിക്കയരുകയാണ്, ഐസ് ക്രീമും, സ്മാര്‍ട്ട് സിടിയുമൊക്കെ ആണ് പ്രധാന വിഷയങ്ങള്‍, പിന്നെ, ആഗോള സാമ്പത്തികമാന്ദ്യം, ആരൊക്കെ എവിടെയൊക്കെ പ്രസംഗിച്ചാലും പറയണ കാര്യം, കേട്ടു കേട്ടു മടുത്തു,
ഈ മാന്ദ്യംന്നു പറഞ്ഞിട്ട് ഇവരൊക്കെ ഖജനാവ് കൊള്ളയടിക്കുന്നത് നിര്‍ത്തുന്നുണ്ടോ? പാവപ്പെട്ടവരെപിഴിയുന്നത് കുറക്കുന്നുണ്ടോ? മാന്ദ്യം മൂലം ജോലി പോയവര്‍ക്ക് ജോലി കൊടുക്കുന്നുണ്ടോ? അതുംഇല്ല...പിന്നെ..പ്രസംഗത്തില്‍ എന്തും പറയാമല്ലോ...
ഇടയ്ക്കെപ്പോഴോ കാരിന്നോ , കൊടിയെരിന്നോഒക്കെ പറയണ കേട്ടു , പിന്നെ ഈ കാരിക്കും കൊടിയേരിക്കും ഈ സമ്മാനദാന ചടങ്ങുമായി എന്താ ബന്ധം? ഇയ്യാളിച്ചിരി കാട് കേറുന്നില്ലേ എന്ന സംശയം മനസ്സില്‍ വന്നപ്പോള്‍ ആണ്, എന്റെക്ലാസ്സ്മേറ്റ് ജനീഷ് ചെവിയില്‍ പറഞ്ഞതു, ഈ കോടിയേരി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ പോലീസ്സ്റ്റേഷനില്‍ വച്ചു ബോംബ് ഉണ്ടാക്കീട്ടുണ്ടത്രേ..! ഹമ്പട...വിദ്യാര്‍ഥികള്‍ക്ക് നല്ല ബെസ്റ്റ്മാതൃക..കോടിയേരി അങ്കിള്‍ കീ ജയ്...
സ്കൂളിന്റെ പടി സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലെങ്കിലും, തനിക്ക് വിവരമുണ്ടെന്നു ഘോരഘോരംപ്രസംഗിച്ചുകൊണ്ടു തെളിയിക്കുകയാണ് ടിയാന്‍, അങ്ങേരുടെ മുഖഭാവം കണ്ടാല്‍ ഇതൊക്കെ കാശുകൊടുത്തു വിവരമുള്ള ആളുകളെകൊണ്ടു എഴുതിച്ചതാണെന്ന് തോന്നുകയേ ഇല്ല...
പ്രസംഗം കത്തിക്കയറുകയാണ്, ഒരു മണിക്കൂര്‍ കഴിഞ്ഞു ..ആള്‍ നിര്‍ത്തുന്ന ഭാവമില്ല. ബോറടിച്ചുചത്തിരിക്കുമ്പോള്‍ ആണ് വാഴൂര്‍ സര്‍ എഴുന്നേറ്റു അധ്യക്ഷന്ടെ ചെവിയില്‍ എന്തോ പറഞ്ഞതു. വാഴൂരല്ലേ ആള്‍..തെറി വിളിച്ചതായിരിക്കും. ഉടനടി അധ്യക്ഷന്‍ പ്രസംഗം ഉപസംഹരിച്ചു ശോകമൂകനായി സ്റ്റേജില്‍ വന്നിരുന്നു. (പിന്നീട് വാഴൂരിനോട് ചോദിച്ചപ്പോഴല്ലെ കാര്യം പിടികിട്ടിയത്, അങ്ങേരുടെ ചെവിയില്‍ പറഞ്ഞതു എന്താന്ന് വച്ചാല്‍, വേറെ ഒരു പരിപാടി ഉള്ളതുകൊണ്ട്ചാനലുകാര്‍ ആരും വരുന്നില്ലത്രേ)..അപ്പൊ എങ്ങനെയെങ്കിലും ടിവിയില്‍ മുഖം കാണിക്കാനുള്ളതത്രപ്പാടായിരുന്നു ഈ കാണിച്ചു കൂട്ടിയതെല്ലാം...അമ്പട ഗള്ളാ ...!!!!
സമ്മാന ദാനമായിരുന്നു അടുത്തത്, സമ്മാനദാനതിന്ടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, മത്സരത്തെ പ്പറ്റി പറഞ്ഞില്ലല്ലോ...മൂന്നു സമ്മാനമാണ് ഓരോ ഇനത്തിനും ഉള്ളത്. ചുരുങ്ങിയത് മൂന്നുപേരെങ്കിലും മത്സരിക്കാന്‍ ഇല്ലെങ്കില്‍ ആ ഇനം യോഗ്യത ഇല്ലാതാകും, ഉദാഹരണത്തിന്, രണ്ടു പേര്‍മാത്രമെ മത്സരിക്കാന്‍ ഉള്ളോ എങ്കില്‍ ആ മത്സരം ക്യാന്‍സല്‍ ആകും. അത്ര തന്നെ..
എന്റെ കൂട്ടുകാരന്‍ അന്റൊനീസ്നു ഓടക്കുഴല്‍ വായിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കണംഎന്നാശ...നോക്കിയപ്പോള്‍ മത്സരത്തിനു അവനടക്കം രണ്ടു പേരെ ഉള്ളൂ..ആളെസംഘടിപ്പിക്കണം..എന്താ വഴി? ആളെ തപ്പി നടന്നപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം വച്ചു, അത് പ്രകാരംഓടക്കുഴലുമായി വിദൂര ബന്ധം പോലുമില്ലാത്ത ഉറുമീസ് തിരഞ്ഞെടുക്കപ്പെട്ടു. അപാര തൊലിക്കട്ടിക്ക്ഉടമയായ ഉറുമീസ് , സ്റ്റേജില്‍ കയറുന്നതിനു തൊട്ടു മുന്പ് ചോദിച്ച ചോദ്യം കേട്ടു ഞാന്‍ പോലുംഞെട്ടിപ്പോയി. ഈ സാധനത്തിന്റെ എവിടെ പിടിച്ചു ഞെക്കിയാലാ ശബ്ദം വരുകാന്നു. ഒടക്കുഴളിന്റെയ്..... ബലേ ഭേഷ്...യെവന്‍ തന്നെ യഥാര്‍ത്ഥ സംഗീത(അ) ജ്നന്‍ ..!
ആദ്യത്തെ രണ്ടു പെര്‍ഫോമന്‍സ് കഴിഞ്ഞ ഉടനെ ഉരുമീസിനെ സ്റെജിലേക്ക് ഉന്തി തള്ളിവിട്ടു..മൈക് കണ്ട ഉടനെ ആദിവാസികള്‍ ഐസ് ക്രീം കണ്ട പോലെ ഒറ്റ കാച്ചാണ്, "കല്യാണിരാഗത്തിലുള്ള ഒരു പാട്ടാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്, " പാട്ടിന്റെ രണ്ടു വരിമൂളുകയും ചെയ്തു ആശാന്‍.." ചിക ബുക്ക് ചിക ബുക്ക് റയിലെ, കലകിത് പാരിതു സ്റ്യലെ " കൊള്ളാമല്ലോ കല്യാണി രാഗം.!
അങ്ങനെ വല്യ സ്റ്റൈല്‍ കാണിച്ചു ഓടക്കുഴല്‍ എടുത്തു തുടച്ചു , എന്നിട്ടൊരു ഊതാണ്.....
ഊതുന്ന ശബ്ദമല്ലാതെ ഓടക്കുഴല്‍ കരഞ്ഞില്ല..!!!
കമ്മിറ്റിക്കാരായ ഞങ്ങളൊക്കെ തലയില്‍ മുണ്ടും ഇട്ടു ഓടാന്‍ തയ്യാറെടുത്തു..
ഉറുമീസ് വിടുന്ന ലക്ഷണമില്ല....വീണ്ടും ശക്തിയായി ഊതി..
പേ പേ...
പൂച്ച കരയുന്നതിലും വൃത്തികെട്ട ഒരു അപശബ്ദം.പൂരപ്പറമ്പില്‍ കൊച്ചു പിള്ളേര്‍ ഇതിലും നന്നായി പീപ്പി വിളിക്കുന്നത് കണ്ടിട്ടുണ്ട്.
കാണികള്‍ കൂവാന്‍ തുടങ്ങി, എന്നാലും ഉറുമീസിനൊരു കുലുക്കവും ഇല്ല, അഞ്ചു മിനിറ്റ് പ്രയത്നിച്ചു " ഇതു തനിക്ക് പറ്റിയ പണി അല്ല" എന്ന് മനസ്സിലാക്കി "നന്ദി , നമസ്കാരം " എന്ന് പറഞ്ഞു കൂളായി സ്റ്റേജില്‍നിന്നും ഇറങ്ങി ആശാന്‍..അങ്ങനെ ജീവിതത്തില്‍ മുന്‍പൊരിക്കലും ഓടക്കുഴല്‍ കണ്ടിട്ടില്ലാത്ത ആള്‍മൂന്നാം സമ്മാനം വാങ്ങി ഒടക്കുഴലിസ്ടായി .
അങ്ങനെ സമ്മാന ദാനവും, പ്രസംഗങ്ങളും എല്ലാം കഴിഞ്ഞപ്പോള്‍ ഹെഡ് നു ഒരു ആഗ്രഹം, വാഴൂര്‍തന്നെ തനിക്ക് നന്ദി പറയണംത്രേ..തന്നോടുള്ള വാഴൂരിന്റെ അമര്‍ഷം അറിയാവുന്ന ഹെഡ് വാഴൂരിനൊരു പണി കൊടുക്കാന്‍ വേണ്ടി പറഞ്ഞതാ..എന്താ ചെയ്യാ.."വിനാശ കാലേ വിപരീത ബുദ്ധി..!"
നന്ദി പറയാന്‍ വേണ്ടി വേദിയില്‍ കയറിയ വാഴൂര്‍ സര്‍ എല്ലാരേയും ഞെട്ടിച്ചു കൊണ്ടു വെടിക്കെട്ടുതുടങ്ങി, ഹെഡ്നെയും, പ്രിന്‍സിപ്പലിനെയും പ്രതികളാക്കി ഒരു ഘോര പ്രസംഗം..ഫീസു തട്ടിപ്പും , അഡ്മിഷന്‍ തട്ടിപ്പും, എല്ലാം വിഷയങ്ങള്‍ ആയി, നന്ദി പ്രകടനം കൊളമായി. അതിനിടക്ക്കുറെ നുണകളും വാഴൂര്‍ തട്ടി വിട്ടു. വാഴൂര്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കി...
എല്ലാരും കേട്ടു കൊണ്ടിരിക്കുകയല്ലേ , അതിനെല്ലാം മറുപടി പറയാന്‍വേണ്ടി ഹെഡ് ദേഷ്യപ്പെട്ടു സീറ്റില്‍ നിന്നും എണീച്ചു വരുന്നതു കണ്ട ഉടനെ വാഴൂര്‍ പറഞ്ഞു " ഇനി ജനഗണമന"....എന്നിട്ട് അദ്ദേഹം തന്നെ അറ്റെന്റഷന്‍ ആയിനിന്നു ജനഗണമന പാടാന്‍ തുടങ്ങി.
ദേഷ്യപ്പെട്ടു ഓടിവന്ന ഹെഡ്ഉം പാതി വഴിയില്‍ അറ്റെന്റഷന്‍ ആയി ..
ഇതൊക്കെ കണ്ടുകൊണ്ടുചിരിയടക്കാന്‍ കഴിയാതെ ഞങ്ങളും...