നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍ മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഡഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ് അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!
കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലോക്കെ പണ്ടേ മലയാളി മറന്നു കഴിഞ്ഞു , ഇപ്പൊ പുത്യചില ചൊല്ലുകളാണ്, "വീട് വിറ്റും കാറ് വാങ്ങണം" എന്നാണ് ഇപ്പോഴത്തെ പോളിസി. ആഡംബരംഎന്ന ലേബല്‍ ഇല്ലാതെ വരുന്ന കാറുകള്‍ ഒന്നും ഇക്കൂട്ടരുടെ കണ്ണില്‍ പെടാറില്ല, ഇവര്‍ പണ്ടേടാടയുടെ നാനോക്ക് , നോ നോ റ്റാ റ്റാ പറഞ്ഞു, അയ്യേ! നാനോ..? അതൊക്കെ വെറും പുവര്‍ഫെല്ലോവ്സിനു വേണ്ടി....സ്റ്റാറ്റസ് പോകില്ലേ?
പിന്നെ പേരിന്റെ കാര്യത്തില്‍ കുറെ പരിഷ്ക്കാരങ്ങള്‍... പി വി നാണപ്പന്‍ , പവനായി ആയതു പോലെ , രാജപ്പന്‍, ആര്‍ എ ജപ്പാന്‍ ആയപോലെ ...ഗോപാലന്‍ , കരുണാകരന്‍, കൃഷ്ണന്‍ കുട്ടി ഇത്യാദിപേരുകളൊക്കെ പഴഞ്ചനായി..ഗോപാലന്‍ എന്നുള്ളത് ഗോപാല്‍ എന്നയാള്‍ മോശമില്ല, പിന്നെനാരായണന്‍ വെറും നരേന്‍ ആയി...സുന്ദരന് സൌന്ദര്യം പോരാഞ്ഞ് സുന്ദര്‍ ആയി മാറി. പിന്നെനാണപ്പനും കല്യാണീം കമലാക്ഷീം എല്ലാം കഥകളില്‍ മാത്രം. ഇതിനിടെ മറ്റുചിലര്‍ സ്വന്തം അമ്മേടേംഅച്ഛന്റേം പേരു പഴഞ്ചനായി എന്ന് പറഞ്ഞു പരിതപിചോണ്ടിരിക്കുന്നു...
ഇപ്പറഞ്ഞ പോലത്തെ ബുദ്ധിമുട്ടുള്ള എന്റെ ഒരു ക്ലാസ് മേറ്റ് രാജി , അച്ഛന്‍ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ "ബിസിനസ്സ് " ആണെന്ന് നീട്ടിപറയും.. പെട്ടിക്കട രാജപ്പന്‍ ചേട്ടന്‍ വേറെബിസിനസ്സ് നടത്തുന്നതായി എനിക്കറിയില്ല..ഇനി വല്ല കള്ളക്കടത്തും..??..ഛെ...ഇല്ല...പിന്നെബഹുമാനം കൊണ്ടാണെന്ന് തോന്നുന്നു, അച്ഛന്റെ പേരു മുഴുവന്‍ പറയില്ല "രാജ്" എന്നെ പറയു, അമ്മേടെ പേരു ചോദിച്ചാല്‍ ആകെ ഒരു പരുങ്ങലാണ് ആള്‍ക്ക്. പങ്കജാക്ഷീന്നുള്ള പേരു ചുരുക്കിപങ്കുന്നു പറയണോ അതോ ആക്ഷിന്നു പറയണോ എന്നുള്ള ആശയക്കുഴപ്പതിലായിരിക്കും അവള്‍...

പിന്നെ "ഓള്‍ഡ് ഈസ് ഗോള്‍ഡ് " ഈസ്റ്റ് കോസ്റ്റ് ന്റെ പോസ്റ്ററില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. അല്ലെങ്കില്‍ തന്നെ ചില വിഘടനവാദികള്‍ ഗോള്‍ഡ് ഒക്കെ ലോക്കറിലും, ഓള്‍ഡ് ഒക്കെ ചവറ്റുകുട്ടയിലും ഇടെണ്ടതാണെന്ന് ഉള്ള അഭിപ്രായം ഉന്നയിച്ചു കഴിഞ്ഞു . വേണ്ടിവന്നാല്‍ തങ്ങളുടെവയസായ മാതാപിതാക്കളെ കൂടി ഈ "ഓള്‍ഡ്" ലിസ്റ്റില്‍ ചേര്‍ക്കാന്‍ ശ്രമംനടത്തുന്നുണ്ടത്രേ..വൃദ്ധന്മാര്‍ സൂക്ഷിക്കുക..!!, ഇത്രയെന്നും വേണ്ടെങ്കിലും, നമ്മുടെ നാട്ടിലെ, മൂക്കിലുംനാക്കിലും പല്ലുമുളച്ച കാലന് പോലും വേണ്ടാത്ത രാഷ്ട്രീയ നേതാക്കളെ ഈ ലിസ്റ്റില്‍ പെടുത്തുന്നത്നന്നായിരിക്കും..പിന്നെ ഈ കാര്യത്തില്‍ കാലനേം കുറ്റം പറയാന്‍ പറ്റില്ല, ഇവരെയെല്ലാം മോളിലോട്ട്കെട്ടിയെടുത്താല്‍ അവിടെ ചെന്നു സമരം നടത്തി കാലന്റെ കസേര തട്ടിപറിക്കുമോ എന്നതാണ്മൂപ്പരുടെ പേടി....
ഹാവൂ....പറഞ്ഞു പറഞ്ഞു കാടും മേടും ഒക്കെ കയറിയോ? കം ബാക്ക് ടു ടോപ്പിക്ക് ..പിന്നെ..ഒരുമലയാളിക്കു വേണ്ട അടിസ്ഥാന യോഗ്യത മലയാളം അറിഞ്ഞിരിക്കണം എന്നതായിരുന്നു..പക്ഷെ , ഇന്നു ഓരോ വാചകത്തിലും പരമാവധി ഇങ്ങ്ലീഷ് (സ്ഥാനത്തും, അസ്ഥാനത്തും) കുത്തിതിരുകിയാലെസമൂഹത്തില്‍ മാന്യനും മാന്യയും ഒക്കെ ആയിത്തീരാന്‍ കഴിയൂ...ബസില്‍ കയറീട്ട് ഒരുത്തന്റെ കാലില്‍ചവുട്ടി, "ഐ ആം സോറി" എന്ന് പറഞ്ഞാല്‍ "ഇറ്റ്സ് ഓക്കേ" എന്ന മറുപടി ഉടനെ വരും..മറിച്ചുചവിട്ടിയ ആള്‍ വളരെ മാന്യമായി " ക്ഷമിക്കണം , അറിയാതെ ചെയ്തത" എന്ന് മാതൃഭാഷയില്‍പറഞ്ഞാല്‍ കഴിഞ്ഞു അവന്റെ കാര്യം, മയും പയും ഒക്കെ കണക്കിന് ചേര്ത്തു നല്ലപച്ചതെരിയായിരിക്കും മറുപടി. ചെവി പിന്നെ ആസിഡ് ഒഴിച്ച് വൃത്തിയാക്കേണ്ടി വരും...
പിന്നെ നമ്മുടെ അയല്‍ സംസ്ഥാനത്തിന്റെ കാര്യം ഓര്‍ത്താല്‍ നമുക്കു ആശ്വസിക്കാം., കരുണാനിധിമാമന്‍ ഭരിക്കുന്ന ആ നാടിനു പണ്ടേ ഹിന്ദി ചതുര്‍ഥി ..ഇപ്പോള്‍ ഇന്ഗ്ലീഷ് ആ ലിസ്റ്റില്‍ വരാന്‍തുടങ്ങി..ഇപ്പൊ മാസ്റെര്സും , പി എച് ഡി യും, ബയോടെക്കും, നാനോ ടെക്കും , ഒക്കെ പഠിക്കാന്‍തമിഴ് മാത്രം മതിയത്രേ..ഇന്ഗ്ലീഷ് ഔട്ട്..!!..വിവരമുള്ളവല്‍ പിന്തിരിപ്പന്‍ നയം എന്ന് പറയും എങ്കിലുംകരുണാനിധിമാമന്‍ ഇപ്പോഴും തമിഴ് മക്കളുടെ ദൈവമാണ്. എനിക്ക് തോന്നുന്നത് കരുണാനിധിമാമന്‍പ്രജകളോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. തന്റെ പ്രജകള്‍ ഒന്നും തമിള്‍നാടുവിട്ടു പോകരുതത്രേ..പിന്നെ പോകുന്നവരുടെ കാര്യം കട്ടപ്പൊക..ഹിന്ദി സീഖനാ പടെഗാ.... ജാഗ്രതെയ്....!!
നിറപറയും, നിലവിളക്കും, തുമ്പപൂക്കളും, ഒരു പാടു മധുരസ്മരണകളും മനസ്സില്‍ നിറച്ചു ഒരുപോടോരുപാട് സ്നേഹവും ആയി ഇതാ ഓണം വന്നെത്തി കഴിഞ്ഞു ...പൂ പറിക്കാനും ,പൂക്കളം ഇടാനും, ഉഞ്ഞാല്‍ ആടാനും, നമ്മുടെ കുഞ്ഞോമനകള്‍ ഒരുങ്ങിക്കഴിഞ്ഞു..അങ്ങനെ വീണ്ടും പുലിക്കളിയും , കുമ്മാട്ടിക്കളിയും എല്ലാം മനസ്സിലെക്കാവഹിച്ചു, ഓണസദ്യയുണ്ട് വയറും, അതിനെക്കലേറെ മനസ്സും നിറക്കാന്‍ എല്ലാ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു...ഭൂലോകത്തെ എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍...