Thursday, July 30, 2009

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി....


എന്നോട് ആരെങ്കിലും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആരെന്നു ചോദിച്ചാല്‍ എന്റെ മനസ്സിലാദ്യം ഓടിയെത്തുക എന്റെ ബാല്യകാലകളിക്കൂട്ടുകാരിയുടെ മുഖമാണ്...എന്തെന്നാല്‍ അവളുടെ അല്പായുസ്സായ ജീവിതം കൊണ്ടു വേറെയാര്‍ക്കും പറഞ്ഞു തരാന്‍ കഴിയുന്നതിലുമപ്പുരം വലിയൊരു പാഠം വരച്ചു കാട്ടി സ്വര്‍ഗ്ഗ ലോകത്തേക്ക് യാത്രയയതാനവള്‍...

ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ എന്റെ കൂടെ സ്കൂള്‍ വരേയ്ക്കും ദിവസവും എന്റെ കൈ പിടിച്ചു നടക്കാറുള്ള എന്റെ പ്രിയപ്പെട്ട ക്ലാസ്സ് മേറ്റ്‌ ആണ് അവള്‍..പഠനത്തിലും കളികളിലും ഒന്നാമതായ അവളെ എല്ലാ ടീചെര്മാര്കും വളരെ വളരെ ഇഷ്ടമായിരുന്നു...ഒരു കുഞ്ഞു ചിത്രശലഭം പോലെ അവള്‍ പാരിനടക്കുന്നത് കണ്ടു, മാലാഖമാര്‍ക്ക് അസ്സുയ തോന്നിയിട്ടുണ്ടാകാം....അല്ലാതെ പിഞ്ചു കുഞ്ഞിനു അത്രേം വല്യ ഒരാപത്തു വരുമോ? ..മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളുടെ കാലുകള്‍ പോളിയോ ബാധിച്ചു തളര്‍ന്നു പോയി!!!!...കുറെ ചികില്‍സിച്ചു...ഫലമില്ല...പലപ്പോഴും പണത്തിന്റെ ബുദ്ധിമുട്ടുകളും അവളുടെ ചികിത്സ മുടക്കി....കാല്‍ തളര്ന്നത്തോടെ സ്കൂളില്‍ പോകാന്‍ പറ്റാതായ അവള്‍, ഞാന്‍ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോള്‍ എപ്പോഴും വാശിപിടിച്ചു കരയാരുണ്ടായിരുന്നു...സ്കൂളില്‍ പോകണം എന്നത് മാത്രമായിരുന്നു അവളുടെ ഒരേ ഒരു ആഗ്രഹം....പിന്നെ പിന്നെ, ഞാന്‍ എന്നും ബുക്കുമായി അവളുടെ വീട്ടില്‍ പോകും , അന്നന്ന് എടുത്ത പാഠഭാഗങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും, ക്ലാസ്സില്‍ നടന്ന കൊച്ചു തമാശകളും, സംഭവങ്ങളും കേള്‍ക്കുമ്പോള്‍ അവള്‍ പറയും,എന്റെ കാലിന്റെ അസുഖം ഭേദമാകുമ്പോള്‍ ഞാനും സ്കൂളില്‍ വരും...വന്നിട്ട് രാധ ടീചെരുടെം, വേലായുധന്‍ മാഷ്ടേം, എല്ലാം ക്ലാസ്സ് കേള്‍ക്കും...പിന്നെ കൂട്ടുകാരുമായി മഴയത്ത് ഓടിക്കളിക്കണം...ഗോലി കളിക്കണം...ഹോ... വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ ഉണ്ട്....
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരോ പറഞ്ഞത്രേ , കുട്ടീടെ കാല് തിരുവനന്തോറത്തു കൊണ്ടു പോയി ഒപ്പരഷന്‍ ചെയ്താല്‍ സുഖാവുംന്നു.....പോകുന്നതിനു മുന്പ് അവള്‍ എന്നോട് പറഞ്ഞു " നമുക്കു അടാട്ട് കുന്നിന്റെ മോളില് മാങ്ങ പറിക്കാന്‍ പോണംട്ടോ..അപ്പുനോടും , സ്വാതിയോടും ഞാന്‍ വരുംന്ന് പറയണം..."...പക്ഷെ പോക്കില്‍ തന്നെ അവള്‍ എന്നെയും , എന്റെ പുസ്തകങ്ങളെയും തനിച്ചാക്കി സ്വര്‍ഗ്ഗ ലോകത്തേക്ക് യാത്രയായി....

അതില്‍ പിന്നെ ഞാന്‍ അവളുടെ വീട്ടില്‍ പോകുമ്പോള്‍ , എന്റെ വിഷമം കണ്ടു അവളുടെ അമ്മ പറയും" നിന്റെ കൂട്ടുകാരി ദൈവത്തിന്റെ അടുത്തേക്ക് പോയതല്ലേ...അവള്ക്ക് അവിടെ ഇവിടതെതിനെക്കാള്‍ സുഖം ആയിരിക്കും, പിന്നെ മോന് നിന്റെ കൂട്ടുകാരിയെ കാണണം എന്നുണ്ടെങ്കില്‍, നിലാവുള്ള രാത്രിയില്‍ ആകാശത്തേക്ക് നോക്കിയാല്‍ മതി, ഒരു കുഞ്ഞു നക്ഷത്രമായി അവള്‍ അവിടെ ഉണ്ടാകും.."..കുഞ്ഞു പ്രായമല്ലേ..പിന്നെ അവളോട്‌ കുറച്ചു നാള്‍ എനിക്കസൂയ ആയിരുന്നു..അവള്‍ മാത്രം ദൈവത്തിന്റെ അടുത്തേക്ക് പോയില്ലേ...അവിടെ ഇവിടതെക്കള്‍ സുഖം അല്ലെ..എന്നൊക്കെ വിചാരിച്ചു..പക്ഷെ..എത്രയോ നിലാവുള്ള രാത്രികളില്‍ ഞാന്‍ അവളെ കാണാനായി നോക്കെത്താ ദൂരത്തു കണ്ണും നാട്ടു ഇരുന്നിട്ടുണ്ട്...ഇപ്പോഴും ചില നിലാവുള്ള രാത്രികളില്‍ എന്റെ കൂട്ടുകാരി ആകാശത്ത് ഒരു കൊച്ചു നക്ഷത്രമായി വരാരുണ്ടായിരിക്കാം..അവള്‍ കൊച്ചു കൂട്ടുകാരനെ മറന്നു കാണുമോ എന്തോ??

No comments:

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails